Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റേഞ്ച് റോവർ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറി കൊന്നത് അഞ്ച് മാസം മുമ്പ് ഇൻട്രാ ട്രാൻസ്ഫർ വിസയിൽ എത്തിയ ഐടി എൻജിനീയറായ ഇന്ത്യൻ പെൺകുട്ടിയെ; അപകടത്തിൽ മരിച്ച ഹിമാൻഷിയെ ഓർത്ത് കണ്ണീരൊഴുക്കി സുഹൃത്തുക്കൾ

റേഞ്ച് റോവർ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറി കൊന്നത് അഞ്ച് മാസം മുമ്പ് ഇൻട്രാ ട്രാൻസ്ഫർ വിസയിൽ എത്തിയ ഐടി എൻജിനീയറായ ഇന്ത്യൻ പെൺകുട്ടിയെ; അപകടത്തിൽ മരിച്ച ഹിമാൻഷിയെ ഓർത്ത് കണ്ണീരൊഴുക്കി സുഹൃത്തുക്കൾ

വെസ്റ്റ് ലണ്ടനിലെ ഹൗൺസ്ലോയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഇന്ത്യക്കാരിയായ ഐടി അനലിസ്റ്റ് ഹിമാൻഷി ഗുപ്തയെ ഓർത്ത് അവരുടെ ഉറ്റവരും ഉടയവരും കണ്ണീർ വാർക്കുകയാണ്. ചൊവ്വാഴ്ച റേഞ്ച് റോവർ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയായിരുന്നു യുവതി കൊല്ലപ്പെട്ടത്. അഞ്ച് മാസം മുമ്പ് ഇൻട്രാ ട്രാൻസ്ഫർ വിസയിലാണ് ഐടി എൻജിനീയറായ ഇവർ യുകെയിലെത്തിയത്. ഞെട്ടിപ്പിക്കുന്ന അപകടമായിരുന്നു ഇതെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. ഹൗൺസ്ലോയിലെ സ്‌കൂൾ ഗേറ്റിൽ നിന്നും വെറും 200 വാര അകലത്താണ് അപകടം നടന്നിരിക്കുന്നത്. ഈ അപകടത്തിൽ മറ്റൊരു സ്ത്രീക്ക് ഗുരുതരമായ പരുക്കുമേറ്റിട്ടുണ്ടെന്നണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ 9.30ന് ബീവേർസ് കമ്മ്യൂണിറ്റി പ്രൈമറി സ്‌ക്കൂളിനടുത്താണ് ദുരന്തമുണ്ടാത്. സ്‌കൂളിലേക്ക് കുട്ടികളെ അയക്കാനെത്തിയ രക്ഷിതാക്കളാൽ ആ സമയത്ത് പ്രദേശം നിറഞ്ഞ് കവിഞ്ഞിരുന്നു. അപകടത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന റേഞ്ച് റോവർ ഡ്രൈവറായ 39കാരനെ അൽപസമയത്തിനകം പിടികൂടിയിരുന്നു. ചെറിയ പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അൽപം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ ഇയാൾ കസ്റ്റഡിയിലാണ്. അപകടകരമായ ഡ്രൈവിംഗിലൂടെ മരണത്തിന് വഴിയൊരുക്കിയതിന്റെ പേരിൽ ഇയാളുടെ പേരിൽ ചാർജ് ചെയ്യും.

അടുത്തിടെ ലണ്ടനിലെത്തി ടാറ്റ കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്യാനാരംഭിച്ച തന്റെ പുതിയ ജോലി ആസ്വദിച്ച് വരുന്നതിനിടെയാണ് അകാലത്തിലെത്തിയ മരണത്തിന് കീഴടങ്ങേണ്ടി വന്നിരിക്കുന്നത്.ജബൽപൂർ സിറ്റിയിൽ നിന്നുള്ള ഹിമാൻഷി തന്റെ പ്രഫഷനിൽ മിടുക്കിയായിരുന്നു മികച്ച ഭാവിയുണ്ടായിരുന്നുവെന്നുമാണ് അവരുടെ ബന്ധുക്കൾ വേദനയോടെ പറയുന്നത്. ഹിമാൻഷിയുടെ കസിനും ടാറ്റ കൺസൾട്ടൻസിയുടെ പ്രതിനിധികളും ഹോസ്പിറ്റലിൽ എത്തിയിരുന്നു. ടാറ്റയിലുള്ള സഹപ്രവർത്തകർ യുവതിക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് അപകടം നടന്ന സ്ഥലത്ത് ഇന്നലെ വൈകുന്നേരം പൂക്കൾ അർപ്പിച്ചിരുന്നു. ഓഫീസിൽ വളരെ ചുറുചുറുക്കോടെ ജോലിചെയ്തിരുന്ന ഹിമാൻഷി ഏവരിലും സന്തോഷം നിറച്ചിരുന്നുവെന്നാണ് സഹപ്രവർത്തകർ വേദനയോടെ ഓർക്കുന്നത്.

അപകടം നടന്ന റോഡിലെ സ്റ്റോപ്പ് ബസ് കാത്ത് നിൽക്കാനോ എന്തിനേറെ നടന്ന് പോകാനോ പോലും സുരക്ഷിതമല്ലെന്നും കടുത്ത അപകടസാധ്യതയുള്ള സ്ഥലമാണെന്നുമാണ് ഇതിനടുത്തുള്ള ബിവേർസ് കമ്മ്യൂണിറ്റി പ്രൈമറി സ്‌കൂളിലെ ഹെഡ് ടീച്ചറായ ഡി സ്‌കോട്ട് പറയുന്നത്. ഈ റോഡിലൂടെ ഈ സ്‌കൂളിൽ നിന്നുള്ള കുട്ടികളെ പതിവായി സമീപത്തുള്ള ജിമ്മിലേക്ക് നടത്തിക്കൊണ്ടു പോകാറുണ്ട്. ബസ് സ്റ്റോപ്പിൽ കാത്ത് നിന്ന ഹിമാൻഷിക്കും മറ്റേ സ്ത്രീക്കും നേരെ കറുത്ത റേഞ്ച് റോവർ കുതിച്ചെത്തുകയും ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റേ സ്ത്രീയുടെ കാല് പൂർണമായും ഇടിയിൽ തകർന്നിട്ടുണ്ട്. എയർ ആംബുലൻസ് എത്തിയാണ് ഹിമാൻഷിയെയും മറ്റേ സ്ത്രീയെയും ഇവിടെ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. ഹൗൺസ്ലോയിലെ ഗ്രീൻ ലൈനിലുണ്ടായ അപകടത്തെ തുടർന്ന് അധികം വൈകാതെ തങ്ങൾ അവിടെയെത്തിയിരുന്നുവെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് വക്താവ് പറയുന്നത്. പാരാമെഡിക്സും ലണ്ടൻ എയർ ആംബുലൻസും സേവനത്തിനെത്തിയിരുന്നു. അപകടത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP