Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറു കോടിക്ക് ലഭിച്ചിരുന്ന ഗ്രീൻ കാർഡ് ഇനി വാങ്ങണമെങ്കിൽ 12 കോടി നൽകണം; വർഷം തോറും നൂറിൽ അധികം ഇന്ത്യക്കാർ വാങ്ങിയിരുന്ന ഇബി5 വിസക്ക് വഴിമുട്ടുമോ..? പണക്കാരായ വിദേശികൾക്ക് ഗ്രീൻകാർഡ് വിൽക്കുന്ന അമേരിക്കയുടെ പദ്ധതിയെക്കുറിച്ച് അറിയാം

ആറു കോടിക്ക് ലഭിച്ചിരുന്ന ഗ്രീൻ കാർഡ് ഇനി വാങ്ങണമെങ്കിൽ 12 കോടി നൽകണം; വർഷം തോറും നൂറിൽ അധികം ഇന്ത്യക്കാർ വാങ്ങിയിരുന്ന ഇബി5 വിസക്ക് വഴിമുട്ടുമോ..? പണക്കാരായ വിദേശികൾക്ക് ഗ്രീൻകാർഡ് വിൽക്കുന്ന അമേരിക്കയുടെ പദ്ധതിയെക്കുറിച്ച് അറിയാം

നി ഗ്രീൻകാർഡിലൂടെ യുഎസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ കൂടുതൽ തുക മുടക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതനുസരിച്ച് ആറ് കോടി രൂപയ്ക്ക് ലഭിച്ചിരുന്ന ഗ്രീൻ കാർഡ് ഇനി വാങ്ങണമെങ്കിൽ 12 കോടി രൂപ നൽകേണ്ടി വരും. ഇതോടെ പ്രതിവർഷം നൂറിൽ അധികം ഇന്ത്യക്കാർ വാങ്ങിയിരുന്ന ഇബി5 വിസക്ക് വഴിമുട്ടുമോയെന്നുള്ള ആശങ്ക ശക്തമാവുകയാണ്. പണക്കാരായ വിദേശികൾക്ക് ഗ്രീൻകാർഡ് വിൽക്കുന്ന അമേരിക്കയുടെ പദ്ധതിയെക്കുറിച്ചറിയുന്നത് നന്നായിരിക്കും.

കൃത്യമായി പറഞ്ഞാൽ നിലവിൽ ഗ്രീൻകാർഡിനായി 1.8 മില്യൺ ഡോളർ അഥവാ 6.8 കോടി രൂപയാണ് ഇന്ത്യക്കാർ നൽകേണ്ടത്. അത് 12.2 കോടി രൂപയാക്കി ഉയർത്താനുള്ള നിർദേശമാണുയർന്നിരിക്കുന്നത്. ഇബി-5 പ്രോഗ്രാം അനുസരിച്ച് വ്യക്തികൾക്ക് നിശ്ചിത തുക നിക്ഷേപിച്ച് കൊണ്ട് യുഎസിൽ നിയമാനുസൃതമായ പെർമനന്റ് റെഡിസൻസ് നേടാൻ സാധിക്കും. ഈ നിക്ഷേപത്തിലൂടെ യുഎസ് തൊഴിലാളികൾക്ക് ചുരുങ്ങിയത് 10 മുഴുൻ സമയ തൊഴിലുകളും ലഭ്യമാക്കിയിരിക്കണമെന്നും നിബന്ധനയുണ്ട്. ഇത്തരക്കാർക്കും പങ്കാളിക്കും 21 വയസിൽ താഴെയുള്ള കുട്ടികൾക്കും യുഎസിൽ സോപാധിക പിആർ ലഭിക്കുന്നു. തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം വ്യവസ്ഥകൾ പുതുക്കുന്നതിനായി അവർ വീണ്ടും അപേക്ഷ സമർപ്പിക്കുകയും ചെയ്യണം.

ഇബി-5നായി രണ്ട് തരത്തിൽ നിക്ഷേപിക്കാവുന്നതാണ്.ഇതിൽ ഒന്ന് വ്യക്തികൾ നേരിട്ട് തങ്ങളുടെ ബിസിനസുകളിൽ നിക്ഷേപിക്കുന്ന രീതിയാണ്. അംഗീകൃത റീജിയണൽ സെന്ററുകളിലൂടെയുള്ള നിക്ഷേപമാണ് രണ്ടാമത്തെ രീതി. രണ്ടാമത്തെ നിക്ഷേപരീതിക്കാണ് കൂടുതൽ പ്രചാരമുള്ളത്. ഇത് ഡിസംബറിൽ അവസാനിച്ചിട്ടുണ്ടെങ്കിലും ഇത് ഇപ്പോൾ 2017 ഏപ്രിൽ 28 വരെ നീട്ടിയിരിക്കുകയാണ്. ഇബി-അപേക്ഷകൾക്കൊപ്പം നടത്തേണ്ടുന്ന നിക്ഷപത്തിൽ വരുത്തുന്ന വർധവ് മൂലം അപേക്ഷകളിൽ കുറവുണ്ടാകില്ലെന്നാണ് എൻപിഇസഡ് ലോ ഗ്രൂപ്പിലെ മാനേജിങ് അറ്റോർണിയായ ഡേവിഡ് എച്ച് നാച്ച്മാൻ അഭിപ്രായപ്പെടുന്നത്. പല നിക്ഷേപകർക്കും പുതിയതായി നിർദേശിക്കപ്പെട്ടിരിക്കുന്ന നിക്ഷേപ പരിധിയിലുള്ളതിനേക്കാൾ എത്രയോ സമ്പത്തുണ്ടെന്നും അതിനാൽ ഗ്രീൻകാർഡിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറയില്ലെന്നും അദ്ദേഹം പറയുന്നു.

2015ൽ 111 ഇന്ത്യൻ നിക്ഷേപകർക്കാണ് ഇത്തരത്തിലുള്ള വിസ അനുവദിച്ചിരുന്നത്. ഇവരിൽ 102 പേരും നിക്ഷേപിച്ചത് റീജിയണൽ സെന്ററുകൾ വഴിയായിരുന്നു. ഇത്തരം വിസ നേടിയെടുക്കുന്നവരിൽ മുന്നിലുള്ളത് ചൈനക്കാരാണ്. ഇക്കാലത്ത് ചൈനയിൽ നിന്നുള്ള 8156 പേരാണ് ഗ്രീൻകാർഡ് നേടിയിരിക്കുന്തന്. 2015ൽ മൊത്തം ഇത്തരത്തിലുള്ള 9764 വിസകളാണ് നൽകിയിരുന്നത്. റിസർവ് ബാങ്ക് ഇന്ത്യ ഒരു വ്യക്തിക്ക് വിദേശത്തേക്ക് അടയ്ക്കാവുന്ന തുകയുടെ പരിധിയായി നിശ്ചയിച്ചിരിക്കുന്നത് 250,000 ഡോളറാണ്. അങ്ങനെ വരുമ്പോൾ ഗ്രീൻ കാർഡിന് അടയ്ക്കേണ്ടുന്ന തുകയായ 1.8 മില്യൺ ഡോളർ അവർക്ക് അടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാൽ നിലവിൽ പരിധി വർധിപ്പിച്ചത് ചില്ലറ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നുറപ്പാണെന്നാണ് മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൺസൾട്ടന്റ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP