Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാരി അങ്ങനെ ആഫ്രിക്കൻ രാജാവായി; ഗയാന കാണാൻ എത്തിയ ഹാരിക്ക് സുന്ദരികളായ യുവതികൾ തൂവൽ കിരീടം അണിയിച്ചപ്പോൾ

ഹാരി അങ്ങനെ ആഫ്രിക്കൻ രാജാവായി; ഗയാന കാണാൻ എത്തിയ ഹാരിക്ക് സുന്ദരികളായ യുവതികൾ തൂവൽ കിരീടം അണിയിച്ചപ്പോൾ

യാന സന്ദർശനത്തിനിടെ ഇവിടുത്തെ ഉഷ്ണമേഖലാ വനങ്ങൾ കാണാൻ പോയ ഹാരി രാജകുമാരനെ സുറാമയിലെ തദ്ദേശീയരായ പുരാതന ഗോത്രവർഗക്കാർ തൂവൽ കിരീടം ചാർത്തി ആദരിച്ചു. ആഫ്രിക്കൻ രാജ്യത്തിലെ രാജാവായി പ്രതീകാത്മകമായി ഹാരിയെ വാഴിക്കാനെന്നോണം അദ്ദേഹത്തിന് തൂവൽ കിരീടം ചാർത്തി രാജകീയമായ രീതിയിൽ ആദരിച്ചത് യുവതികളായിരുന്നു.തുടർന്ന് അദ്ദേഹം അവിടെയുള്ള മനോഹരമായ കൈറ്റിയൂർ വെള്ളച്ചാട്ടം കാണുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്.കരീബിയനിൽ താൻ നടത്തുന്ന 15 ദിവസത്തെ സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ഹാരി ഇവിടെയെത്തിച്ചേർന്നത്. ഗയാനയിലെ ഈ അതുല്യമായ വനപ്രദേശത്തേക്ക് ചെറുവിമാനത്തിലായിരുന്നു ഹാരി പറന്നിറങ്ങിയത്.ഇവിടെ നൂറ് കണക്കിന് മൈലുകൾ പരന്ന് കിടക്കുന്ന ഉഷ്ണമേഖലാ വനങ്ങളും മലകളും പർവതങ്ങളുമാണുള്ളത്.

തന്റെ പിതാവിന്റെ പാത പിന്തുടർന്നാണ് ഹാരി സുറാമയിൽ കാല് കുത്തിയിരിക്കുന്നത്. അതായത് 2000ത്തിൽ ഹാരിയുടെ പിതാവ് ചാൾസ് സുറാമ സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹത്തെയും ഇവിടുത്തുകാർ തൂവൽ കിരീടം ചാർത്തി ആദരിച്ചിരുന്നു. അബിഗൽ ബക്ക്ലെ അല്ലികോക്ക് എന്ന 31കാരിയാണ് ഹാരിയുടെ തലയിൽ കിരീടം ചാർത്തിയത്. തുടർന്ന് നാല് സ്ത്രീകളും നാല് പുരുഷന്മാരും തന്നെ സ്വീകരിക്കാൻ വേണ്ടി കാഴ്ച വച്ച മനോഹരമായ നൃത്തം ഹാരി ആസ്വദിക്കുകയുംചെയ്തിരുന്നു. തുടർന്ന് അവർ പരമ്പരാഗതമായ സമ്മാനങ്ങൾ രാജകുമാരന് കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു.തുടർന്ന് ഹാരി അവരെ പ്രശംസിച്ച് കൊണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. ഡാൻസർമാർക്കൊപ്പം ചുവട് വയ്ക്കാൻ ഹാരിയെ നിർബന്ധിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ സീറ്റിൽ ഇരുന്ന് നൃത്തം കാണുകയായിരുന്നു.

സുറാമയിലെ ഗ്രാമീണരുടെ നേതൃത്വത്തിൽ ഇവിടെ നടത്തുന്ന എക്കോ ടൂറിസം പ്രൊജക്ടിനെ പുകഴ്‌ത്തിക്കൊണ്ടായിരുന്നു ഹാരി ഇവിടെ പ്രസംഗിച്ചത്. തന്റെ പിതാവ് ഇവിടുത്തെ മനോഹാരിതയെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഹാരി വെളിപ്പെടുത്തി. അതുല്യമായ കാര്യമാണ് ഇവിടുത്തുകാർ എക്കോടൂറിസത്തിലൂടെ നിർവഹിക്കുന്നതെന്നും ഹാരി പുകഴ്‌ത്തുന്നുണ്ടായിരുന്നു. ഈ പ്രദേശം സംരക്ഷിക്കാൻ ഇതിന് നേതൃത്വം നൽകുന്നവർ പുലർത്തുന്ന ശ്രദ്ധയെ ഹാരി സ്തുതിച്ചു. വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുമ്പോൾ വിമാനത്തിലിരുന്ന് അദ്ദേഹം അതിന്റെ മനോഹാരിത ആസ്വദിച്ചിരുന്നു. തുടർന്ന് ഇത് വെള്ളച്ചാട്ടത്തിന് ഏതാനും മീറ്ററുകൾക്കടുത്ത് ലാൻഡ് ചെയ്യുകയും ചെയ്തു. കെയ്റ്റിയൂർ നാഷണൽ പാർക്കിനകത്താണീ വെള്ളച്ചാട്ടം നിലകൊള്ളുന്നത്. ആർതർ കോനൻ ഡോയിലിന്റെ പ്രശസ്ത സിനിമയായ ദി ലോസ്റ്റ് വേൾഡ് ഈ മനോഹര ഭൂവിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

തുടർന്ന് അദ്ദേഹം 250 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിനടുത്തേക്ക് നടന്ന് നീങ്ങുകയും ചെയ്തിരുന്നു. ആദ്യം ഇദ്ദേഹം വാന്റേജ് പോയിന്റിലേക്കാണ് നീങ്ങിയത്. ഇവിടെ നിന്നും വെള്ളച്ചാട്ടത്തിന്റെ അതുല്യമായ കാഴ്ച അദ്ദേഹം നുകരുകയും ചെയ്തിരുന്നു. തുടർന്ന് വെള്ളച്ചാട്ടത്തിന്റെ അടുത്ത ദൃശ്യം ആസ്വദിക്കാനുതകുന്ന ഒരിടത്തേക്ക് ഹാരി നീങ്ങുകയും ചെയ്തിരുന്നു. ഇവോഗ്രാമ റെയിൻഫോറസ്റ്റുമായി ചേർന്ന് പ്രവർത്തിക്കുന്ന റേഞ്ചർമാരുമായി ഹാരി സംസാരിച്ചിരുന്നു. പ്രകൃതിവിഭവങ്ങളെ എങ്ങനെ ഇവിടെ സംരക്ഷിക്കുന്നുവെന്ന് അദ്ദേഹം ഇതിലൂടെ മനസിലാക്കുകയും ചെയ്തിരുന്നു. തുടർന്ന് സമീപത്തുള്ള ഫെയർവ്യൂ ഗ്രാമത്തിലേക്ക് പോയി അവിടുത്തെ പ്രായമായവരെ ആദരിക്കുകയും ചെയ്തിരുന്നു. തുടർന്ന് അവിടുത്തെ സ്‌കൂൾ സന്ദർശിച്ച് കുട്ടികളുമായി ഇടപഴകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP