Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനിവാര്യമായ മരണം എല്ലാവരും നേരിട്ടറിഞ്ഞെന്ന് ഉറപ്പായി; കണ്ടെടുത്ത മൊബൈൽ ഫോൺ വീഡിയോയിൽ പ്രാണവേദനയോടെ നിലവിളിക്കുന്നവരുടെ ദൃശ്യങ്ങൾ

അനിവാര്യമായ മരണം എല്ലാവരും നേരിട്ടറിഞ്ഞെന്ന് ഉറപ്പായി; കണ്ടെടുത്ത മൊബൈൽ ഫോൺ വീഡിയോയിൽ പ്രാണവേദനയോടെ നിലവിളിക്കുന്നവരുടെ ദൃശ്യങ്ങൾ

ൽപ്‌സ് മലനിരകളിൽ തകർന്നുവീണ ജർമൻ വിങ്‌സ് വിമാനം മനപ്പൂർവം തകർത്തതാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ രംഗത്ത്. വിമാനം താഴേയ്ക്ക് പതിക്കവെ, മരണം ഉറപ്പാക്കിയ യാത്രക്കാർ പ്രാണവേദനയോടെ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മൊബൈൽ വീഡിയോ കണ്ടെടുത്തതായി റിപ്പോർട്ട്. മലനിരകളിൽ തിരച്ചിൽ നടത്തുന്ന അന്വേഷണ സംഘത്തിനാണ് വീഡിയോ ലഭിച്ചത്. ജർമനിയിലെയും ഫ്രാൻസിലെയും ചില പത്രപ്രവർത്തകർ ഇതു കണ്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ, അന്വേഷണ സംഘം ഇത്തരമൊരു വീഡിയോയുടെ കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മരിക്കാൻ പോവുകയാണെന്ന് ഉറപ്പാക്കിയ യാത്രക്കാർ ആർത്തനാദം മുഴക്കുന്നതാണ് ഏതാനും സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉള്ളത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ലഭിച്ച മെമ്മറി കാർഡിൽനിന്നാണ് ഈ വീഡിയോ കണ്ടെടുത്തതെന്ന് പറയുന്നു. യാത്രക്കാരിൽചിലർ ദൈവത്തെ വിളിച്ചു കരയുന്ന ദൃശ്യമാണ് ഇതിലുള്ളത്. വ്യത്യസ്ത ശബ്ദങ്ങളിലുള്ള നിലവിളി വ്യക്തമായി കേൾക്കാം എന്നാണ് ജർമൻ പത്രമായ ബിൽഡും ഫ്രഞ്ച് പത്രമായ പാരീ്‌സ് മാച്ചും റിപ്പോർട്ട് ചെയ്തത്.

നിലവിളിക്ക് പുറമെ, എന്തിലോ ലോഹംകൊണ്ട് അടിക്കുന്നതുപോലുള്ള ശബ്ദവും കേൾക്കാം. ഇത് കോക്ക്പിറ്റിലേക്ക് കടക്കുന്നതിന് ക്യാപ്റ്റൻ നടത്തുന്ന ശ്രമങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ, വിമാനം മലനിരകളിലേക്ക് ഇടിച്ചിറക്കിയ സഹ പൈലറ്റ് ആന്ദ്രെ ലുബിറ്റ്‌സും ക്യാപറ്റനും തമ്മിൽ നടന്ന സംസാരവും പാരീസ് മാച്ച് പുറത്തുവിട്ടിട്ടുണ്ട്. കണ്ടെടുത്ത ബ്ലാക് ബോക്‌സുകളിലൊന്നിൽ പതിഞ്ഞതാണ് ഈ സംസാരമെന്നാണ് പത്രം അവകാശപ്പെടുന്നത്. കോക്പിറ്റിൽനിന്ന് ക്യാപ്റ്റൻ വെളിയിലേക്ക് പോകണമെന്ന് ലുബിറ്റ്‌സ് ഇതിൽ ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ, അന്വേഷണത്തിന് നേതൃത്വം നൽകുന്ന ലെഫ്റ്റനന്റ് കേണൽ ഴാങ് മാർക്ക് മെനിച്ചിനി ഈ കാര്യങ്ങളെല്ലാം തള്ളുന്നു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മെമ്മറി കാർഡ് ലഭിച്ചിട്ടില്ലെന്നും ബ്ലാക് ബോക്‌സുകളിൽ പത്രം അവകാശപ്പെടുന്ന തരത്തിലുള്ള സംഭാഷണം റെക്കോഡ് ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. സ്‌പെയിനിലെ ബാഴ്‌സലോണയിൽനിന്ന് ജർമനിയിലെ ഡസൽഡോർഫിലേക്ക് വരികയായിരുന്ന വിമാനം മാർച്ച് 24-നാണ് തകർന്നുവീണത്. ജീവനക്കാരുൾപ്പെടെ 150 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ബിൽഡിന്റെയും പാരീസ് മാച്ചിന്റെയും റിപ്പോർട്ടർമാർ വീഡിയോ കണ്ടെന്നുതന്നെയാണ് ഉറപ്പിച്ചുപറയുന്നത്. ദൃശ്യങ്ങൾ ഏറെക്കുറെ അവ്യക്തമാണെങ്കിലും ശബ്ദം വ്യക്തമായി കേൾക്കാം. വീഡിയോയുടെ കൃത്യതയെക്കുറിച്ച് പറയാനാവില്ലെന്നും ബിൽഡ് പറയുന്നു. വിമാനം ശക്തമായി കുലുങ്ങുന്നുണ്ടെന്ന് വീഡിയോയിൽ വ്യക്തമാണ്. ഇതനുസരിച്ച് കരച്ചിലിന്റെ തീവ്രതകൂടുകയും ചെയ്യുന്നു-പാരീസ് മാച്ച് റിപ്പോർട്ട് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP