Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടക്കെണിയിലായ ഗ്രീസിൽ ഹിതപരിശോധന തുടങ്ങി; ഐഎംഎഫ് നിർദേശങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രതിസന്ധി ഉറപ്പ്

കടക്കെണിയിലായ ഗ്രീസിൽ ഹിതപരിശോധന തുടങ്ങി; ഐഎംഎഫ് നിർദേശങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രതിസന്ധി ഉറപ്പ്

ഏതൻസ്: കടക്കെണിയിലായ ഗ്രീസിൽ ഹിതപരിശോധന തുടങ്ങി. യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ സെൻട്രൽ ബാങ്ക്, അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) എന്നിവർ മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിക്കണോ എന്ന കാര്യത്തിലാണ് ഹിതപരിശോധന.

യൂറോപ്യൻ യൂണിയന്റെ നിർദേശങ്ങളോട് ഹിതപരിശോധനയിൽ 'വേണ്ട' എന്ന് വോട്ടുചെയ്യാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് യൂറോസോണിൽനിന്ന് ഗ്രീസിന്റെ പുറത്താകലിന് വഴിവെക്കുമെന്ന് മറുപക്ഷം മുന്നറിയിപ്പ് നൽകുന്നു. 'വേണം' എന്നാണ് ഭൂരിപക്ഷം ജനങ്ങളും ആവശ്യപ്പെടുന്നതെങ്കിൽ രാജിവെക്കുമെന്ന് ധനമന്ത്രി യാനിസ് വരൗഫാകിസ് അറിയിച്ചു.

'യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ഐ.എം.എഫ്. എന്നിവർ ജൂൺ 25ന് അവതരിപ്പിച്ച രണ്ടുഭാഗങ്ങളുള്ള നിർദേശങ്ങൾ അംഗീകരിക്കേണ്ടതുണ്ടോ?' എന്ന ചോദ്യമാണ് ബാലറ്റ് പേപ്പറിലുള്ളത്. ഉത്തരമായി രണ്ട് ചതുരങ്ങൾക്കുള്ളിൽ നൽകിയിട്ടുള്ള അംഗീകരിക്കണം (NAI), വേണ്ട (OXI) എന്നതിൽ ഒന്നിൽ ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. ഗ്രീക്ക് ഭാഷയിലാണ് ഇവ നൽകിയിരിക്കുക. രണ്ട് അഭിപ്രായം രേഖപ്പെടുത്തിയാൽ ഗ്രീസ് ജനത പ്രതിസന്ധിയിലാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP