Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നായ്ക്കളോളം സ്‌നേഹമുള്ള മറ്റെന്തുണ്ട് ഈ ലോകത്ത്? സ്ഥിരമായി ഭക്ഷണം നൽകുന്ന സ്ത്രീ മരിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ തെരവു നായകൾ കൂട്ടത്തോടെ വീട്ടിലെത്തി

നായ്ക്കളോളം സ്‌നേഹമുള്ള മറ്റെന്തുണ്ട് ഈ ലോകത്ത്? സ്ഥിരമായി ഭക്ഷണം നൽകുന്ന സ്ത്രീ മരിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ തെരവു നായകൾ കൂട്ടത്തോടെ വീട്ടിലെത്തി

മെക്‌സികോ സിറ്റി: കർണ്ണാടകയിൽ മരിച്ച ഐഎഎസ് ഓഫീസർ ഡി കെ രവിയുടെ മരണത്തിൽ വളർത്തുനായക്കളുടെ സങ്കടം നമ്മൾ കണ്ടതാണ്. രവിയുടെ ഭാര്യയ്‌ക്കൊപ്പം മൃതദേഹത്തിനടുത്തിരുന്ന് പൊട്ടിക്കരയുന്ന നായയുടെ ചിത്രം ഏവരേയും നൊമ്പരപ്പെടുത്തി. യജമാന സ്‌നേഹത്തിന്റെ മറ്റൊരു സംഭവം നടന്നത് മെക്‌സിക്കോയിലെ മെരിഡയിലാണ്.

ഏറ്റവും നന്ദിയും സ്‌നേഹവുമുള്ള ജീവിയാണ് നായ്ക്കൾ ഒരിക്കൽ കൂടി ഉറപ്പിക്കാം.. ഇതിന് ഉദാഹരണങ്ങൾ നിരവധിയാണ്. ഏറ്റവുമൊടുവിൽ നായകളുടെ കലർപ്പില്ലാത്ത സ്‌നേഹത്തിന്റെ ഉദാഹരണമാണ് മെക്‌സിക്കോയിൽ കണ്ടത്. തങ്ങൾക്ക് സ്ഥിരമായി ആഹാരം നൽകിയിരുന്ന സ്ത്രീയുടെ മൃതദേഹം കാണാൻ തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തി.

മെക്‌സിക്കോയിലെ മെരിഡയിലാണ് സംഭവം. മാർഗരീറ്റ സുവാരസ് എന്ന സ്ത്രീ സ്ത്രീയുടെ മൃതദേഹം കാണാനാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തിയത്. മൃഗസ്‌നേഹിയായിരുന്ന മാർഗരീറ്റ ഭക്ഷണം നൽകിയിരുന്ന ഇരുപതോളം തെരുവ് നായ്ക്കൾ തങ്ങളുടെ പ്രിയപ്പെട്ട അന്നദാതാവിനെ അവസാനമായി ഒരുനോക്ക് കണുന്നതിന് എത്തി. മാർഗരീറ്റയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന ഹാളിലും സമീപ മുറികളിലുമായി നായ്ക്കൾ കിടക്കുന്നതിന്റെ ചിത്രങ്ങൾ മെക്‌സിക്കൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. മാർഗരീറ്റയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ശവമഞ്ചത്തിന് പിന്നാലെ വിലാപയാത്രയിലും നായ്ക്കൾ പിന്തുടർന്നു.

ദിവസവും രാവിലെ തെരുവ് നായ്ക്കൾക്കും പൂച്ചകൾക്കും രുചിയുള്ള ഭക്ഷണം മാർഗരീറ്റ നൽകിയിരുന്നു. ഗർഭിണിയായിരുന്ന സ്ത്രീയുടെ ആരോഗ്യം ഈ മാസം ആദ്യത്തോടെ ഗുരുതരാവസ്ഥയിലായി. തുടർന്നാണ് മരണം ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP