Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കല്യാണപ്പന്തലിൽവച്ച് വധുവിനെ ആദ്യം കണ്ട വരന് ഞെട്ടൽ; വികൃതരൂപം ഇഷ്ടപ്പെടാത്ത യുവാവ് മണ്ഡപം വിട്ടോടിപ്പോയി ആറ്റിൽച്ചാടി

കല്യാണപ്പന്തലിൽവച്ച് വധുവിനെ ആദ്യം കണ്ട വരന് ഞെട്ടൽ; വികൃതരൂപം ഇഷ്ടപ്പെടാത്ത യുവാവ് മണ്ഡപം വിട്ടോടിപ്പോയി ആറ്റിൽച്ചാടി

ബീജിങ്: കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയെക്കുറിച്ച് ആർക്കായാലും ചില സങ്കൽപ്പങ്ങളൊക്കെ ഉണ്ടാവില്ലേ. കാങ് ഹു എന്ന ചൈനീസ് യുവാവിനും അത്തരം ചില സങ്കൽപങ്ങളുണ്ടായിരുന്നു. എന്നാൽ, വിവാഹ മണ്ഡപത്തിൽവച്ച് വധുവിനെ ആദ്യമായി കണ്ടപ്പോൾ കാങ് ഞെട്ടിപ്പോയി. തന്റെ സങ്കൽപം പോയിട്ട് ആ മുഖത്തേയ്‌ക്കൊന്ന് നോക്കാൻ കൂടി തോന്നുന്നില്ല. ജീവിതം മടുത്ത കാങ് ഹു മണ്ഡപത്തിൽനിന്ന് ഇറങ്ങിയോടി നേരെ ആറ്റിൽച്ചാടി ജീവനൊടുക്കാൻ ശ്രമിച്ചു.

ചൈനയിലെ ഹുബേയ് പ്രവിശ്യയിലെ ഷിയാൻ നഗരത്തിലാണ് സംഭവം. 33-കാരനായ കാങ് ഹുവിന്റെയും 30-കാരിയായ നാ സുങ്ങിന്റെയും വിവാഹമാണ് വിവാദ വേദിയായി മാറിയത്. ഇരുവരുടെയും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ഇത്. വിവാഹമണ്ഡപത്തിലെത്തുംവരെ അവർ പരസ്പരം കണ്ടിരുന്നുമില്ല.

മണ്ഡപത്തിൽവച്ച് തന്റെ വധുവിനെക്കണ്ട കാങ് ഹു അവളെക്കാണാൻ തീരെ ഭംഗിയില്ലെന്ന് തുറന്നുപറയുകയും, സംഭവത്തിൽ മാപ്പുചോദിക്കുകയും ചെയ്തു. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ തരിച്ചുനിൽക്കെ, കാങ് ഹു വിവാഹ മണ്ഡപം വിട്ടോടിപ്പോവുകയും ചെയ്തു. സമീപത്തുള്ള നദിക്കരയിൽ ഏറെനേരം അലഞ്ഞുനടന്നശേഷമാണ് കാങ് ഹു ജീവനൊടുക്കാനായി നദിയിലേക്ക് ചാടിയത്.

സംഭവം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി കാങ് ഹുവിനെ പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു അയാൾ. വീട്ടുകാർ ബലംപ്രയോഗിച്ച് നടത്തിയ വിവാഹമായിരുന്നു ഇതെന്നും താൻ വധുവിനെ മുമ്പ് കണ്ടിരുന്നില്ലെന്നും ആശുപത്രിയിൽ കഴിയുന്ന കാങ് ഹു പറഞ്ഞു. തനിക്ക് ചേരാത്ത യുവതിയെ വിവാഹം കഴിക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്ന് തോന്നിയതായി കാങ് ഹു പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP