Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗാതുരനായ പിതാവിനെ കാണാൻ അവധിയെടുത്ത് മക്കളുമായി ഇന്ത്യയിൽ എത്തിയ ദമ്പതികൾക്കെതിരെ ബ്രിട്ടനിൽ കേസ്; മക്കൾ സ്‌കൂളിൽ പോവാതിരുന്നതിന് കാത്തിരിക്കുന്നത് ജയിലും പിഴയും

രോഗാതുരനായ പിതാവിനെ കാണാൻ അവധിയെടുത്ത് മക്കളുമായി ഇന്ത്യയിൽ എത്തിയ ദമ്പതികൾക്കെതിരെ ബ്രിട്ടനിൽ കേസ്; മക്കൾ സ്‌കൂളിൽ പോവാതിരുന്നതിന് കാത്തിരിക്കുന്നത് ജയിലും പിഴയും

ലണ്ടൻ: സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ അവധിയെടുപ്പിച്ച് യാത്രയ്ക്ക് കൊണ്ടു പോയാൽ മാതാപിതാക്കൾ ജയിലിൽ കിടക്കേണ്ടി വരുമോ...? വേണ്ടി വരുമെന്നാണ് ബ്രിട്ടനിൽ നിന്നും പുറത്തുവരുന്ന വാർത്ത സൂചിപ്പിക്കുന്നത്. രോഗാതുരനായ പിതാവിനെ കാണാൻ വേണ്ടി അവധിയെടുത്ത് മക്കളുമായി ഇന്ത്യയിൽ എത്തിയ ദമ്പതികളാണിപ്പോൾ പുലിവാൽ പിടിച്ചിരിക്കുന്നത്. യാത്രയിൽ ഇവർക്കൊപ്പം സ്‌കൂളിൽ നിന്ന് അവധിയെടുത്ത് പോയതിന് ഈ മാതാപിതാക്കളെ കാത്തിരിക്കുന്നത് ജയിലും പിഴയുമാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യൻ വംശജരും ബ്രിട്ടനിൽ താമസിക്കുന്നവരുമായ ഷാനവാസിനും സോഫിയപട്ടേലിനുമാണീ ഗതികേടുണ്ടായിരിക്കുന്നത്. 11 കാരാനായ ഒമാർ, എട്ട് വയസുകാരനായ ഇയാദ് എന്നിവർക്കൊപ്പമാണിവർ ഇന്ത്യയിലെത്തിയത്. നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ പ്രീസ്റ്റണിലെ െ്രെപമറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഈ കുട്ടികൾ.

രേഖാമൂലം അനുവാദം ചോദിച്ചിട്ടായിരുന്നു കഴിഞ്ഞ ഡിസംബറിൽ ഇവർ യാത്ര തിരിച്ചത്. എന്നാൽ സ്‌കൂൾ അതിനുള്ള അനുവാദം നിഷേധിച്ചിരുന്നു. രോഗാതുരനായ തന്റെ പിതാവിനെ കാണാനുള്ള അവസരം കുട്ടികൾക്ക് നിഷേധിക്കരുതെന്ന ആഗ്രഹത്താലാണ് അവരെ നാട്ടിലേക്ക് കൊണ്ടു വന്നതെന്നാണ് ഷാനവാസ് ഗാർഡിയൻ പത്രത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളിനോട് അനുവാദം ചോദിച്ചിട്ടാണ് അവർ ലീവെടുത്തതെന്നും അനധികൃതമായി ആബ്‌സെന്റായതല്ലെന്നുമെന്നും ഷാനവാസ് വ്യക്തമാക്കുന്നു.

അനധികൃതമായി സ്‌കൂളിൽ ഹാജരാവാതിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും 2013 സെപ്റ്റംബർ മുതലായിരുന്നു കൗണ്ടസിൽ അധികൃതർ പിഴയീടാക്കാനാരംഭിച്ചത്. സ്‌കൂൾ കാലത്ത് കുട്ടികൾക്ക് അവധിയെടുക്കണമെങ്കിൽ ഹെഡ് ടീച്ചർക്ക് ഒരു അപേക്ഷ കൊടുക്കണമെന്നാണ് ഗവൺമെന്റ് ഗൈഡ്‌ലൈൻ നിർദേശിക്കുന്നത്. ഇതനുസരിച്ച് അർഹമാണെങ്കിൽ മാത്രം ഹെഡ്ടീച്ചർ അവധിയനുവദിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ അസാധാരണമായ സാഹചര്യങ്ങൾക്കനുസൃതമായി ഇതിൽ ഇളവനുവദിക്കുന്നതാണ്.

എന്നാൽ പട്ടേൽ ദമ്പതികൾ തങ്ങളുടെ അപേക്ഷയിൽ അവധിയെടുക്കാനുള്ള സാഹചര്യം അസാധാരണമാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഇതിനാൽ അവർ 480 പൗണ്ട് പിഴയടക്കാനുമാണ് നിർദേശിച്ചിരിക്കുന്നത്..ഈ പിഴ അയ്ക്കാൻ പട്ടേൽ തയ്യാറായതുമാണ്. എന്നാൽ നിശ്ചിത തിയതിക്ക് മുമ്പ് പിഴ അടയ്ക്കാത്തതിനാൽ അദ്ദേഹത്തോട് പ്രീസ്റ്റൺ മജിസ്‌ട്രേറ്റ് കോടതിയിൽ ബുധനാഴ്ച ഹാജരാകാനോ ഗിൽറ്റി പ്ലീസ് സമർപ്പിക്കാനോ ഉത്തരവിട്ടിരിക്കുകയാണ്.

ഒരു പാരാലീഗലായി പ്രവർത്തിക്കുന്ന പട്ടേൽ ഈ അനീതിക്കെതിരെ പോരാടാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച് യുകെ എഡ്യുക്കേഷൻ സെക്രട്ടറി നിക്കി മോർഗനും വിദ്യാഭ്യാസവകുപ്പിനും അദ്ദേഹം എഴുതിക്കഴിഞ്ഞു. 1996ലെ എഡ്യുക്കേഷൻ ആക്ടിലെ സെക്ഷൻ 444 അനുസരിച്ചാണ് ദമ്പതികൾക്കെതിരം ലങ്കാഷെയർ കൗണ്ടി കൗൺസിൽ നടപടിയെടുത്തിരിക്കുന്നതെന്നും ഇവരുടെ സാഹചര്യം മനസിലാക്കി അവിടുത്തെ ഓഫീസർമാർ ഉചിതമായ തീരുമാനനമെടുക്കുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് പട്ടേലിന് മറുപടിയേകിയിരിക്കുന്നത്.

സ്‌കൂളിൽ ഇത്തരത്തിൽ കുട്ടികൾ ഹാജരാവാത്തിന്റെ പേരിലുള്ള പിഴകൾ വർധിച്ച് വരുകയാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 88 ശതമാനം വർധവനാണുണ്ടായിരിക്കുന്നത്. 2013/ 2014ൽ ഇത്തരത്തിലുള്ള 78,000 പിഴകളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ അതിന് മുമ്പത്തെ വർഷത്തിൽ പിഴകളുടെ എണ്ണം 41,000 മാത്രമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP