Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുടി സ്‌പൈക്ക് ചെയ്തും പുരികം വൃത്തിയാക്കിയും ഇനി ഇറാനിലേക്ക് വിമാനം കയറരുത്; അനിസ്ലാമിക ആചാരങ്ങൾ നിരസിച്ച് ഇറാൻ

മുടി സ്‌പൈക്ക് ചെയ്തും പുരികം വൃത്തിയാക്കിയും ഇനി ഇറാനിലേക്ക് വിമാനം കയറരുത്; അനിസ്ലാമിക ആചാരങ്ങൾ നിരസിച്ച് ഇറാൻ

ടെഹ്‌റാൻ: മുടി സ്‌പൈക്ക് ചെയ്യുന്നതും പുരുഷന്മാർ പുരികം വൃത്തിയാക്കുന്നതും മറ്റും അനിസ്ലാമിക ആചാരങ്ങളാണെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇത്തരം ചെയ്തികളൊക്കെ പൈശാചിക പ്രവർത്തികളാണെന്ന് പ്രഘോഷിച്ചുകൊണ്ട് അവ നിരോധിച്ചിരിക്കുകയാണിവിടെ.
സർക്കാർ ഉടമസ്ഥതയിലുള്ള ബാർബർ ഷോപ്പുകളിൽ ഇനി ടാറ്റൂ ചെയ്യുന്നതും പുരുഷന്മാർ പുരികം പറിക്കുന്നതും സൺബെഡ് ട്രീറ്റ്‌മെന്റുകൾ നൽകുന്നതും മറ്റും കർശനമായി നിരോധിച്ചിരിക്കുകയാണ്. ഫാഷനു പിന്നാലെ പോകുന്ന ഇറാൻ പുരുഷന്മാരെ ലക്ഷ്യം വച്ചുകൊണ്ടാണ് ഇറാൻ ബാർബേഴ്‌സ് യൂണിയൻ തലവൻ മുസ്തഫ ഗോവാഹി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്.

സ്‌പൈക്ക് പോലെയുള്ള ഹെയർ സ്‌റ്റൈലുകൾ പൈശാചിക ആരാധനയുടെ ഭാഗമാണ്. ഇവ നിരോധിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ പൈശാചിക രീതിയിലുള്ള ഹെയർ സ്റ്റൈലുകൾ ചെയ്തുകൊടുക്കുന്ന ബാർബർ ഷോപ്പുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും അവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നുമാണ് ഗോവാഹി വ്യക്തമാക്കിയിരിക്കുന്നത്. സ്‌പൈക്ക്, പങ്ക് പോലെയുള്ള ഹെയർ സ്‌റ്റൈലുകൾ ഇറാനിൽ ചെറുപ്പക്കാർക്കിടയിലും ടീനേജുകാർക്കിടയിലും അടുത്ത കാലത്ത് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് ഏറെ പാശ്ചാത്യവത്ക്കരിക്കപ്പെട്ട ശൈലികളാണെന്നും അനിസ്ലാമിക ആചാരങ്ങളാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് സർക്കാർ തലത്തിൽ നിരോധനം ഏർപ്പാടാക്കിയിരിക്കുന്നത്.

വിലക്കപ്പെട്ട ഇത്തരം ഹെയർ സ്റ്റൈലുകൾ അനധികൃത ബാർബർമാർ വഴിയാണ് രാജ്യത്ത് പ്രചരിപ്പിക്കുന്നതെന്നും ഇത് ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇവർ പറയുന്നത്. സ്‌പൈക്ക്, പങ്ക് ഹെയർ സ്റ്റൈലുകൾ ചെയ്തുകൊടുക്കുന്ന ബാർബർ ഷോപ്പുകളിൽ മിക്കവയ്ക്കും ലൈസൻസ്  ഇല്ലെന്നും ഇനി ഇത്തരത്തിൽ ഹെയർ സ്റ്റൈലുകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കുമെന്നും ഇറാൻ ബാർബേഴ്‌സ് യൂണിയൻ പറയുന്നു. ഇറാനിൽ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള ബാർബർമാരുടെ സംഘടനയാണ് ബാർബേഴ്‌സ് യൂണിയൻ. സ്ത്രീകൾക്കായി മറ്റൊരു ട്രേഡ് സംഘടനയാണ് നിലവിലുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP