Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാരീസിലെ ആക്രമണം മുംബൈ മാതൃകയിൽ; ഐസിസ് ഭീകരർ എത്തിയതു സിറിയയിൽനിന്ന് അഭയാർത്ഥികൾക്കൊപ്പം അതിർത്തി കടന്ന്; യൂറോപ്പിൽ അതീവ ജാഗ്രത; തീവ്രവാദികൾ കൊന്നൊടുക്കിയവരുടെ എണ്ണം 150 കടന്നു

പാരീസിലെ ആക്രമണം മുംബൈ മാതൃകയിൽ; ഐസിസ് ഭീകരർ എത്തിയതു സിറിയയിൽനിന്ന് അഭയാർത്ഥികൾക്കൊപ്പം അതിർത്തി കടന്ന്; യൂറോപ്പിൽ അതീവ ജാഗ്രത; തീവ്രവാദികൾ കൊന്നൊടുക്കിയവരുടെ എണ്ണം 150 കടന്നു

മറുനാടൻ മലയാളി ബ്യൂറോ

പാരീസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ തിരക്കേറിയ റസ്റ്ററന്റുകളിലും ബാറുകളിലും മറ്റുമുണ്ടായ വെടിവയ്‌പ്പുകളിലും സ്‌ഫോടനങ്ങളിലുമായി 150 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പാരിസിൽ ആറു സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലുമാണ് 150 പേർ മരിച്ചത്. മധ്യ പാരീസിലെ ബാറ്റക്ലാൻ സംഗീതശാലയിൽ കലാസ്വാദകരെ തോക്കുധാരികൾ ബന്ദികളാക്കിയ ശേഷം വെടിവെക്കുകയായിരുന്നു. ഇവിടെ നൂറിലധികം പേർ കൊല്ലപ്പെട്ടു. മുംബൈ ഭീകരാക്രമണ മാതൃകയിലായിരുന്നു ആക്രമണം. തോക്കുമായെത്തി തീവ്രവാദികൾ വിവിധ ഇടങ്ങളിൽ ഒരോ സമയം ആക്രമണം നടത്തുകയായിരുന്നു. 

സിറിയയിലെ കലാപവുമായി ബന്ധപ്പെട്ട ആഭയാർത്ഥികളുടെ ഒഴുക്കുതന്നെ യൂറോപ്പിലേക്ക് ഉണ്ടായിരുന്നു. ഇതിനിടെ ഐസിസ് ഭീകരരും നുഴഞ്ഞുകയറിയിരിക്കാമെന്ന ആശങ്ക ശക്തമായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ ആക്രമണം. അതുകൊണ്ട് കൂടിയാണ് എല്ലാ അതിർത്തികളും അടച്ചത്. അതിനിടെ അഭയാർത്ഥികളുടെ ടെൻഡുകൾക്ക് നേരെ പ്രാദേശിക വികാരം ഉയരുന്നതായും സൂചനയുണ്ട്. ഈ ടെന്റുകളിൽ പ്രതിഷേധക്കാർ തീവച്ചതായും റിപ്പോർട്ട് വരുന്നു. ഇതോടെ ആഭ്യന്തര സംഘർഷത്തിനുള്ള സാധ്യതകളും കൂടുന്നു. ഐസിസ് ഭീകരനായ ജിഹാദി ജോണിനെ അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിനുള്ള പ്രതികാരമായി അഭയാർത്ഥികളായി കടന്നു കൂടിയവർ ആക്രമണം നടത്തിയെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു.

ആക്രമണത്തിന്റെ തീവ്രതയും വ്യാപ്തിയും അൽ ഖ്വെയ്ദയടക്കമുള്ള തീവ്രവാദ സംഘടനയുടെ രീതിയോട് സാമ്യമുള്ളതാണ്. ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് അറിയാമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒലാദ് ആദ്യമേ  പറഞ്ഞത്. ഓരേ സമയം ഒന്നിലധികം നേരിട്ടുള്ള ആക്രമങ്ങൾ നടത്തുന്ന തീവ്രവാദ സ്വഭാവം ആദ്യം കണ്ടത് മുംബൈലാണ്. ചെറു സംഘങ്ങളായി തിരിഞ്ഞ് തീവ്രവാദികൾ പാരീസ് നഗരത്തെ ഞെട്ടിച്ചു. ആക്രമണങ്ങൾക്കും ബന്ദിയാക്കലിനുമൊപ്പം സ്‌ഫോടനകങ്ങളും നടന്നു. ഇത്രയും വിപുലമായ ഭീകരാക്രമണം നടത്താൻ ഐസിസിന് മാത്രമേ കഴിയൂ എന്നാണ് ഫ്രഞ്ച് സർക്കാരിന്റേയും നിഗമനം. അഭയാർത്ഥികളായി ആയിരക്കണക്കിന് ഭീകരർ യൂറോപ്പിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടാകാമെന്നാണ് ആശങ്ക. അതുകൊണ്ട് തന്നെ യൂറോപ്പിലെങ്ങും സുരക്ഷ കർശനമാക്കി. നിരീക്ഷണവും വ്യാപിപ്പിച്ചു.

അക്രമികൾ ബന്ദികളാക്കിയ നൂറിലധികം പേരെ ഫ്രഞ്ച് സൈന്യം രക്ഷപ്പെടുത്തി. അഞ്ച് അക്രമികളെ സൈന്യം വധിക്കുകയും രണ്ട് പേരെ പിടികൂടുകയും ചെയ്തു. ഇന്ത്യൻ സമയം പുലർച്ചെ മൂന്നു മണിക്കാണ് ആക്രമണപരമ്പര അരങ്ങേറിയത്. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല. 11ാം ഡിസ്ട്രിക്ക് 50 ബൗലേവാർഡിലെ ബറ്റാക്ലൻ തിയേറ്റർ ഹാൾ, 10ാം ഡിസ്ട്രിക്ക് 18 റുഅലിബർട്ടിലെ ലി കാരിലോൺ ബാർ, 20 റുഅലിബർട്ടിലെ ലി പെറ്റിറ്റ് കാബോഡ്ജ് റസ്റ്ററന്റ്, 11ാം ഡിസ്ട്രിക്ക് 92 റുഡെ കാരോണിലെ ലാബെല്ല എക്യുപ് ബാർ, വടക്കൻ പാരിസ് സെന്റ് ഡെനിസിലെ സ്റ്റാഡെ ഡി ഫ്രാൻസ് ഫുട്ബോൾ സ്റ്റേഡിയം, ഡിലാ റിപ്പബ്ലിക്ക എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ അരങ്ങേറിയത്. തിയേറ്റർ, ബാർ, റസ്റ്ററന്റ് എന്നിവിടങ്ങളിൽ വെടിവെപ്പും സ്റ്റേഡിയത്തിൽ ചാവേർ സ്‌ഫോടനവുമാണ് നടന്നത്.

ഭീകരാക്രമണമാണുണ്ടായതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ സ്ഥിരീകരിച്ചു. സ്‌ഫോടനസമയത്ത് വടക്കൻ പാരിസ് സെന്റ് ഡെനിസിലെ സ്റ്റാഡെ ഡി ഫ്രാൻസ് ഫുട്ബോൾ സ്റ്റേഡിയത്തിൽ ഫുട്‌ബോൾ മൽസരം കാണുന്നതിനായി പ്രസിഡന്റും സ്റ്റേഡിയത്തിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ജനങ്ങളോട് വീടിനുള്ളിൽ തന്നെ കഴിയണമെന്ന് പാരിസ് മേയർ നിർദ്ദേശിച്ചിട്ടുണ്ട്. അതിനിടെ സിറിയയിൽ ഐഎസിനെതിരെ ഫ്രാൻസ് ഇടപെട്ടതുകൊണ്ടാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന് അക്രമികൾ വിളിച്ചു പറഞ്ഞിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. 'ഇത് നിങ്ങളുടെ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദയുടെ തെറ്റാണ്. സിറിയൻ പ്രശ്‌നങ്ങളിൽ അദ്ദേഹം ഇടപെടാൻ പാടില്ലായിരുന്നു'വെന്ന് അക്രമി വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നത്. ഫ്രാൻസ് - ജർമനി സൗഹൃദ ഫുട്‌ബോൾ മൽസരം നടക്കുന്നതിനിടെയാണ് സ്റ്റേഡിയത്തിൽ സ്‌ഫോടനമുണ്ടായത്.

മധ്യ പാരീസിലെ ബാറ്റാക്ലാൻ തിയേറ്ററിലാണ് ഏറെപ്പേർ കൊല്ലപ്പെട്ടത്. ഇവിടെ തോക്കുധാരികൾ വെടിയുതിർത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദികളാക്കി. ഇവിടെ ബന്ദികളാക്കപ്പെട്ടവരിൽ നൂറോളം പേർ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടതായി പ്രാദേശിക ടിവി റിപ്പോർട്ടു ചെയ്തു. തിയറ്ററിൽ വെടിവയ്‌പ്പ് നടത്തിയ അക്രമകാരികളായ മൂന്നു പേർ ഫ്രഞ്ച് പൊലീസിന്റെ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്റ്റോറന്റിൽ ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് ഒരാൾ നടത്തിയ വെടിവെയ്പിൽ 11 പേർ മരിച്ചതായാണ് റിപ്പോർട്ട്. മധ്യ പാരീസിലെ ബാറ്റാക്ലാൻ തിയേറ്ററിൽ തോക്കുധാരികൾ വെടിയുതിർത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദിയാക്കി. ഇവിടെ 100 പേരാണ് ബന്ദിയാക്കപ്പെട്ടിരിക്കുന്നത്. ഇവരെ പിന്നീട് മോചിപ്പിച്ചു.

വടക്കൻ പാരീസിലെ പ്രശസ്തമായ സ്റ്റാഡെ ഫ്രാൻസ് സ്റ്റേഡിയത്തിന് സമീപമുള്ള ഒരു ബാറിന് പുറത്ത് മൂന്നു സ്‌ഫോടനങ്ങൾ നടന്നു. ഫ്രാൻസുംജർമ്മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോൾ മത്സരം ഈ സ്‌റ്റേഡിയത്തിൽ നടക്കുന്നതിനിടെയാണ് പുറത്ത് പൊട്ടിത്തെറി നടന്നത്. മത്സരം കാണാനെത്തിയ പ്രസിഡന്റ് ഫ്രാൻകോയിസ് ഹൊളാന്റെയെ സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സഥിതിഗതികൾ വിലയിരുത്താൻ പ്രസിഡന്റ് ഹൊളാന്റെയുടെ അധ്യക്ഷതയിൽ അടിയന്തര കാബിനറ്റ് യോഗം ചേർന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അതിർത്തികൾ അടച്ചു. ഗുരുതര സ്ഥിതി വിശേഷത്തെ നേരിടാൻ ലോക രാജ്യങ്ങൾ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

പിടിയിലായ ഭീകരരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇനിയും ഭീകരർ നഗരത്തിൽ ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. ഇതുകൊണ്ടാണ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP