Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഫീസ് മുറിയിലെ പ്രണയം: രണ്ടു പേരുടേയും ജോലി തെറിച്ചു; നാണക്കേട് സഹിക്കാനാവാതെ യുവതി ബ്രിട്ടനിലേക്കു മടങ്ങി

ഓഫീസ് മുറിയിലെ പ്രണയം: രണ്ടു പേരുടേയും ജോലി തെറിച്ചു; നാണക്കേട് സഹിക്കാനാവാതെ യുവതി ബ്രിട്ടനിലേക്കു മടങ്ങി

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലാന്റിലെ പ്രമുഖ ഇൻഷ്വറൻസ് കമ്പനിയുടെ റീജണൽ മാനേജരുമായി ഓഫീസിൽ വച്ച് സെക്‌സിലേർപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ജോലി തെറിച്ച യുവതി നാണക്കേട് സഹിക്കാനാവാതെ എല്ലാം ഉപേക്ഷിച്ച് സ്വന്തം നാടായ ബ്രിട്ടനിലേക്കു മടങ്ങി. 50-കാരനായ മാനേജരുമായി 26-കാരിയായ ജീവനക്കാരി ഓഫീസിൽ വച്ച് പ്രണയം പങ്കിടുന്നത് തൊട്ടപ്പുറത്തെ ഒരു ബാറിലിരുന്ന് ചില്ലുജാലകത്തിലൂടെ കണ്ട ഒരാൾ രംഗങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഇരുവരുടേയും ജോലി തെറിക്കുകയും ചെയ്തു. ബോസുമായുള്ള സെക്‌സ് രംഗങ്ങൾ വൈറലായി പ്രചരിച്ചതോടെ ഉണ്ടായ നാണക്കേട് താങ്ങാനാവാതെ യുവതി എല്ലാ കാര്യങ്ങളിൽ നിന്നും പിൻവാങ്ങിക്കഴിയുകയായിരുന്നു. ന്യൂസിലാന്റിൽ ഇനി ആരുമായും കൂട്ടുകൂടാനില്ലെന്നാണ് യുവതിയുടെ തീരുമാനമെന്ന് ഒരു സുഹൃത്ത് പറയുന്നു.

ക്രൈസ്റ്റ്‌ ചർച്ചിലെ പാപനുയ് റോഡിൽ സ്ഥിതി ചെയ്യുന്ന മാർഷ് ലിമിറ്റഡ് ഓഫീസിലുണ്ടായ രംഗങ്ങൾ തൊട്ടടുത്ത കാൾടൺ ബാറിലെ ജീവനക്കാരാണ് ചിത്രീകരിച്ചത്. ഈ രംഗങ്ങളുടെ വീഡിയോയും ഫോട്ടോകളും ഇന്റർനെറ്റിൽ ഒരു മഹാ സംഭവമായി മാറുകയും ചെയ്തു. വിവാദം കത്തിപ്പടർന്നതോടെ സ്വന്തം ഫേസ്‌ബുക്ക് അക്കൗണ്ട് വരെ യുവതിക്ക് പൂട്ടിപ്പോകേണ്ടി വന്നു. ഈ നാണക്കേടിൽ നിന്നും പതിയെ കരകയറി വന്ന യുവതി നാട്ടിലേക്ക് തിരിച്ചു പോകാനിരിക്കുകയാണ്.

വിവാഹിതനായ 50കാരൻ മാനേജരും യുവതിയും തമ്മിലുള്ള ഈ ബന്ധം നേരത്തെ തന്നെ ഉണ്ടായിരുന്നതാണെന്നും പറയപ്പെടുന്നു. ജോലി പോയ മാനേജർക്ക് ഭാര്യം 15 വയസ്സുള്ള മകനും 19 വയസ്സുള്ള മകളുമുണ്ട്. ഓഫീസിലെ യുവതിയായ സഹപ്രവർത്തകയുമായുള്ള അവിഹിത ബന്ധം മാനേജരുടെ ഭാര്യയും ഫേസ്‌ബുക്കിൽ കണ്ടിരുന്നു. ഭാര്യ ഇദ്ദേഹത്തെ ഉപേക്ഷിച്ചു പോയിട്ടുണ്ടോ എന്നതു സംബന്ധിച്ച് ഒരു വിവരവുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP