Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരിക്കുമ്പോൾ ഡയാന രാജകുമാരി ഗർഭിണിയായിരുന്നോ? രാജവംശത്തിൽ മുസ്ലിം കുട്ടി ജനിക്കാതിരിക്കാൻ ഒരുക്കിയ കൊലപാതകമോ?

മരിക്കുമ്പോൾ ഡയാന രാജകുമാരി ഗർഭിണിയായിരുന്നോ? രാജവംശത്തിൽ മുസ്ലിം കുട്ടി ജനിക്കാതിരിക്കാൻ ഒരുക്കിയ കൊലപാതകമോ?

ആൻഡ്ര്യൂ രാജകുമാരൻ ഉൾപ്പെട്ട ലൈംഗികാപവാദ കേസ് വീണ്ടും ഉയർന്നു വന്ന നാണക്കേട് മറയും മുമ്പ് ബ്രിട്ടീഷ് രാജകുടുംബത്തെ വെട്ടിലാക്കുന്ന ഒരു നാടകം വരുന്നു. ഡയാന രാജകുമാരി കാറപകടത്തിൽ കൊല്ലപ്പെടുമ്പോൾ ഗർഭിണിയായിരുന്നെന്ന വാദങ്ങളെ ഒരിക്കൽ കൂടി പൊതുജനശ്രദ്ധയിലെത്തിക്കുന്നതാണ് ട്രൂത്ത്, ലൈസ്, ഡയാന എന്ന വെസ്റ്റ് എൻഡ് നാടകം. ഡയാനയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളെ മറ്റൊരു തരത്തിൽ അവതരിപ്പിക്കുകയാണ് ഈ നടക ശിൽപ്പികൾ. 1997-ൽ പാരീസിൽ വച്ച് കാമുകൻ ദോദി അൽ ഫയാദിനൊപ്പം കാറപടകത്തിൽ കൊല്ലപ്പെടുമ്പോൽ ഡയാനയുടെ ഗർഭത്തിൽ ഒരു മുസ്ലിം കുട്ടി വളർന്നിരുന്നു എന്ന വാദത്തെ ഈ നാടകം ഒരിക്കൽ കൂടി ചർച്ചയാക്കും. ഫിലിപ് രാജകുമാരന് പല വിവാഹേതര ബന്ധങ്ങളുമുണ്ടായിരുന്നെന്നും ഇതിന് രാജ്ഞിയും അദ്ദേഹവും തമ്മിൽ ഒരു നീക്കുപോക്കുണ്ടായിരുന്നെന്നും നാടകത്തിൽ പറയുന്നുണ്ട്.

ഈ നാടകത്തെ വേദിയിലെത്തിക്കുന്നതിൽ തനക്കൊരു ഖേദവുമില്ലെന്ന് രചയിതാവും സംവിധായകനുമായ ജോൻ കോൺവേ പറഞ്ഞു. 'സംഭവത്തെ കുറിച്ചുള്ള മുഴുവൻ കഥയും പൊതുജനം കേൾക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ആരും ഇതിനെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല,' അദ്ദേഹം പറയുന്നു. മരിക്കുമ്പോൾ ഫയദിന്റെ കുഞ്ഞ് ഡയാനയുടെ ഗർഭത്തിലുണ്ടായിരുന്നെന്ന തെളിയിക്കപ്പെടാത്ത വാദത്തെ ശക്തമായാണ് നാടകത്തിൽ അവതരിപ്പിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കിയും മുൻ കാമുകൻ ജെയിംസ് ഹെവിറ്റ് അടക്കം ഡയാനയോട് ഏറെ അടുപ്പമുണ്ടായിരുന്നവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് കോൺവെ ഈ നാടകമൊരുക്കിയിരിക്കുന്നത്. ബുധനാഴ്ച മുതലാണ് പ്രദർശനം.

ദോദിയുടെ അച്ഛൻ മുഹമ്മദ് അൽ ഫയദ്, രാജകുടുംബാംഗങ്ങൽ എന്നിവർ കഥാപാത്രങ്ങളാകുന്ന നാടകത്തിൽ ഡയാന കഥാപാത്രമായി വരുന്നില്ല. നാടകത്തിലൂടെ അവതരിപ്പിക്കുന്ന തെളിവുകളിലൊന്ന് റോസ് എന്ന് വിളിക്കപ്പെടുന്ന ബ്രിട്ടീഷ് ഫോറൻസിക് ഒഫീസർ തനിക്കു നൽകിയതാണെന്നും കോൺവെ പറയുന്നു. 1997 ഓഗസ്റ്റ് 31-ന് ഡയാന മരിച്ച പാരീസിലെ ആശുപത്രിയിലെ ഒരു ഡോക്ടറുടെ മുൻ പങ്കാളിയാണ് റോസ്. യാസർ എന്ന പേരുള്ള ഈ ഡോക്ടർ ഡയാന മരിച്ച ദിവസം രാത്രി ആശുപത്രിയിലെ മറ്റൊരു മുസ്ലിം ഡോക്ടറെ വിളിച്ചിരുന്നെന്ന് റോഡ് നാടകത്തിൽ പറയുന്നു. 'എനിക്കിത് വിശ്വസിക്കാനാവുന്നില്ല. നീ ഡ്യൂട്ടിയിലുണ്ടായിരുന്നോ? അവർ ഗർഭിണിയായിരുന്നോ?' എന്ന് അറബിയിൽ പറയുന്നത് ഞാൻ കേട്ടിരുന്നു' എന്നാണ് റോസ് പറയുന്നത്. ്ഭ്രൂണം താൻ കണ്ടെന്നും എന്നാൽ ഇക്കാര്യം ഒരിക്കലും പുറത്ത് പറയരുതെന്ന് തന്നോടാവശ്യപ്പെട്ടിരുന്നതായും ആ ഡോക്ടർ യാസറിനോട് പറഞ്ഞിരുന്നത്രെ. പിന്നീട് യാസർ റോസിനോട് പറഞ്ഞു: 'ഇംഗ്ലണ്ടിലെ രാജാവിന്റെ അമ്മ ഒരു മുസ്ലിം കുട്ടിയെ ഗർഭം ധരിച്ചത് ഒന്നു സങ്കൽപ്പിച്ചു നോക്കൂ.'

ഇത്രയും കാലം ഈ രഹസ്യം പുറത്തു പറയാതിരുന്നത് എന്തുകൊണ്ടാണെന്നും നാടകത്തിൽ റോസിന്റെ കഥാപാത്രത്തോാട് ചോദിക്കുന്നുണ്ട്. അപ്പോൾ റോസിന്റെ മറുപടി: 'അടുത്ത ചില സുഹൃത്തുക്കളോട് കാര്യം പറഞ്ഞിരുന്നു. പൊലീസിനെയും പട്ടാളത്തേയും പോലെ ഡോക്ടർമാരും തങ്ങളുടെ മേലുദ്യോഗസ്ഥരെ അനുസരിക്കേണ്ടതുണ്ട്. ഞങ്ങൾക്കും കരിയറാണ് വലുത്,' എന്നായിരുന്നു മറുപടി. 'ഇപ്പോൾ ഇതെല്ലാം തുറന്നു പറയുന്നത് മേലുദ്യോഗസ്ഥരുടെ ഭീഷണി കേട്ടും അഴിമതിക്കാരായ പൊലീസിനെ കൊണ്ടും മടുത്തതിനാലാണ്. സത്യം പുറത്തു വരേണ്ട സമയം ഇതാണ്,' റോസിന്റെ കഥാപാത്രം പറയുന്നു. ഈ നാടകം അവതരിപ്പിക്കപ്പെടുന്നതോടെ ഡയാന ഒരിക്കൽ കൂടി മാദ്ധ്യമങ്ങളിൽ നിറയാനിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP