Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനിശ്ചിതത്വത്തിനൊടുവിൽ ഇമ്രാന്റെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചു; ഓഗസ്റ്റ് 18ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നറിയിച്ച് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് ; ചടങ്ങ് ലളിതമാക്കണമെന്നും വിദേശ നേതാക്കളേയും താരങ്ങളേയും ക്ഷണിക്കേണ്ടതില്ലെന്നും വ്യക്തമാക്കി ഇമ്രാൻ ഖാൻ

അനിശ്ചിതത്വത്തിനൊടുവിൽ ഇമ്രാന്റെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചു; ഓഗസ്റ്റ് 18ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നറിയിച്ച് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് ; ചടങ്ങ് ലളിതമാക്കണമെന്നും വിദേശ നേതാക്കളേയും താരങ്ങളേയും ക്ഷണിക്കേണ്ടതില്ലെന്നും വ്യക്തമാക്കി ഇമ്രാൻ ഖാൻ

മറുനാടൻ ഡെസ്‌ക്‌

ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്ന ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതി വ്യക്തമാക്കി പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ്(പിടിഐ). ഈ മാസം 18ന് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പിടിഐ വ്യക്തമാക്കിയത്. ഇമ്രാൻ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം സത്യപ്രതിജ്ഞ എന്നായിരിക്കുമെന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇമ്രാന്റെ പാർട്ടി തന്നെ സത്യപ്രതിജ്ഞാ തീയതി വ്യക്തമാക്കിയത്. ജൂലൈ 25നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയോടെ സർക്കാരുണ്ടാക്കാൻ പിടിഐ അന്നു മുതൽ ശ്രമിച്ചുവരികയാണ്.

പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി താൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കു വിദേശ നേതാക്കളെയും താരങ്ങളെയും ക്ഷണിക്കേണ്ടതില്ലെന്ന് ഇമ്രാൻ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചടങ്ങ് ലളിതമായിരിക്കണമെന്നും ഇമ്രാൻ താൽപര്യം പ്രകടിപ്പിച്ചു.സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള വിദേശനേതാക്കളെയും ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളെയും ക്ഷണിക്കാൻ പിടിഐ ഉദ്ദേശിച്ചിരുന്നു. എന്നാൽ, ധൂർത്ത് ഒഴിവാക്കാൻ ലളിതമായ ചടങ്ങു മതിയെന്ന് ഇമ്രാൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP