Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആണവ നിരായുധീകരണം നടത്തിക്കൊണ്ട് ആണവ നിർവ്യാപന കരാറിൽ ഒപ്പിടില്ലെന്ന് ഇന്ത്യ; ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങൾ ആശങ്കാജനകമാണെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ

ആണവ നിരായുധീകരണം നടത്തിക്കൊണ്ട് ആണവ നിർവ്യാപന കരാറിൽ ഒപ്പിടില്ലെന്ന് ഇന്ത്യ; ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങൾ ആശങ്കാജനകമാണെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ

ജനീവ: ആണവ നിരായുധീകരണം നടത്തിക്കൊണ്ട് ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഒപ്പിടാനില്ലെന്ന് ഇന്ത്യ. അതേസമയം ആണവ സ്‌ഫോടന പരീക്ഷണങ്ങൾ നടത്തില്ലെന്ന നിലപാടിൽ രാജ്യാന്തര സമൂഹത്തിനൊപ്പം ഉറച്ചു നിൽക്കുമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി. ആണവായുധങ്ങളുടെ ഉപയോഗം സംബന്ധിച്ച യുഎൻ ചർച്ചയിൽ സ്ഥിരം പ്രതിനിധിയായ അമൻദീപ് സിങ് ഗില്ലാണ് ഇക്കാര്യം യുഎൻ പൊതുസഭയിൽ വ്യക്തമാക്കിയത്.

ആണവനിർവ്യാപനം സംബന്ധിച്ച് ഇന്ത്യയുടെ സ്ഥാനം എല്ലാവർക്കും അറിയാവുന്നതാണ്. ആണവശക്തി സമാധാനത്തിന് എന്നതാണ് നിലപാട്. അക്കാര്യം വീണ്ടും വ്യക്തമാക്കേണ്ട ആവശ്യമില്ല. ഉത്തരവാദിത്തപ്പെട്ട ആണവശക്തികളെന്ന നിലയിൽ, ആദ്യം അണ്വായുധ പ്രയോഗം നടത്തുന്നതിൽ നിന്നും ആണവായുധങ്ങളില്ലാത്ത രാജ്യങ്ങൾക്കെതിരെ ആണവായുധ പ്രയോഗം നടത്തുന്നതിൽ നിന്നും ഒഴിഞ്ഞുമാറി നിൽക്കുന്ന രീതിയാണ് ഇന്ത്യ പിന്തുടരുന്നതെന്നും ഗിൽ പറഞ്ഞു.

ആഗോള തലത്തിൽ ആണവനിർവ്യാപനത്തിന് ഒപ്പം നിൽക്കാനും നീക്കങ്ങളെ ശക്തിപ്പെടുത്താനും ഇന്ത്യ മുൻപന്തിയിലുണ്ടാകും. ആണവനിർവ്യാപന കരാറിൽ അംഗമല്ലെങ്കിലും അതിന്റെ ലക്ഷ്യത്തോടും നയങ്ങളോടും ചേർന്നു നിൽക്കുന്ന സമീപനമാണ് ഇന്ത്യയുടേത്. ആണവായുധങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അതിന്റെ ശ്രമങ്ങളോടും അങ്ങനെത്തന്നെ അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കു നേരെ നിരന്തരം ആണവാക്രമണ ഭീഷണി ഉന്നയിക്കുന്ന പാക്കിസ്ഥാനെയും ഗിൽ പരോക്ഷമായി വിമർശിച്ചു.'ഇന്ത്യ അതിന്റെ നയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളും അങ്ങനെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവഴി ആണവനിർവ്യാപനവും നിരായുധീകരണവും നടപ്പാക്കുന്നതിലുള്ള യഥാർഥ പോരായ്മകൾ എന്താണെന്നു തിരിച്ചറിയാനാകണം.

അണ്വായുധങ്ങൾ, മിസൈൽ സാങ്കേതികത എന്നിവയുടെ നിർവ്യാപനം സംബന്ധിച്ച് ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ അതു ബാധിക്കുമെന്നാണ് കരുതുന്നത്. നിഗൂഢ ലക്ഷ്യങ്ങളോടെ ആണവനിർവ്യാപനത്തിനു വേണ്ടി ശ്രമിക്കുന്നവരും അതിൽ നിന്ന് മുതലെടുക്കാൻ ശ്രമിക്കുന്നവരെയും പറ്റി രാജ്യാന്തര സമൂഹം കരുതലോടെയിരിക്കണം.

കൊറിയൻ പെനിൻസുലയിൽ ആണവ പരീക്ഷണങ്ങൾ പാടില്ലെന്നതിനു വിപരീതമായി ഉത്തരകൊറിയ നടത്തുന്ന ശ്രമങ്ങൾ ആശങ്കാജനകമാണെന്നും ഗിൽ പറഞ്ഞു. മേഖലയിൽ സമാധാനവും സുസ്ഥിരതയും തകർക്കുന്ന അത്തരം നീക്കങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറണമെന്നും ഗിൽ ആവശ്യപ്പെട്ടു.

ആണവ നിരായുധീകരണം, ആണവായുധങ്ങളും അതിന്റെ സാങ്കേതികതയും പ്രചരിക്കുന്നത് തടയുക, ആണവോർജം സമാധാനാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് പ്രത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് എൻപിടിക്ക് രൂപം നൽകിയിരിക്കുന്നത്.

1967 ജനുവരി ഒന്നിനു മുന്നോടിയായി ഏതെങ്കിലും അണ്വായുധം നിർമ്മിച്ച് സ്‌ഫോടനം നടത്തിയ രാജ്യങ്ങളെയാണ് കരാർ പ്രകാരം ആണവ രാഷ്ട്രങ്ങളായി കണക്കാക്കിയിരിക്കുന്നത്. ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നിവയാണ് ആ പട്ടികയിലുള്ളത്. ഇന്ത്യ ആദ്യ ആണവായുധ പരീക്ഷണം നടത്തുന്നത് 1974ലാണ്. അതിനാൽത്തന്നെ ആണവായുധ ശേഷിയുള്ള 'മറ്റ് രാജ്യങ്ങളുടെ' പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയ്‌ക്കൊപ്പം പാക്കിസ്ഥാനും ഉത്തരകൊറിയയുമാണ് ആ പട്ടികയിലുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP