Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കാനിംഗിൽ ദൃശ്യമായ മുഴകണ്ട് വിദഗ്ധ പരിശോധന നടത്തിയപ്പോൾ കണ്ടത് മസ്തിഷ്‌ക്കത്തിലെ ഭ്രൂണ വളർച്ച; അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥിനിയെ അതിസങ്കീർണ്ണമായ ശസ്ത്രക്രിയക്ക് വിധേയയാക്കി

സ്‌കാനിംഗിൽ ദൃശ്യമായ മുഴകണ്ട് വിദഗ്ധ പരിശോധന നടത്തിയപ്പോൾ കണ്ടത് മസ്തിഷ്‌ക്കത്തിലെ ഭ്രൂണ വളർച്ച; അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥിനിയെ അതിസങ്കീർണ്ണമായ ശസ്ത്രക്രിയക്ക് വിധേയയാക്കി

ന്യൂയോർക്ക്: അമേരിക്കയിൽ പിഎച്ച്ഡി ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥിനി അത്യപൂർവ രോഗത്തിന്റെ പിടിയിൽപെട്ടു. മസ്തിഷ്‌ക്കത്തിൽ ഭ്രൂണം വളരുന്ന അപൂർവ രോഗമാണ് യാമിനി കരണം എന്ന 26കാരിയിൽ ദൃശ്യമായത്. ഇന്ത്യാന സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിനിയാണ് യാമിനി. കടുത്ത തലവേദനയെയും ശാരീരിക അസ്വാസ്ഥതകളെയും തുടർന്നാണ് ഇവർ വൈദ്യസഹായം തേടിയത്. തുടർന്ന് നടത്തി സ്‌കാനിംഗിൽ മസ്തിഷ്‌ക്കത്തിൽ മുഴ കണ്ടെത്തുകയായിരുന്നു. ഇത് സാധാരണ ബ്രെയിൻ ട്യൂമർ എന്നാണ് ആദ്യം കരുതിയത്. എന്നാൽ വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഡോക്ടർമാർ തന്നെ ഞെട്ടിയത്.

വിശദ പരിശോധനയുടെ ഫലം പുറത്തുവന്നപ്പോൾ വ്യക്തമായത് യാമിനിയുടെ മസ്തിഷ്‌ക്കത്തിൽ ഭ്രൂണം വളരുന്നു എന്നതായിരുന്നു. അതും മുടിയും അസ്ഥിയും പല്ലുകളും വളർച്ച പ്രാപിച്ച ഭ്രൂണമാണ് കണ്ടെത്തിയത്. നേരത്തെ കണ്ണുകളും കയ്യും വിരലുകളും ഉൾപ്പെടെയുള്ള അവയവങ്ങൾ രൂപപ്പെട്ട ഭ്രൂണങ്ങളും മസ്തിഷ്‌ക്കത്തിൽ വളരുന്നതായി കണ്ടെത്തിയ അപൂർവ സംഭവങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

'എംബ്രിയോണിക് ട്വിൻ' എന്നറിയപ്പെടുന്ന ഇത്തരം വളർച്ചകൾ സാധാരണയായി അണ്ഡാശയത്തിലാണ് കണ്ടുവരുന്നത്. 'ബ്രെയ്ൻ ടെറാടോമ' എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മസ്തിഷ്‌ക്കത്തിലുണ്ടാകുന്ന ഭ്രൂണവളർച്ച അത്യപൂർവമാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. യാമിനി ചികിത്സ തേടിയ ലോസാഞ്ചൽസിലെ സ്‌കൾബേസ് ഇൻസ്റ്റിറ്റിയൂട്ടിലെ ഏഴായിരത്തിലധികം ബ്രെയ്ൻ ട്യൂമറുകൾ ശസ്ത്രക്രിയ ചെയ്തിട്ടുള്ള ഡോക്ടറുടെ അനുഭവത്തിൽ തന്നെ മസ്തിഷ്‌കത്തിലെ ഭ്രൂണ വളർച്ചയുമായി രണ്ട് രോഗികൾ മാത്രമാണ് ചികിത്സ തേടിയിട്ടുള്ളത്.

അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന യാമിനിക്ക് മൂന്നാഴ്ചയ്ക്കകം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. 26 വർഷമായി തന്നെ ശല്യം ചെയ്തു കൊണ്ടിരുന്ന 'ഈവിൾ ട്വിൻ സിസ്റ്റർ' എന്നാണ് മസ്തിഷക്കത്തിലെ വളർച്ചയെ ശസ്ത്രക്രിയയ്ക്ക് ശേഷം യാമിനി വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP