Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ 'ചൊറിഞ്ഞ്' ഇറാന്റെ ആത്മീയ നേതാവ്; കശ്മീരിലെ മർദകരെ ശക്തമായി അപലപിക്കണമെന്ന് ആയത്തുള്ള അലി ഖുമൈനി; ഖുമൈനിയുടെ പരാമർശം ഈദ് ദിന സന്ദേശത്തിൽ;യെമനികളെയും ബഹ്‌റൈനികളെയും സംരക്ഷിക്കണമെന്നും ഖുമൈനി

ഇന്ത്യയെ 'ചൊറിഞ്ഞ്' ഇറാന്റെ ആത്മീയ നേതാവ്; കശ്മീരിലെ മർദകരെ ശക്തമായി അപലപിക്കണമെന്ന് ആയത്തുള്ള അലി ഖുമൈനി; ഖുമൈനിയുടെ പരാമർശം ഈദ് ദിന സന്ദേശത്തിൽ;യെമനികളെയും ബഹ്‌റൈനികളെയും സംരക്ഷിക്കണമെന്നും ഖുമൈനി

ന്യൂഡൽഹി :കശ്മീർ വിഷയത്തിൽ വീണ്ടും ഇന്ത്യാ വിരുദ്ധ നിലപാടുമായി ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി. 'കശ്മീരികളും യെമനികളും ബഹ്‌റൈനികളും ഉൾപ്പെടെയുള്ള നിഷ്‌കളങ്കരായ ജനതയെ അടിച്ചമർത്തുന്ന മർദ്ദകരെ ശക്തമായ ഭാഷയിൽ അപലപിക്കണ'മെന്നമ് ഖുമൈനിയുടെ ആഹ്വാനം.ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്ന ഈദുൽ ഫിതർ സന്ദേശത്തിലാണ് ഖുമൈനിയുടെ വിവാദ കശ്മീർ പരാമർശം.

കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരായ നിലപാടുമായി ഖുമൈനി രംഗത്തെത്തുന്നത് ഇതാദ്യമായല്ല. മുമ്പും ഇത്തരം വിവാദപരാമർശങ്ങളുമായി അദ്ദേഹം രംഗത്തെത്തിയപ്പോഴെല്ലാം ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.

2010ൽ ഹജ് തീർത്ഥാടകരോടായി ടെഹ്റാനിൽ ആയത്തുല്ല അലി ഖുമൈനി പുറപ്പെടുവിച്ച സന്ദേശത്തിൽ പ്രബുദ്ധരായ ഇസ്ലാമിക വിശ്വാസികളുടെ മുഖ്യചുമതലകൾ ഫലസ്തീൻ രാജ്യത്തിനും ഗസ്സയിലെ പീഡിതർക്കും സഹായം നൽകുക, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാഖ്, കശ്മീർ എന്നിവിടങ്ങളിലെ ജനങ്ങളോടു സഹതപിക്കുകയും അവരെ സഹായിക്കുകയും ചെയ്യുക, യുഎസിന്റെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും കടന്നുകയറ്റത്തിനെതിരെ ചെറുത്തുനിൽക്കുകയും പോരാടുകയും ചെയ്യുക, മുസ്ലിംകളുടെ ഐക്യദാർഢ്യം ഉറപ്പുവരുത്തുക എന്നിവയാണെന്ന് ഇദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇറാനെപ്പോലെ അഭിപ്രായം തുറന്നുപറയാൻ മുസ്‌ലിം ചിന്തകരും ബുദ്ധിജീവികളും തയാറാകണമെന്നും അദ്ദേഹം ഈദ് ദിന സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചനടക്കുന്ന വേളയിലാണ് ഖുമൈനി കശ്മീർ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.ഇറാൻ വിരുദ്ധനായ ട്രംപ്, കശ്മീർ വിഷയത്തിൽ എന്തു നിലപാടാകും സ്വീകരിക്കുകയെന്നത് സുപ്രധാനമാണ്. അതിനിടെയാണ്, സ്വതന്ത്ര കശ്മീർ വാദത്തെ പരോക്ഷമായി പിന്തുണച്ച് ഖുമൈനി വീണ്ടും രംഗത്തെത്തിയത്.

അതേസമയം, കശ്മീർ പ്രശ്‌നത്തിൽ പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ഇറാൻ തയാറാണെന്ന് പാക്കിസ്ഥാനിലെ ഇറാൻ സ്ഥാനപതി മെഹ്ദി ഹൊണർദൂസ്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങൾക്കും സമ്മതമാണെങ്കിൽ ചർച്ചകൾക്കു മുൻകയ്യെടുക്കാമെന്നായിരുന്നു നിർദ്ദേശം.കശ്മീർ പ്രശ്‌നത്തിന്റെ പേരിൽ ഇന്ത്യയും പാക്കിസ്ഥാനും ഇടഞ്ഞുനിൽക്കുന്നതു മേഖലയിലെ മറ്റു രാജ്യങ്ങളുടെ വികസനത്തിനും തടസ്സമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം നിലപാടുകളെ ഇന്ത്യ മുമ്പും തള്ളിക്കളഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP