Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കിം ജോങിനോട് പിണങ്ങി നാട് വിട്ട അർദ്ധ സഹോദരനെ മലേഷ്യൻ എയർപോർട്ടിൽ വച്ച് രണ്ട് സുന്ദരികൾ ചേർന്ന് വിഷം കൊടുത്തുകൊന്നുവോ? ഉത്തരകൊറിയൻ കൊലപാതകത്തിന്റെ ഭീതിതമായ കഥകളുമായി വീണ്ടും പശ്ചാത്യമാദ്ധ്യമങ്ങൾ

കിം ജോങിനോട് പിണങ്ങി നാട് വിട്ട അർദ്ധ സഹോദരനെ മലേഷ്യൻ എയർപോർട്ടിൽ വച്ച് രണ്ട് സുന്ദരികൾ ചേർന്ന് വിഷം കൊടുത്തുകൊന്നുവോ? ഉത്തരകൊറിയൻ കൊലപാതകത്തിന്റെ ഭീതിതമായ കഥകളുമായി വീണ്ടും പശ്ചാത്യമാദ്ധ്യമങ്ങൾ

സോൾ: ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധ സഹോദരൻ കിം ജോങ് നാം (45) മലേഷ്യയിൽ വധിക്കപ്പെട്ടതായി ദക്ഷിണ കൊറിയയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ക്വാലലംപുർ വിമാനത്താവളത്തിൽ ഉത്തര കൊറിയയുടെ ചാരസംഘടനയിലെ രണ്ടു യുവതികൾ വിഷസൂചികൾ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നാണു റിപ്പോർട്ട്. കൃത്യത്തിനുശേഷം രണ്ടു യുവതികളും ടാക്‌സിയിൽ രക്ഷപ്പെട്ടതായും ദക്ഷിണ കൊറിയൻ ടിവി പറയുന്നു. എന്നാൽ, നാമിന്റെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് മലേഷ്യൻ അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ അവശനിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ഉത്തര കൊറിയൻ ഏകാധിപതിയായിരുന്ന അന്തരിച്ച കിം ജോങ് ഇല്ലിന്റെ മൂത്ത മകനാണു കിം ജോങ് നാം. അനന്തരാവകാശിയാകുമെന്ന് ഒരിക്കൽ കരുതിയിരുന്നുവെങ്കിലും 2001ൽ വ്യാജ പാസ്‌പോർട്ടിൽ ജപ്പാനിൽ പോകാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ വിവാദം എല്ലാം മാറ്റി മറിച്ചു. പിതാവിന്റെ മരണശേഷം നാമിന്റെ അർധ സഹോദരൻ കിം ജോങ് ഉൻ 2011 ഡിസംബറിലാണ് ഉത്തര കൊറിയയുടെ ഭരണാധികാരിയായത്. നാമുമായി അടുപ്പത്തിലായിരുന്ന അമ്മാവൻ ചാങ് സോങ് തേയിയെ 2013 ഡിസംബറിൽ കിം ജോങ് ഉൻ വഞ്ചനാക്കുറ്റം ചുമത്തി വധിച്ചു. തനിക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം വകവരുത്തുന്നതായിരുന്നു കിംജോങിന്റെ ശൈലി.

ഉത്തര കൊറിയൻ ഭരണകൂടവുമായി അകന്ന നാം ചൈനയുടെ പ്രവിശ്യയായ മക്കാവുവിൽ പ്രവാസത്തിലായിരുന്നു. രാജ്യാന്തര ഉപരോധം അവഗണിച്ച് അണ്വായുധമിസൈൽ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയിൽ രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും വധശിക്ഷയ്ക്കു വിധിക്കുന്നതു പതിവാണ്. കിങ് ജോങ് ഉൻ എന്ന വ്യക്തിയുടെ ക്രൂരതകളും വ്യത്യസ്ഥമായ നടപടികളും എടുക്കുന്ന തീരുമാനങ്ങളും ലോകരാജ്യങ്ങൾക്ക് തലവേദനയായിട്ടുണ്ട്. 2011 ൽ അന്നത്തെ പ്രസിഡന്റായിരുന്ന കിം ജോങ്-11 ന്റെ മരണത്തിന് ശേഷം അധികാരം കൈകളിലാക്കിയ  വ്യക്തിയാണ് ഇദ്ദേഹം. അന്ന് അദ്ദേഹത്തിന് 25 വയസ്സ് പ്രായം മാത്രമായിരുന്നു. അധികാരം ഏറ്റതിന് ശേഷം രാജ്യത്ത് വ്യത്യസ്ഥമായ തീരുമാനങ്ങളും നിയമങ്ങളും നടപ്പിലാക്കി.

ലോക രാജ്യങ്ങൾക്കെതിരെ മിസൈലുകളുടേയും ആറ്റംബോംബുകളുടേയും പരീക്ഷണങ്ങൾ നടത്തി ഭീഷണി മുഴക്കി. 2012 ൽ മിസൈലുകളുടെ പരീക്ഷണം നടത്തുകയും 2013 ൽ രാജ്യത്തിന്റെ മൂന്നാമത്തെ ന്യൂക്ലിയർ പരീക്ഷണം നടത്തുകയും ചെയ്തത് കാരണം ഐക്യരാഷ്ട്രസഭയുടെ  സെക്യൂരിറ്റി കൗൺസിൽ രാജ്യത്തിന്  നിരോധനം ഏർപ്പെടുത്തി.കഴിഞ്ഞ ജനുവരിയിൽ ഇദ്ദേഹം ആറ്റം ബോംബിനെക്കാളും 450 ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുകയുണ്ടായി.  ഐക്യ രാഷ്ട്ര സഭ ഉൾപ്പെടെ മറ്റ്   ലോക രാജ്യങ്ങൾ സംഭവത്തെ അപലപിക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങൾ എവിടേയും കാണാൻ സാധിക്കാത്ത ക്രൂരതകൾ നിറഞ്ഞ ശിക്ഷകളാണ് തടവുകാർക്ക് ഈ ഏകാധിപതി നൽകുന്നത്. നടുറോഡിൽ വച്ചും , പൊതു സ്ഥലങ്ങളിൽ വച്ചും തടവുകാരെ കെട്ടിയിട്ട് വെടിയുതിർത്തുകൊല്ലുന്നതാണ് ഇദ്ദേഹത്തിന്റെ ശിക്ഷകളിൽ ഒന്ന്.

സ്വന്തം അമ്മാവനെ വരെ വേട്ടയാടിയ ഈ ഭരണാധികാരി  ഒരാൾ കുറ്റം ചെയ്താൽ കുടുംബത്തിലെ മുഴുവൻ പേരേയും തടങ്കലിലാക്കും നരക തുല്യമായ ക്യാമ്പിലാണ് പിന്നീട് ആ കുടുംബത്തിലെ മൂന്ന് തലമുറകൾ കഴിയേണ്ടത്. ഇന്ന് ഏകദേശം എൺപതിനായിരം മുതൽ ഒരു ലക്ഷത്തി ഇരുപതിനായിരം പേർ  ജയിലിൽ കഴിയുന്നു. 50 വർഷത്തിനുള്ളിൽ ആയിരങ്ങളെ തൂക്കിലേറ്റിയും  വെടിയുതിർത്തും കൊന്നൊടുക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP