Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വിമ്മിങ് പൂളിൽ വച്ച് പത്തു വയസ്സുകാരനെ മാനഭംഗപ്പെടുത്തിയ ഇറാക്കി അഭയാർത്ഥി അറസ്റ്റിൽ; സെക്ഷ്വൽ എമർജൻസിയിൽ പറ്റിപോയതെന്ന ന്യായം പറഞ്ഞ് പിടിച്ചു നിൽക്കാൻ ശ്രമം

സ്വിമ്മിങ് പൂളിൽ വച്ച് പത്തു വയസ്സുകാരനെ മാനഭംഗപ്പെടുത്തിയ ഇറാക്കി അഭയാർത്ഥി അറസ്റ്റിൽ; സെക്ഷ്വൽ എമർജൻസിയിൽ പറ്റിപോയതെന്ന ന്യായം പറഞ്ഞ് പിടിച്ചു നിൽക്കാൻ ശ്രമം

ലണ്ടൻ: ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ഇറാഖി അഭയാർത്ഥി ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് സെക്ഷ്വൽ എമർജൻസിയെന്ന സാഹചര്യത്തെ തുടർന്ന് എന്ന് മൊഴി. ലോകരാജ്യങ്ങളിലേക്കുള്ള അഭയാർത്ഥികളുടെ കടന്നുകയറ്റത്തിൽ ആശങ്ക ഉയരുമ്പോഴാണ് ഇത്. പിടിയിലായ പ്രതി പൊലീസിന് നൽകിയ മൊഴിയാണ് ഏവരെയും ഞെട്ടിച്ചത്. നടപടി ഒരു 'ലൈംഗിക അത്യാവശ്യമായിരുന്നു' എന്നായിരുന്നു വിശദീകരണം.

ഒരു സ്വമ്മിങ് പൂളിലാണ് പത്തുവയസുകാരൻ പീഡനത്തിന് ഇരയായത്. പൂളിന് സമീപം കരഞ്ഞുകൊണ്ടിരുന്ന ബാലനെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോൾ പ്രതി സ്വിമ്മിങ് പൂളിൽ സന്തോഷത്തോടെ സമയം ചിലവഴിക്കുകയായിരുന്നു.

പ്രതിയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തു. തുടർന്ന് ചോദ്യം ചെയ്യവെയാണ് പീഡനത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രതിയുടെ മൊഴി. 'താൻ മാസങ്ങളായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. അതിനാൽ അതൊരു ലൈംഗിക അത്യാവശ്യമായിരുന്നു'വെന്ന് പ്രതി പറയുന്നു. കുട്ടിയെ പേടിപ്പിക്കൽ അല്ലായിരുന്നു ലക്ഷ്യമെന്നും ഇയാൾ പറഞ്ഞു.

അറസ്റ്റിലായ പ്രതി വിയന്നയിൽ ഒരു ടാക്‌സി ഡ്രൈവറായി ജോലിനോക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സെപ്റ്റംബറിലാണ് ഇറാഖിൽ നിന്ന് ഇയാൾ അഭയാർത്ഥിയായി വിയന്നയിൽ എത്തിയത്. ഇയാൾക്ക് ഇറാഖിൽ ഒരു ഭാര്യയും മകളുമുണ്ട്. ആഭ്യന്തര യുദ്ധത്തെ തുടർന്ന് ഇയാൾ സെപ്റ്റംബർ അഞ്ചിനാണ് വിയന്നയിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP