Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരയിലും വെള്ളത്തിലും ശത്രുക്കളെ തകർക്കാൻ ഇറാൻ വക 'ചാവേർ ഡ്രോണുകൾ'; വെള്ളത്തിന് അരമീറ്റർ മാത്രം ഉയരത്തിലൂടെ മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും; അത്യാധുനിക സൈനിക ക്യാമറകൾ ഉള്ളതിനാൽ രാത്രിയിലും പകലും ഒരുപോലെ ഉപയോഗിക്കാം

കരയിലും വെള്ളത്തിലും ശത്രുക്കളെ തകർക്കാൻ ഇറാൻ വക 'ചാവേർ ഡ്രോണുകൾ'; വെള്ളത്തിന് അരമീറ്റർ മാത്രം ഉയരത്തിലൂടെ മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും; അത്യാധുനിക സൈനിക ക്യാമറകൾ ഉള്ളതിനാൽ രാത്രിയിലും പകലും ഒരുപോലെ ഉപയോഗിക്കാം

മറുനാടൻ ഡെസ്‌ക്

ടെഹ്‌റാൻ: കരയിലെയും വെള്ളത്തിലെയും ശത്രു സങ്കേതങ്ങളെ അനായാസം ലക്ഷ്യം വയ്ക്കാവുന്ന 'ചാവേർ ഡ്രോണുകൾ' വികസിപ്പിച്ചതായി ഇറാൻ അവകാശപ്പെട്ടു. സ്‌ഫോടക വസ്തുക്കളുമായി സഞ്ചരിച്ച് കരയിലെയും വെള്ളത്തിലെയും ലക്ഷ്യസ്ഥാനങ്ങളിൽ ചാവേറാക്രമണം നടത്താനുതകുന്ന ആളില്ലാ വിമാനങ്ങളാണ് 'ചാവേർ ഡ്രോണുകൾ'. കരയിൽ നിശ്ചലമായിരിക്കുന്ന 'ചാവേർ ഡ്രോണിന്റെ' ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, പറക്കുന്ന ഡ്രോണിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല.

എന്നാൽ, ഇവ രൂപകൽപന ചെയ്തതിന്റെ പ്രാഥമിക ലക്ഷ്യം കടൽ നിരീക്ഷണമാണെന്നും മിസൈലുകൾ ഘടിപ്പിച്ച 'ചാവേർ ഡ്രോണു'കൾ ഇനിയും വികസിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യം പുറത്തുവിട്ട ഇറാനിലെ റെവല്യൂഷനറി ഗാർഡ്‌സ് വ്യക്തമാക്കി. അതേസമയം, ചാവേർ ആക്രമണം നടത്തുന്നതിന് വൻസ്‌ഫോടകശേഷിയുള്ള ആയുധങ്ങൾ സംവഹിക്കാൻ ഇവയ്ക്കു കഴിയും.

കരയിലെ സൈനിക താവളങ്ങളായാലും കടലിൽ നങ്കൂരമിട്ടിരിക്കുന്ന യുദ്ധവിമാനങ്ങളായാലും അവയെ ആക്രമിച്ചു തകർക്കാൻ ഈ 'ചാവേർ ഡ്രോണു'കൾക്ക് കഴിയുമെന്നാണ് അവകാശവാദം. വെള്ളത്തിന് അരമീറ്റർ മാത്രം ഉയരത്തിലൂടെ മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ പാകത്തിനാണ് ഇവയുടെ രൂപകൽപന. അതേസമയം, 3,000 അടി ഉയരത്തിൽ വരെ ഉയർന്നുപറക്കാനും ഇവയ്ക്കു സാധിക്കും. അത്യാധുനിക സൈനിക ക്യാമറകൾ ഘടിപ്പിച്ച ഇവ, രാത്രിയിലും പകലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും. ദുർഘടമായ കടൽ സാഹചര്യങ്ങളിലും ഇവയെ ഉപയോഗപ്പെടുത്താം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP