Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാടകീയമായി പുഞ്ചിരിച്ചും സ്‌റ്റൈലിൽ മുടി ചീകി ഒതുക്കിയും ഹാരിയുടെ കൈപിടിച്ച് മേഗനും എത്തി; കോമൺവെൽത്ത് രാജ്യങ്ങളിലെ യുവജനങ്ങൾക്ക് മുമ്പിൽ തന്റെ പ്രതിശ്രുത വധുവിനെ അവതരിപ്പിച്ച് ബ്രിട്ടീഷ് രാജകുമാരൻ

നാടകീയമായി പുഞ്ചിരിച്ചും സ്‌റ്റൈലിൽ മുടി ചീകി ഒതുക്കിയും ഹാരിയുടെ കൈപിടിച്ച് മേഗനും എത്തി; കോമൺവെൽത്ത് രാജ്യങ്ങളിലെ യുവജനങ്ങൾക്ക് മുമ്പിൽ തന്റെ പ്രതിശ്രുത വധുവിനെ അവതരിപ്പിച്ച് ബ്രിട്ടീഷ് രാജകുമാരൻ

ലണ്ടനിൽ നടക്കുന്ന കോമൺവെൽത്ത് ഹെഡ്സ് ഓഫ് ഗവൺമെന്റ് മീറ്റിംഗിൽ പങ്കെടുക്കാനെത്തിയ കോമൺവെൽത്ത് രാജ്യങ്ങളിലെ യുവജനങ്ങളായ പ്രതിനിധികൾക്ക് മുന്നിലേക്ക് ഹാരി രാജകുമാരൻ തന്റെ പ്രതിശ്രുതവധു മേഗൻ മാർകിളിന്റെ കൈയും പിടിച്ചെത്തിയത് ഏവരിലും കൗതുകം ജനിപ്പിച്ചു. നാടകീയമായി പുഞ്ചിരിച്ചും സ്‌റ്റൈലിൽ മുടി ചീകി ഒതുക്കിയും തന്റെ പ്രതിശ്രുതവരന്റെ കൈപിടിച്ചെത്തിയായിരുന്നു മേഗൻ ഏവരുടെയും മനം കവർന്നത്. തന്റെ ഭാവി പ്രിയതമയെ ഏവർക്ക് മുന്നിലും അവതരിപ്പിക്കാൻ ഹാരി നല്ല ആവേശമായിരുന്നു പ്രകടിപ്പിച്ചിരുന്നത്.

രാജകുടുംബത്തിന് വേണ്ടി താൻ ആദ്യമായി പങ്കെടുത്ത പ്രധാനപ്പെട്ട ഇവന്റിലാണ് മേഗൻ ഇത്തരത്തിൽ താരമായിരിക്കുന്നത്. അടുത്തമാസമാണ് ഹാരി മേഗന്റെ കഴുത്തിൽ മിന്ന് കെട്ടാൻ പോകുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഹാരി കോമൺവെൽത്ത് യൂത്ത് അംബാസിഡറായി നിയമിതനായിരുന്നത്. അതിന്റെ ഭാഗമായിട്ടാണ് കോമൺവെൽത്തിൽ നിന്നെത്തിയ ഡെലിഗേറ്റുകളെ കാണാൻ ഹാരിയെത്തിയിരിക്കുന്നത്. ഹാരിക്കൊപ്പം ഇത്തരം മഹത്തായ ദൗത്യങ്ങളിൽ അണി ചേരുന്നതിൽ തനിക്ക് ആവേശമേറെയുണ്ടെന്നാണ് മേഗൻ പ്രതികരിച്ചിരിക്കുന്നത്.

1450 പൗണ്ട് വിലയുള്ള ബെൽറ്റഡ് പിൻസ്ട്രിപ്പ് ഡ്രസാണ് മേഗൻ ധരിച്ചിരുന്നത്. അൽടുസാറയിൽ നിന്നുള്ള വസ്ത്രമാണിത്. ഇതിന് പുറമെ 171 പൗണ്ട് വിലയുള്ള ഓർടോൺ ബാഗും മേഗൻ കൈയിൽ കരുതിയിരുന്നു. കൂടാതെ തമാര മെല്ലനിൽ നിന്നുമുള്ളതും ട്രെൻഡിയായ ക്രോസ് ബോഡി സ്റ്റൈൽ ആൻഡ് കില്ലർ ബ്ലാക്ക് സ്യൂഡ് ഹീലുകളും മേഗൻ ധരിച്ചിരുന്നത്.കോമൺവെൽത്ത് ഹെഡ്സ് ഓഫ് ഗവൺമെന്റ് മീറ്റിംഗുകൾ പോലുള്ള ഹൈ പ്രൊഫൈൽ ഇവന്റുകളിൽ വിവാഹത്തിന് മുമ്പ് രാജകുടുംബത്തിന് വേണ്ടി ആരെങ്കിലും പങ്കെടുക്കുന്നത് വളരെ അപൂർവമാണ്. മേഗന് ഇതിന് ഭാഗ്യമുണ്ടായിരിക്കുകയാണ്.



ഹാരിയും മേഗനും ഇതിൽ പങ്കെടുക്കാൻ തീർത്തും അനുയോജ്യരാണെന്ന് കോമൺവെൽത്തിന്റെ ഹെഡായ രാജ്ഞി തീരുമാനിച്ചതിനെ തുടർന്നാണ് അവർ പരിപാടിക്കെത്തിയത്. ഇതിന്റെ ഭാഗമായിട്ടാണ് രാജ്ഞി തന്റെ ചെറുമകൻ കൂടിയായ ഹാരിയെ കോമൺവെൽത്ത് യൂത്ത് അംബാസിഡറായി കഴിഞ്ഞ ദിവസം നിയമിച്ചിരിക്കുന്നത്.

 

ഇന്നലെത്തെ പരിപാടിക്കിടെ ഹാരിയും മേഗനും വിവിധ കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നെത്തിയ യുവജനങ്ങളായ ഡെലിഗേറ്റുകളുമായി ആശയവിനിമയം നടത്തുന്നത് കാണാമായിരുന്നു. പരിപാടിക്കെത്തിയ യുവജനങ്ങൾ കാലാവസ്ഥാ വ്യതിയാനും, സ്ത്രീകളുടെ അവകാശങ്ങൾ, കായികവിനോദങ്ങൾ, തുടങ്ങിയ വ്യത്യസ്തമായവിഷയങ്ങളിലുള്ള ചർച്ചകളിൽ കഴിഞ്ഞ രണ്ട് ദിവസമായി പങ്കെടുത്ത് വരുകയാണ്. ഹാരിയും മേഗനും ഇവയെക്കുറിച്ച് അവരോട് ചർച്ച ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP