Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

300 വിമതരെ കണ്ടപ്പോൾ ഇറാഖി പട്ടാളം തിരിഞ്ഞോടിയത് എന്തിന്? ഐസിസിന്റെ ശക്തികേന്ദ്രമായ റമാദി തിരിച്ചുപിടിച്ച ആഹ്ലാദത്തിൽ സഖ്യകക്ഷികൾ; ഭീകരരുടെ തേരോട്ടത്തിന് അർധവിരാമം

300 വിമതരെ കണ്ടപ്പോൾ ഇറാഖി പട്ടാളം തിരിഞ്ഞോടിയത് എന്തിന്? ഐസിസിന്റെ ശക്തികേന്ദ്രമായ റമാദി തിരിച്ചുപിടിച്ച ആഹ്ലാദത്തിൽ സഖ്യകക്ഷികൾ; ഭീകരരുടെ തേരോട്ടത്തിന് അർധവിരാമം

ബാഗ്ദാദ്: ഐസിസിന്റെ കിരാത ഭരണത്തിൽനിന്ന് ഇറാഖി നഗരമായ റമാദിയെ തിരിച്ചുപിടിച്ച ആഹ്ലാദത്തിലാണ് സഖ്യകക്ഷികൾ. ഏഴുമാസം ഐസിസിനുകീഴിൽ കഴിഞ്ഞ നഗരത്തിലെങ്ങും ഭീകര ഭരണത്തിന്റെ തെളിവുകളാണ്. ആറുദിവസം മുമ്പ് ആരംഭിച്ച യുദ്ധമാണ് ഐസിസിനെ നഗരത്തിൽനിന്ന് തുരത്തിയത്. 300 ഐസിസ് ഭീകരരാണ് നഗരത്തിൽ ശേഷിച്ചിരുന്നത്. തുടക്കത്തിൽ ഇവരെക്കണ്ടപ്പോൾ പിന്തിരിഞ്ഞ ഇറാഖ് സേന പിന്നീട് പോരാട്ടത്തിനിറങ്ങുകയായിരുന്നു. പതിനായിരത്തോളം ഇറാഖി സൈനികരാണ് നഗരം തിരിച്ചുപിടിക്കാൻ രംഗത്തിറങ്ങിയത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ഇറാഖി സൈനികരിൽനിന്ന് ഐസിസ് ഭീകരർ റമാദിയുടെ ഭരണം പിടിച്ചത്. ഇതിനുശേഷം നഗരത്തിലേക്ക് പ്രവേശിക്കാൻ ഇറാഖി സൈന്യത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴാദ്യമായി നഗരത്തിൽ തിരിച്ചുപ്രവേശിച്ച സൈന്യത്തിന് മുന്നിൽ ഭീകരർ തകർത്തെറിഞ്ഞ കെട്ടിടങ്ങളും കത്തിച്ചുനശിപ്പിച്ച വാഹനങ്ങളും മാത്രമാണ് ശേഷിച്ചിരുന്നത്.

ഐസിസിന് മുന്നിൽ ഏറെക്കുറെ മുട്ടുമടക്കിയ ഇറാഖി സേനയ്ക്കും പ്രധാനമന്ത്രി ഹൈദർ അൽ അബാദിക്കും ഇത് വളരെ വലിയ വിജയമാണ്. തലസ്ഥാന നഗരമായ ബാഗ്ദാദിന് 60 മൈൽ മാത്രം അകലെയുള്ള റമാദി ഐസിസ് പിടിച്ചെടുത്തത് ഇറാഖിന്റെ പരാജയമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. വെറും 600 ഐസിസ് ഭീകരർ നടത്തിയ മുന്നേറ്റത്തിന് മുന്നിൽ ഇറാഖി സേന തോറ്റോടുകയായിരുന്നു. മേഖല തിരിച്ചുപിടിക്കുന്നതിനായി കഴിഞ്ഞയാഴ്ച ഇറാഖി സൈന്യം ആക്രമണപരമ്പര നടത്തിയിരുന്നു. ഞായറാഴ്ചയോടെയാണ് റമാദി പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. മേഖല പിടിച്ചെടുത്തു എന്നതിനർഥം ഐ.എസിനെ പൂർണമായും കീഴടക്കിയെന്നാണെന്ന് സർക്കാർ വക്താവ് സബാഹ് അന്നുമാനി അറിയിച്ചു.

റമാദി തിരിച്ചുപിടിച്ചത് ഇറാഖി ജനത ദേശവ്യാപകമായി ആഘോഷിച്ചു. ബാഗ്ദാദിലും കർബലയിലും ജനങ്ങൾ ആഹ്ലാദാരവങ്ങളുമായി തെരുവിലിറങ്ങി. തിരിച്ചുപിടിച്ച റമാദിയിലെ തകർക്കപ്പെട്ട സർക്കാർ മന്ദിരങ്ങളിൽ സൈന്യം ഇറാഖിന്റെ പതാക ഉയർത്തി. ഇറാഖിലെ മറ്റൊരു സുപ്രധാന നഗരമായ മൊസൂളിന്റെ മോചനത്തിനുള്ള ആദ്യ ചവിട്ടുപടിയെന്നാണ് ഈ നേട്ടത്തെ പാർലമെന്റ് സ്പീക്കർ സലിം അൽ ജുബൂരി വിശേഷിപ്പിച്ചത്.

മൊസൂളിലെ നിനേവയിൽനിന്നാണ് ഐസിസ് തലവൻ ബാഗ്ദാദി പ്രസ്താവനകൾ ഇറക്കിയിരുന്നത്. ഇറാഖിലും സിറിയയിലുമായി ഐസിസിന്റെ അധീനതയിലുള്ള ഏറ്റവും വലിയ നഗരമാണിത്. റമാദി കൈവിട്ടതോടെ, ഇറാഖിൽ ഐസിസിന്റെ പരാജയം ഉറപ്പായെന്ന് വിലയിരുത്തപ്പെടുന്നു. അത്രയ്ക്കും തന്ത്രപ്രധാനമായിരുന്നു ഈ നഗരം. ഏതാനും ആഴ്ചകളായി നഗരത്തിന് ചുറ്റും തമ്പടിച്ച ഇറാഖി സേന, കഴിഞ്ഞ ദിവസം രാത്രിയാണ് നഗരകേന്ദ്രത്തിലേക്ക് ഇരച്ചുകയറി ഭീകരരെ തുരത്തിയത്. നഗരത്തിന്റെ 70 ശതമാനം പ്രദേശങ്ങളും സൈന്യത്തിന്റെ അധീനതയിലായി. ഒട്ടുമുക്കാലും ഭീകരരും പലായനം ചെയ്തതായും സൈന്യം അറിയിച്ചു.

റമാദിയിലെ അവസാന തീവ്രവാദികളെ തുരത്താൻ പോരാട്ടം തുടരുകയാണെന്നും സൈന്യം അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ പുതു അധ്യായംകുറിക്കുന്ന വിജയമാണിതെന്ന് റസൂൽ പറഞ്ഞു. അൻബാർ പ്രവിശ്യയുടെ തലസ്ഥാന നഗരിയായ റമാദി ബഗ്ദാദിന്റെ പടിഞ്ഞാറുനിന്ന് നൂറുകിലോമീറ്റർ അകലെയാണ്. സംഭവത്തിൽ യു.എസ് സൈനിക മേധാവി സ്റ്റീവ് വാറൻ ഇറാഖി സൈന്യത്തെ അഭിനന്ദിച്ചു. വടക്കൻ സിറ്റിയായ മൂസിൽ തിരിച്ചുപിടിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഗ്ലൈസന്യം അറിയിച്ചു.

നഗരത്തിൽ ഐഎസ് ഉപേക്ഷിച്ചുപോയ സ്‌ഫോടക വസ്തുക്കളും ബോംബ് കെണികളും നിർവീര്യമാക്കുകയാണ് മുഖ്യവെല്ലുവിളി. സർക്കാർ ആസ്ഥാനമന്ദിരത്തിലടക്കം സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചശേഷമാണ് ഐഎസ് ഭീകരർ പിൻവാങ്ങിയത്. റോഡുകളിലും പ്രധാന കെട്ടിടങ്ങളിലും മുന്നൂറിലേറെ ബോംബ് കെണികൾ ഒരുക്കിയിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ലഭ്യമല്ല. മധ്യഇറാഖിലെ അൽ അൻബാർ പ്രവിശ്യയുടെ തലസ്ഥാനമാണ് റമാദി. സിറിയയിലേക്കും ജോർദാനിലേക്കുമുള്ള മുഖ്യസഞ്ചാരപാത റമാദിയിലൂടെയാണ്. ഇക്കാരണത്താൽ ഇറാഖിലെ പ്രധാന വ്യാപാര കേന്ദ്രമാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP