Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിന്നെ ഞാൻ ചെരുപ്പൂരി അടിക്കും, ധൈര്യമുണ്ടോ നിനക്ക്, ഹിജാബ് ധരിക്കുകയെന്നത് നിയമമാണ്'; ഹിജാബ് ധരിക്കാത്തതിന് കാറോടിച്ചിരുന്ന യുവതിക്ക് നേരെ ഇറാനിയൻ യുവതിയുടെ ആക്രോശം; ദേഷ്യം സഹിക്കാതെ കൈയിൽ പിടിച്ച് വലിക്കാനും ശ്രമം; റോഡരികിലെ തർക്കത്തിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറൽ

'നിന്നെ ഞാൻ ചെരുപ്പൂരി അടിക്കും, ധൈര്യമുണ്ടോ നിനക്ക്, ഹിജാബ് ധരിക്കുകയെന്നത് നിയമമാണ്'; ഹിജാബ് ധരിക്കാത്തതിന് കാറോടിച്ചിരുന്ന യുവതിക്ക് നേരെ ഇറാനിയൻ യുവതിയുടെ ആക്രോശം; ദേഷ്യം സഹിക്കാതെ കൈയിൽ പിടിച്ച് വലിക്കാനും ശ്രമം; റോഡരികിലെ തർക്കത്തിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ഇറാൻ: ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ കാറോടിക്കുകയായിരുന്ന യുവതിക്ക് നേരെ ഇറാനിയൻ യുവതിയുടെ ആക്രോശം. കാറിൽ യുവതിയ്‌ക്കൊപ്പം കുട്ടിയും മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു.'നിനക്ക് ഇങ്ങനെ ചെയ്യാൻ ധൈര്യമുണ്ടോ പറയൂ 'എന്ന് പറഞ്ഞാണ് ഇറാനിയൻ യുവതി ദേഷ്യപ്പെടാൻ തുടങ്ങിയത്. എന്നാൽ ഇത് ഞങ്ങൽക്ക് പ്രധാനപ്പെട്ട കാര്യമല്ലെന്ന് കാറിലിരുന്ന യുവതി പ്രതികരിച്ചതോടെ സംഗതി വീണ്ടും വഷളായി. ഡ്രൈവർ സീറ്റിലിരുന്ന യുവതിയുടെ കയ്യിൽ ഹിജാബ് ധരിച്ചെത്തിയ യുവതി കടന്ന് പിടിക്കുകയും പുറത്തോട്ട് വലിക്കാൻ ശ്രമിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന രണ്ടാമത്തെ യുവതി ബഹളം വച്ചിട്ടും ഇവർ പിടിവിടാൻ തയാറായില്ല.ട്രാഫിക്ക് സിഗ്‌നലിൽ വാഹനം നിറുത്തിയ സമയത്തായിരുന്നു തർക്കം നടന്നത്. ഇറാനിയൻ യുവതിയും ഇതേ സമയം മറ്റൊരു വാഹനത്തിലിരിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങി വന്നാണ് ഇവർ ബഹളമുണ്ടാക്കിയത്. 

'ഹിജാബ് ധരിക്കുന്നത് നിയമമാണ് അത് പാലിക്കണമെന്ന് 'ഇറാനിയൻ യുവതി ദേഷ്യത്തിൽ പറഞ്ഞു. എന്നാൽ ഇത് നിങ്ങളുടെ ജോലിയല്ലെന്ന് പറഞ്ഞപ്പോൾ നിന്നെ ഞാൻ ചെരിപ്പൂരി അടിക്കുമെന്നും സമൂഹത്തിൽ ഇങ്ങനെയാകാൻ പാടില്ലെന്നും ഇവിടെ നിയമമുണ്ടെന്നും യുവതി കയർത്ത് പറഞ്ഞു. മൈ സ്റ്റെൽത്തി ഫ്രീഡം എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. ഇറാനിയൻ യുവതികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതാണ് ഈ ഗ്രൂപ്പ്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനിൽ ഹിജാബ് നിർബന്ധമാണ്. യുവതികൾ പുറത്തിറങ്ങിയാൽ മുഖവും കൈകളും കാൽപാദങ്ങളും മാത്രമേ പുറത്ത് കാണാവൂ എന്നാണ് ഇവിടത്തെ നിയമം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP