Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓൺലൈൻ പത്രങ്ങൾ ക്ലച്ച് പിടിക്കുമ്പോൾ പ്രിന്റഡ് പത്രങ്ങൾ പൂട്ടിപ്പോകുമോ? ബ്രിട്ടനിലെ ഇൻഡിപ്പെൻഡന്റ് പത്രം പ്രിന്റ് നിർത്തുന്നു; ഇനി ഓൺലൈനിൽ മാത്രം

ഓൺലൈൻ പത്രങ്ങൾ ക്ലച്ച് പിടിക്കുമ്പോൾ പ്രിന്റഡ് പത്രങ്ങൾ പൂട്ടിപ്പോകുമോ? ബ്രിട്ടനിലെ ഇൻഡിപ്പെൻഡന്റ് പത്രം പ്രിന്റ് നിർത്തുന്നു; ഇനി ഓൺലൈനിൽ മാത്രം

വമാദ്ധ്യമങ്ങളുടെയും ഓൺലൈൻ മാദ്ധ്യമങ്ങളുടെയും വരവോടെ ലോകത്തെവിടെയും പ്രതിസന്ധിയിലായത് വർത്തമാനപ്പത്രങ്ങളാണ്. നിലച്ചുപോകുന്ന പത്രങ്ങളുടെ കൂട്ടത്തിലേക്ക് ബ്രിട്ടനിലെ ഇടതുപക്ഷ ചായ്‌വുള്ള ഇൻഡിപ്പെൻഡന്റ് പത്രവും. അടുത്ത മാസം മുതൽ ഓൺലൈനിൽ മാത്രമാകും ഇൻഡിപ്പെൻഡന്റ് വായിക്കാൻ കിട്ടുക. മാർച്ച് 26-നാകും പത്രത്തിന്റെ അച്ചടിച്ച അവസാന കോപ്പി പുറത്തിറങ്ങുക.

ഒരുകൂട്ടം പത്രപ്രവർത്തകർ ചേർന്ന് 1986-ലാണ് ഇൻഡിപ്പെൻഡന്റ് പത്രത്തിന് തുടക്കമിട്ടത്. സ്വതന്ത്ര ചിന്താഗതിയുള്ള പത്രപ്രവർത്തകരുടെ കൂട്ടായ്മയെന്നാണ് വിലയിരുത്തപ്പെട്ടതെങ്കിലും ബ്രിട്ടനിലെ ഇടതുപക്ഷ പത്രം എന്നാണ് ഇതറിയപ്പെട്ടത്. അന്താരാഷ്ട്ര വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന ഇവിടെയാണ് പ്രമുഖ യുദ്ധകാര്യ ലേഖകനായ റോബരട്ട് ഫിസ്‌ക് അടക്കമുള്ളവർ പ്രവർത്തിച്ചിരുന്നത്.

ബ്രിട്ടനിലെ മറ്റു പത്രങ്ങൾ ഗോസ്സിപ്പുകൾക്കും രാജകുടുംബത്തിലെ അടുക്കളക്കാര്യങ്ങൾക്കും പിന്നാലെ പോയപ്പോൾ പശ്ചിമേഷ്യയിലെ സംഘർഷവും ലോകരാഷ്ട്രീയത്തിലെ മാറ്റങ്ങളുമൊക്കെയാണ് ഇൻഡിപ്പെൻഡന്റ് വിഷയമാക്കിയത്. ഗൗരവമേറിയ വായനയ്ക്ക് കളമൊരുക്കിയ പത്രം കൂടിയാണിത്.

1990-കളിൽ റൂപ്പർട്ട് മർഡോക്കിന്റെ ടൈംസിനെക്കാൾ കൂടുതൽ കോപ്പികൾ ഇത് വിറ്റു പോയിരുന്നു. നാലുലക്ഷത്തോളം കോപ്പികൾ പ്രതിദിനം വിറ്റുപോയിരുന്ന പത്രത്തിന്റെ പ്രചാരം പിന്നീട് താഴേയ്ക്ക് പോയി. ടാബ്ലോയ്ഡ് രൂപത്തിലേക്കും ബ്രോഡ് ഷീറ്റ് രൂപത്തിലേക്കുമൊക്കെ പരീക്ഷണങ്ങൾ നടത്തിയെങ്കിലും ആ വീഴ്ചയെ തടയാനായില്ല.

വർത്തമാന പത്രങ്ങളുടെ നിലനിൽപ്പ് ഭീഷണിയിലാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇൻഡിപ്പെൻഡന്റിന്റെ മാറ്റം നൽകുന്നത്. വാർത്തകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറിയതോടെ, അച്ചടി മാദ്ധ്യമങ്ങളുടെ പ്രസക്തി വലിയതോതിൽ ചോദ്യം ചെയ്യപ്പെടുകയാണ്.

റഷ്യൻ കോടീശ്വരനും മുൻ കെജിബി ഏജന്റുമായ അലക്‌സാണ്ടർ ലെബനേവും മകൻ എവ്ഗനിയുമാണ് ഇപ്പോൾ പത്രത്തിന്റെ ഉടമകൾ. തങ്ങളുടെ ഓഹരികൾ പ്രാദേശിക കമ്പനിയായ ജോൺസ്റ്റൺ പ്രസ്സിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ഇൻഡിപ്പെൻഡന്റിൽ നിലവിൽ ജോലി ചെയ്യുന്ന എഴുപതോളം പത്രപ്രവർത്തകരുടെ ജോലിയും ഇതോടെ ഭീഷണിയിലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP