Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാനൽ തലവന്റെ അശ്ലീലവാക്കുകളും ലൈംഗിക സംഭാഷണവും മടുത്ത് ജോലി വിട്ട യുവതി ടെലിഫോൺ സംഭാഷണം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; ജീവനിൽ ഭയന്ന് ഇറാനിയൻ ചാനൽ അവതാരിക രാജ്യം വിട്ടു

ചാനൽ തലവന്റെ അശ്ലീലവാക്കുകളും ലൈംഗിക സംഭാഷണവും മടുത്ത് ജോലി വിട്ട യുവതി ടെലിഫോൺ സംഭാഷണം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; ജീവനിൽ ഭയന്ന് ഇറാനിയൻ ചാനൽ അവതാരിക രാജ്യം വിട്ടു

ല്ലാതരം അനീതികളെയും പെരുപ്പിച്ച് കാട്ടി വാർത്തയാക്കുന്ന ദൃശ്യമാദ്ധ്യമരംഗത്തെ സ്ത്രീകളിൽ ചിലർ നിലനിൽപ്പിന് വേണ്ടി ലൈംഗിക ചൂഷണത്തിന് നിന്നു കൊടുക്കേണ്ടി വരുന്ന ദയനീയമായ അവസ്ഥ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നത് നേരത്തെ തന്നെ വെളിപ്പെട്ട കാര്യമാണ്. അക്കൂട്ടത്തിൽ ചേർത്ത് വയ്ക്കാവുന്ന ഒരു ചൂഷണമിതാ ഇറാനിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇറാനിലെ ന്യൂസ് ചാനലായ പ്രസ്ടിവിയിലെ അവതാരികയായ ഷീന ഷിറാനിക്കാണ് ഈ ഗതികേടുണ്ടായിരിക്കുന്നത്. ചാനൽ തലവന്റെ അശ്ലീല വാക്കുകളും ലൈംഗിക സംഭാഷണവും മടുത്ത് അവർ ജോലി വിടാൻ നിർബന്ധിതയാവുകയായിരുന്നു. തുടർന്ന് തന്നെ ശല്യപ്പെടുത്തിയ ബോസായ ന്യൂസ് ഡയറക്ടർ ഹമീദ് റെസ എമാദി താനുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ ഇവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് തന്റെ ജീവന് നേരെ ഭീഷണിയുണ്ടായപ്പോൾ ഷീന രാജ്യം വിട്ട് പോവുകയും ചെയ്തു.

തന്നെ തൃപ്തിപ്പെടുത്താൻ എമാദി ഷീനയോട് ആവശ്യപ്പെടുന്നത് പ്രസ്തുത സംഭാഷണത്തിൽ കേൾക്കാം.സെക്‌സി ബോസ് എന്ന ടൈറ്റിലോട് കൂടി തന്റെ ഒരു ഫോട്ടോ ഇദ്ദേഹം ഷീനയ്ക്ക് അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. ചാനലിലെ മറ്റു ചില പുരുഷന്മാരും തന്നെ ദ്രോഹിക്കാൻ ശ്രമിച്ച കാര്യം ഈ അവതാരിക പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.താൻ ഹൈഹീൽസ് ചെരുപ്പിടുന്നതും വൈകി വരുന്നതും ചാനലിന്റെ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യാൻ സ്റ്റുഡിയോ മാനേജരായ പായം അഫ്ഷർ നിരന്തരം ശ്രമിച്ചിരുന്നുവെന്ന് ജോലി വിട്ട ശേഷം ഷീന നൽകിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹമോചനം നേടിയയാളും ഒരു കുട്ടിയുടെ മാതാവുമാണ് ഷീന. വൈവാഹിക ബന്ധം വേർപിരിഞ്ഞവരെ കളങ്കമേറ്റവരെ പോലെയാണ് ഇറാനിലെ സമൂഹം പൊതുവെ കണ്ട് വരുന്നത്.

ജീവന് ഭീഷണിയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷീന രാജ്യം വിട്ടത് മുതലാണ് ഈ സംഭവം അന്താരാഷ്ട്ര തലത്തിൽ വിവാദമുയർത്തിയിരിക്കുന്നത്. ഇത്തരത്തിലൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധ്യമല്ലെന്നും താൻ രാജിവയ്ക്കുകയാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഷീന വെളിപ്പെടുത്തിയിരുന്നു.തുടർന്ന് ശിരോവസ്ത്രം ധരിച്ചുള്ള തന്റെ രണ്ട്‌ഫോട്ടോകളും അവർ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് താൻ വാർത്ത വായിക്കുന്ന ഒരു ചിത്രവും ഷീന പോസ്റ്റ് ചെയ്തിരുന്നു.സഹപ്രവർത്തകരുടെ ഇത്തരം പെരുമാറ്റങ്ങൾ തനിക്ക് മാനക്കേടായി തോന്നിയെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ബോസുമായുള്ള തന്റെ ടെലിഫോൺ സംഭാഷണത്തിന്റെ റെക്കോർഡിങ് ഷീന ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. വളരെ അശ്ലീലമായാണ് എമാദി പ്രസ്തുത ടെലിഫോൺ സംഭാഷണത്തിൽ ഷീനയോട് സംസാരിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഷീനയെ ലൈംഗികമായി ചൂഷണം ചെയ്യാനൊരുങ്ങിയ ന്യൂസ് ഡയറക്ടറായ ഹമീദ് റെസ എമാദിയുടെ പേരിൽ ഇതിന് മുമ്പ് കുറ്റാരോപണങ്ങളുണ്ടായിട്ടുണ്ട്. രാഷ്ട്രീത തടവുകാരെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചതിനെ തുടർന്ന് അദ്ദേഹത്തെ യൂറോപ്യൻ യൂണിയൻ കോർട്ട് ഓഫ് ജസ്റ്റിസ് ഇയു ഹ്യൂമൻ റൈറ്റ്‌സ് സാംക്ഷൻസ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

ഒരു സുഹൃത്തെന്ന രീതിയിൽ താനുമായി ലൈംഗികബന്ധത്തിലേർപ്പെടാനും തന്നെ തൃപ്തിപ്പെടുത്താനും എമാദി പ്രസ്തുത ടെലിഫോൺ സംഭാഷണത്തിലൂടെ ഷീനയോട് ആവശ്യപ്പെടുന്നുണ്ട്. ഷീനയെ അപമാനിക്കാനായി എമാദി കൃത്രിമമായി സൃഷ്ടിച്ച ഒരു വാട്ട്‌സ്ആപ് മെസേജും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ താൻ എമാദിക്കെതിരെ പോസ്റ്റ് ചെയ്ത് ഓഡിയോ റെക്കോർഡിങ് സത്യസന്ധമാണെന്നും ഷീന സമർത്ഥിക്കുന്നു. ഷീനയെ പിന്തുണച്ച് കൊണ്ട് പ്രസ് ടിവിയിലെ പേര് വെളിപ്പെടുത്താത്ത ഒരു മുൻ ജീവനക്കാരനും രംഗത്തെത്തിയിരുന്നു. തന്റെ ആരോപണങ്ങൾ സത്യസന്ധമാണെന്ന് തെളിയിക്കാൻ വാട്ട്‌സ്ആപ്പിൽ എമാദി തനിക്കയച്ച ഒരു ഫോട്ടോയുടെ സ്‌ക്രീൻഷോട്ടും ഷീന ഷെയർ ചെയ്തിട്ടുണ്ട്. ഇതിലാണ് എമാദി തന്നെ ഹോട്ട്‌ബോസ് എന്ന് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP