Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐസിസിന്റെ ക്രൂര പാതയിൽ തന്നെ ഇറാഖി സേനയും; കഴുത്തറുത്തും കെട്ടിടത്തിനു മുകളിൽ നിന്ന് തള്ളിയിട്ടും സേനയുടെ പ്രതികാരം

ഐസിസിന്റെ ക്രൂര പാതയിൽ തന്നെ ഇറാഖി സേനയും; കഴുത്തറുത്തും കെട്ടിടത്തിനു മുകളിൽ നിന്ന് തള്ളിയിട്ടും സേനയുടെ പ്രതികാരം

കൊടും ക്രൂരത വിതച്ച് ഇറാഖിൽ മുന്നേറിയ ഐസിസിന് ഇറാഖി സേനയിൽ നിന്നും അതേനാണയത്തിൽ തിരിച്ചടി നേരിടേണ്ടി വരുന്നു. കുറ്റമാരോപിച്ച് പിടികൂടുന്നവരെ തലവെട്ടിയും കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തി ഐസിസിനോടുള്ള പ്രതികാരമായി ജയിലുകളിൽ കഴിയുന്ന ഐസിസ് തടവുകാരെ ഇറാഖി സൈന്യം തലവെട്ടുകയും മർദ്ദിക്കുകയും ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തു വന്നു. തിക്രിത്തിലെ ഐസിസ് ശക്തികേന്ദ്രങ്ങളിൽ കനത്ത തിരിച്ചടിയുമായി മുന്നേറുന്ന ഇറാഖി സേനയാണ് കടുത്ത പ്രതികാരവുമായി തീവ്രവാദികളെ നേരിടുന്നത്. അമേരിക്കൻ പരിശീലനം ലഭിച്ച ഇറാഖി സ്‌പെഷ്യൽ ഫോഴ്‌സ് അംഗങ്ങൾ സോഷ്യൽ മിഡിയയിലൂടെയാണ് പുതിയ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

കഴിഞ്ഞ ജൂണിൽ തിക്രിത്തിൽ നൂറുകണക്കിന് സൈനികരെ കൊന്ന ഐസിസ് തീവ്രവാദികളോട് പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സൈനികരുടേതെന്ന് കരുതപ്പെടുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സദ്ദാം ഹുസൈന്റെ ജന്മനഗരമായ തിക്രിത്തിൽ നടന്ന കൂട്ടക്കൊലകൾക്കുള്ള പ്രതികാരമാണിതെന്ന് ഇറാഖി സൈന്യത്തോടൊപ്പം ചേർന്ന് ഐസിസിനെതിരെ പൊരുതുന്ന ഷിയാ പോരാളി നേതാക്കളും പറയുന്നു. എബിസി ന്യൂസ് ആണ് കൂടുതൽ ചിത്രങ്ങൾ പുറത്തു വിട്ടത്. ഒരു ടവറിനു മുകളിൽ നിന്ന് ഇറാഖി സൈനികർ ഐസിസ് തീവ്രവാദിയെന്ന് സംശയിക്കപ്പെടുന്നയാളെ താഴേക്കെറിഞ്ഞ് കൊല്ലുന്ന ചിത്രവും കൂട്ടത്തിലുണ്ട്. ഈ ചിത്രങ്ങൾ എന്ന് എടുത്തതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതേസമയം മുതിർന്ന സൈനികർ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയക്കാർ തുടങ്ങിയവർ ഈ ചിത്രങ്ങൾ ഇറാഖിന്റെ യുദ്ധകുറ്റത്തിനു തെളിവാണെന്ന് വിശേഷിപ്പിക്കുന്നുണ്ട്.

ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്തതിന് ഇറാഖി സേനാ യുണിറ്റുകൾക്കുള്ള ഫണ്ടിങ് പിടിച്ചു വച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം യുഎസ് അധികൃതർ സ്്ഥിരീകരിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും തങ്ങൾക്ക് ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നും ഇറാഖി ആർമി വക്താവ് ജനറൽ സാദ് മആൻ പറഞ്ഞു. ഐസിസിനെതിരായ ഇറാഖി സൈന്യത്തിന്റെ പോരാട്ടത്തിൽ പങ്കെടുക്കുന്ന ഷിയാ സേനാ വിഭാഗമാണ് ഈ പ്രതികാരാക്രമണങ്ങൾക്കു പിന്നിലെന്ന് ആരോപണമുയർന്നിട്ടുണ്ട്. സർക്കാർ സേനയ്‌ക്കൊപ്പം പൊരുതുന്ന ഷിയാ സേനയെ തടയണമെന്ന് കഴിഞ്ഞ ദിവസം ഒരു പ്രമുഖ സുന്നി നേതാവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐസിസിൽ നിന്നു തിക്രിത്ത് തിരിച്ചു പിടിക്കാനുള്ള ഇറാഖി സൈന്യത്തിന്റെ നീക്കത്തനിടെ കൂടെയുള്ള ഷിയാ സേനാംഗങ്ങൾ സുന്നി വീടുകൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നുണ്ടെന്നും ശൈഖ് അബ്ദുൽ സത്താർ അബ്ദുൽ ജബ്ബാർ ആരോപിക്കുന്നു. സർക്കാർ ഇതു തടഞ്ഞില്ലെങ്കിൽ 2006ലും 2007ലും ഉണ്ടായതു പോലുള്ള വിഭാഗീയ സംഘർഷങ്ങൾ ആവർത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP