Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

28 വനിതാ സംവരണസീറ്റുകളും അഞ്ച് അമുസ്ലിം സീറ്റുകളും ഇമ്രാന്റെ പാർട്ടിക്ക് നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഭൂരിപക്ഷം തെളിയിക്കാൻ ഇനി വേണ്ടത് 14 സീറ്റുകൾ; സ്വതന്ത്രരും ചെറിയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചതോടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഉടൻ പാക് പ്രധാനമന്ത്രിയാകും

28 വനിതാ സംവരണസീറ്റുകളും അഞ്ച് അമുസ്ലിം സീറ്റുകളും ഇമ്രാന്റെ പാർട്ടിക്ക് നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഭൂരിപക്ഷം തെളിയിക്കാൻ ഇനി വേണ്ടത് 14 സീറ്റുകൾ; സ്വതന്ത്രരും ചെറിയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചതോടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഉടൻ പാക് പ്രധാനമന്ത്രിയാകും

ലാഹോർ: വീതംവെപ്പിലൂടെ കിട്ടുന്ന വനിതാ സംവരണ സീറ്റുകളും അമുസ്ലിം സീറ്റുകളും കൂടിയായതോടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ തെഹ്‌രീക് ഇ-ഇൻസാഫ് പാർട്ടി ഭൂരിപക്ഷത്തോടടുത്തു. 28 സംവരണ സീറ്റുകളും അഞ്ച് അമുസ്ലിം സീറ്റുകളുമാണ് പിടിഐക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്. ഇതോടെ, ഇമ്രാന്റെ പാർട്ടിയുടെ ആകെ സീറ്റുകൾ 158 ആയി. 172 സീറ്റാണ് ഭൂരിപക്ഷത്തിനാകെ വേണ്ടത്. 14 സീറ്റുകൾ മാത്രമാണ് ഇമ്രാന് ഇനി വേണ്ടത്.

തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി സംവരണ സീറ്റുകൾ തിരഞ്ഞെുപ്പ് കമ്മിഷൻ വീതംവെച്ചുനൽകുന്നതാണ് പാക്കിസ്ഥാനിലെ രീതി. 60 സീറ്റുകൾ വനിതാസംവരണവും 10 സീറ്റുകൾ അമുസ്ലിം വിഭാഗത്തിലുമുണ്ട്. ഇതിൽനിന്നാണ് 28 സീറ്റുകൾ വനിതാ സംവരണത്തിലും അഞ്ച് സീറ്റുകൾ അമുസ്ലിം വിഭാഗത്തിലും പിടിഐക്ക് ലഭിച്ചത്. വനിതാ സംവരണസീറ്റുകൡ 16 എണ്ണം പഞ്ചാബിൽനിന്നും നാലെണ്ണം സിന്ധ് പ്രവിശ്യയിൽനിന്നും ഏഴെണ്ണം ഖൈബർ മേഖലയിൽനിന്നും ഒരെണ്ണം ബലൂചിസ്താനിൽനിന്നുമാണ് പിടിഐക്ക് ലഭിച്ചത്. പത്ത് അമുസ്ലിം സീറ്റുകളിൽ അഞ്ചെണ്ണം പിടിഐക്ക് ലഭിച്ചപ്പോൾ രണ്ടെണ്ണം പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് വിഭാഗത്തിനും രണ്ടണ്ണം പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിക്കും ഒരെണ്ണം മുത്താഹിദ മജ്‌ലിസ് ഇ-അമലിനും ലഭിച്ചു.

ഇമ്രാൻ ഖാൻ 18-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കരുതുന്നത്. ചെറുകിട രാഷ്ട്രീയ പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും പിടിഐ കരുതുന്നു. 342 അംഗ നാഷണൽ അസംബ്ലിയിൽ ഭൂരിപക്ഷത്തിനാവശ്യമായ 172 സീറ്റുകൾ സ്വന്തമായുണ്ടെന്ന് ഇപ്പോൾത്തന്നെ ഇമ്രാനും കൂട്ടരും അവകാശപ്പെടുന്നുമുണ്ട്. 158 സീറ്റുകളാണ് പിടിഐക്ക് ഇപ്പോഴുള്ളത്. ഇതിൽ അഞ്ചുസീറ്റുകളിൽ വിജയിച്ചിട്ടുള്ളത് ഇമ്രാൻ തന്നെയാണ്. ജയിച്ച നാല് സീറ്റുകളിൽ അദ്ദേഹത്തിന് രാജിവെക്കേണ്ടിവരും.

നവാസ് ഷെരീഫിന്റെ മുസ്ലിം ലീഗിനിപ്പോൾ 82 സീറ്റുകളാണുള്ളത്. വനിതാസംവരണത്തിൽനിന്ന് 15 സീറ്റുകൾ പഞ്ചാബിൽനിന്നും ഖൈബറിൽനിന്ന് ഒരു സീറ്റും മുസ്ലിം ലീഗിന് ലഭിച്ചു. പിപിപിക്ക് പതിനൊപ്പ് സംവരണ സീറ്റുകളാണ് ലഭിച്ചത്. ഒമ്പതെണ്ണം വനിതാസംവരണമാണ്. ഇതോടെ, അവരുടെ ആകെ സീറ്റുകൾ 53 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP