Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എടിഎമ്മിൽനിന്നും പണം പിൻവലിക്കാനുള്ള പരിധി 60 യൂറോയായി കുറച്ചു; ലോക സമ്പദ് വ്യവസ്ഥ മുഴുവൻ ആടിയുലയുന്നു; ഗ്രീസിലെ കമ്യൂണിസ്റ്റ് പരീക്ഷണം പൊളിയുമോ എന്ന് ഇന്നറിയാം

എടിഎമ്മിൽനിന്നും പണം പിൻവലിക്കാനുള്ള പരിധി 60 യൂറോയായി കുറച്ചു; ലോക സമ്പദ് വ്യവസ്ഥ മുഴുവൻ ആടിയുലയുന്നു; ഗ്രീസിലെ കമ്യൂണിസ്റ്റ് പരീക്ഷണം പൊളിയുമോ എന്ന് ഇന്നറിയാം

സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുന്ന ഗ്രീസ് ഈ ദിവസം അതിജീവിക്കുമോ? യൂറോപ്യൻ യൂണിയന് കൊടുത്തുതീർക്കാനുള്ള കോടിക്കണക്കിന് യൂറോയുടെ കടബാധ്യത തീർക്കേണ്ട അവസാന തീയതിയാണ് ജൂൺ 30. ഒരാഴ്ചയായി ബാങ്കുകൾ പ്രവർത്തിക്കാത്ത ഗ്രീസിൽ ജനജീവിതം അസാധ്യമാക്കുന്ന തരത്തിലേക്കാണ് സാമ്പത്തിക പ്രതിസന്ധി മുന്നേറുന്നത്. എ.ടി.എമ്മുകളിൽനിന്ന് പിൻവലിക്കാവുന്ന പരമാവധി തുക വെറും 60 യൂറോയാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര നാണ്യനിധിയിൽനിന്ന് യൂറോപ്യൻ യൂണിയൻ മുഖേനയെടുത്ത വായ്പ തിരിച്ചടയ്‌ക്കേണ്ട അവസാന ദിവസമാണിത്. 16 ബില്യൺ യൂറോയാണ് അടയ്ക്കാനുള്ളത്. ഈ തുക തൽക്കാലം അടയ്ക്കാനാവില്ലെന്ന് ഗ്രീസിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രതിനിധികളിലൊരാൾ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിലെ നിലനിൽപ്പുപോലും അനിശ്ചിതത്വത്തിലാക്കുന്ന നിലപാടാണിത്.

യൂറോയിൽനിന്ന് പുറത്തുവന്ന് സ്വന്തം നാണയം ഉപയോഗിക്കാനുള്ള നീക്കം പോലും ഒരുഘട്ടത്തിൽ ഗ്രീസിൽ ശക്തമായിരുന്നു. ഇടപാടുകൾ നടത്താനാവാതെ വന്നതോടെയാണ് ബാങ്കുകൾ അടച്ചുപൂട്ടിയത്. ഇതോടെ എടിഎമ്മുകളിലും പെട്രോൾ പമ്പുകളിലും സൂപ്പർമാർക്കറ്റുകളിലുമൊക്കെ വലിയ തിരക്ക് അനുഭവപ്പെട്ടു. പെൻഷനുകൾ വൈകുമെന്ന അഭ്യൂഹവും ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. സ്വദേശികൾക്ക് പിൻവലിക്കാവുന്ന പരമാവധി തുക 60 യൂറോയാക്കിയിട്ടുണ്ടെങ്കിലും പല എടിഎമ്മുകളിലും പണം കിട്ടാനാലില്ലാത്ത അവസ്ഥയാണ്.

2010 മുതൽ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ ഉച്ചസ്ഥായിയിൽ എത്തിയിട്ടുള്ളത്. യൂറോപ്യൻ സെൻട്രൽ ബാങ്കും ഐഎംഎഫും തിരിച്ചടവ് കർശനമാക്കിയതോടെ ഗ്രീസ് ഞെരുങ്ങാൻ തുടങ്ങി. തൊഴിലില്ലായ്മ വർധിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തുന്ന കർശന നിബന്ധനകളോടുകൂടിയ അടിയന്തിര വായ്പകൾ സ്വീകരിക്കുകയോ യൂറോയിൽനിന്ന് പുറത്തുകടക്കുകയോ അല്ലാതെ മറ്റൊരു മാർഗമില്ലാത്ത നിലയിലാണ് ഗ്രീസ് ഇപ്പോൾ.

അതിനിടെ, ജൂലൈ അഞ്ചിന് ഹിതപരിശോധന നടത്താൻ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് നിർദ്ദേശം നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെയും ഐഎംഎഫിന്റെയും കടുത്ത നിലപാടുകൾ അംഗീകരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്തിനാണ് ഹിത പരിശോധന നടത്തുന്നത്.

ഗ്രീസിലെ പ്രതിസന്ധി യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതിന്റെ അലയൊലികൾ ഉണ്ടാവില്ലെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP