Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാശ്മീരിൽ പാക്കിസ്ഥാൻ സൈന്യം നടത്തുന്നത് ജിഹാദ്; അതിനെ ജമാത് ഉദ്ദവയും പിന്തുണക്കുന്നു: വിവാദ പ്രസ്താവനയുമായി പാക് ഭീകരൻ ഹഫിസ് സയിദ്

കാശ്മീരിൽ പാക്കിസ്ഥാൻ സൈന്യം നടത്തുന്നത് ജിഹാദ്; അതിനെ ജമാത് ഉദ്ദവയും പിന്തുണക്കുന്നു: വിവാദ പ്രസ്താവനയുമായി പാക് ഭീകരൻ ഹഫിസ് സയിദ്

ഇസ്ലാമാബാദ്: ജമ്മു കാശ്മീരിൽ പാക്കിസ്ഥാൻ സൈന്യം നടത്തുന്ന അതിക്രമങ്ങളെ ന്യായീകരിച്ച് പാക്ക് ഭീകരൻ ഹാഫിസ് സയിദ് രംഗത്ത്. കാശ്മീരിൽ പാക്കിസ്ഥാൻ സൈന്യം നടത്തുന്ന ജിഹാദാണെന്ന് പറഞ്ഞാണ് സയിദ് സൈന്യത്തെ പിന്തുണച്ചത്. ഈ ജിഹാദിനെ ജമാത് ഉദ് ദവയും പിന്തുണക്കുന്നതായി സംഘടനയുടെ തലവനും മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരനായ ഹഫിസ് സയിദ് പറഞ്ഞു. കാശ്മീരിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യമാണ് വേണ്ടത്. അത് നൽകാതിരിക്കാൻ ഇന്ത്യ വെടിയുണ്ടകളെ കൂട്ടുപിടിച്ചാൽ ജിഹാദ് അല്ലാതെ മറ്റു പോംവഴി ഇല്ലെന്നും സയിദ് പറഞ്ഞു.

പാക്കിസ്ഥാൻ ടി.വി ചാനലായ ചാനൽ 24ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് പാക്കിസ്ഥാൻ സൈന്യത്തെ കൂടി പ്രതിരോധത്തിലാക്കുന്ന പ്രസ്താവന സയീദി നടത്തിയത്. കാശ്മീരിലെ ഭീകരാക്രമണങ്ങൾ സർക്കാരിന്റെ അറിവോടെയല്ലെന്ന പാക്കിസ്ഥാന്റെ വാദം ഖണ്ഡിക്കുന്നതാണ് സയിദിന്റെ വെളിപ്പെടുത്തൽ. ലക്ഷക്കണക്കിന് കാശ്മീരികൾ സൈന്യത്തിൽ നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നുണ്ട്. എന്നാൽ പട്ടാളക്കാരുടെ സഹായത്തോടെ ഇന്ത്യ കാശ്മീരിലെ ജനങ്ങളെ അടിച്ചമർത്തുന്നു. ഇതിനെതിരെ സൈന്യത്തിന്റെ സഹായത്തോടെ തങ്ങൾ പ്രത്യാക്രമണം നടത്തും സയിദ് പറഞ്ഞു.

കാശ്മീരിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന് പാക്കിസ്ഥാൻ നിരന്തം ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയുള്ള കാശ്മീരിലാണ് വിഘടനവാദി നേതാവ് മസ്രത്ത് ആലം പാക്കിസ്ഥാന്റെ പതാക വീശിയത്. അതിൽ യാതൊരു തെറ്റുമില്ല. കാരണം, കാശ്മീർ ഇന്ത്യയുടെ ഭാഗമല്ല, തർക്ക പ്രദേശമാണെന്നും സയിദ് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP