Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവിശ്വാസികളെ ഞാൻ കൊല്ലും എന്ന് പറഞ്ഞ് ബ്രിട്ടീഷ് പൗരത്വമുള്ള നാല് വയസുകാരൻ റിമോട്ടിന്റെ സ്വിച്ച് അമർത്തി; ക്യാമറയ്ക്ക് മുമ്പിൽ കത്തിയമർന്ന് നാല് ചെറുപ്പക്കാർ

അവിശ്വാസികളെ ഞാൻ കൊല്ലും എന്ന് പറഞ്ഞ് ബ്രിട്ടീഷ് പൗരത്വമുള്ള നാല് വയസുകാരൻ റിമോട്ടിന്റെ സ്വിച്ച് അമർത്തി; ക്യാമറയ്ക്ക് മുമ്പിൽ കത്തിയമർന്ന് നാല് ചെറുപ്പക്കാർ

സ്ലാമിക് സ്റ്റേറ്റ് ഭീകരർ തങ്ങളുടെ കസ്റ്റഡിയിലുള്ള തടവു പുള്ളികളെ അത്യധികം ക്രൂരമായാണ് കൊലപ്പെടുത്താറുള്ളത്. ഇത്തരം അരുംകൊലകൾക്ക് ഓരോ പ്രാവശ്യംവും വ്യത്യസ്തമായ മാർഗങ്ങളാണ് ഇവർ അവലംബിക്കാറുള്ളത്. ഇപ്രാവശ്യം തങ്ങളുടെ കസ്റ്റഡിയിലുള്ള നാല് ചെറുപ്പക്കാരെ കൊലപ്പെടുത്താൻ ഐസിസ് ഉപയോഗിച്ചിരിക്കുന്നത് ബ്രിട്ടീഷ് പൗരത്വമുള്ള നാല് വയസുകാരനെയാണ്. അവിശ്വാസികളെ ഞാൻ കൊല്ലുമെന്ന് പറഞ്ഞ് ഈ കുരുന്ന് റിമോട്ടിൽ വിരലമർത്തുമ്പോൾ ക്യാമറയ്ക്ക് മുമ്പിൽ കാർ ബോംബ് പൊട്ടി നാല് ചെറുപ്പക്കാർ കത്തിയമരുകയായിരുന്നു. ഇസ ഡേർ എന്ന ഈ നാല് വയസുകാരനെ ജിഹാദി ജൂനിയർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

സൗത്ത് ഈസ്റ്റ് ലണ്ടനിൽ നിന്നും മതംമാറി ഇസ്ലാമായി സിറിയയിലേക്ക് ജിഹാദിന് പോയ ഗ്രേസ് ഖദീജ ഡേറിന്റെ മകനാണ് ഈ കുട്ടിയെന്നാണ് കരുതുന്നത്. പൊട്ടിത്തെറിച്ച കാറിന്റെ അവശിഷ്ടങ്ങൾക്കടുത്ത് നിന്ന് ഈ കുട്ടി അല്ലാഹു അക്‌ബർ എന്ന് പറയുന്നതും കാണാം. ഐസിസിന്റെ പ്രൊപ്പഗാൻഡ വീഡിയോയിൽ ഈ കുട്ടി ഇത് രണ്ടാം വട്ടമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇന്നലെ പുറത്ത് വന്ന വീഡിയോ ഐസിസിന്റെ സിറിയയിലെ പ്രഖ്യാപിത തലസ്ഥാനമായ റാഖയിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിശ്വസിക്കുന്നത്. ഈ വിഡീയോയിൽ വധിച്ചിരിക്കുന്ന നാല് പേരെയും ഐസിസ് നിർബന്ധിപ്പിച്ച് കുറ്റസമ്മതം നടത്തിക്കുകയും ചെയ്തിരുന്നു.തങ്ങൾ ഐസിസിനെതിരെ ചാരപ്രവർത്തനം അല്ലെങ്കിൽ ഗൂഢാലോചന നടത്തിയെന്നാണ് ഇവർ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. തുടർന്ന് ഇവരുടെ കൈകൾ ബന്ധിച്ച് കാറിനുള്ളിലേക്ക് കയറ്റുകയും സ്‌ഫോടനം നടത്തി കൊലപ്പെടുത്തുകയുമായിരുന്നു.

ഇവരെ കൊല്ലുന്നതിന് മുമ്പ് ഒരു മുതിർന്ന ഐസിസ് കമാൻഡർ നാല് വയസുകാരനടുത്തെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനെ ഭീഷണിപ്പെടുത്തുന്നതും കാണാം. തങ്ങൾക്കെതിരെ സിറിയയിൽ ആക്രമണം നടത്തുന്നതിന്റെ പേരിലായിരുന്നു ഈ ഭീഷണി.തങ്ങളുടെ സഹോദരന്മാരെ കൊല്ലാൻ സഹായിച്ച ഈ ചാരന്മാരെ ഇന്ന് തങ്ങളും കൊല്ലുകയാണെന്ന് ഈ ഐസിസ് ഭീകരൻ കാമറോണിനോട് പറയുന്നുണ്ട്. സൈന്യത്തെയും രാഷ്ട്രത്തെയും സജ്ജമാക്കി നിർത്താനും തങ്ങളും പടയെ സജ്ജമാക്കി നിർത്താൻ തുടങ്ങിയിട്ടുണ്ടെന്നും ഭീകരൻ ഭീഷണിപ്പെടുത്തുന്നുണ്ട്.തന്റെ അമ്മയ്‌ക്കൊപ്പം സിറിയയിലെത്തിയ ഇസ ഡേറിനെ ഭീകരർ തീവ്രവാദത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നു.തന്നെ രക്ഷിക്കണമെന്ന് ഇസ ഒരു ഫോൺകാളിലൂടെ ആവശ്യ്പപെട്ടിരുന്നുവെന്ന് കുട്ടിയുടെ ഗ്രാന്റ്ഫാദർ ഹെൻട്രി ഡേർ വെളിപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് ക്രൂരമായ കൊലപാതക വീഡിയോയിൽ നിർബന്ധിച്ച് ഭാഗഭാക്കാക്കുന്നതിന് മുമ്പായിരുന്നു ഇസ ഈ അഭ്യർത്ഥന നടത്തിയിരുന്നത്.

തന്റെ ഭാര്യ സിറിയയിലേക്ക് മകനെയും കൊണ്ട് പോവുകയും ഐസിസ് ഭീകരനെ വിവാഹം കഴിക്കുകയും ചെയ്തതിനെ തുടർന്ന് ഇസയുടെ പിതാവ് അവനെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇസയെ ഐസിസുകാർ ഒരു കവചമായി ഉപയോഗപ്പെടുത്തുകയും ഭീകവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നുവെന്നായിരുന്നു പിതാവ് ഉത്കണ്ഠപ്പെട്ടിരുന്നത്.ഗ്രേസ് സിറിയയിലേക്ക് കടക്കുന്നതിന് മുമ്പ് ഭർത്താവ് മൂന്ന് പ്രാവശ്യം ഇക്കാര്യം മുന്നറിയിപ്പെന്നോണം പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.ഓൺലൈനിലൂടെയാണ് ഇസയുടെ അമ്മയായ ഗ്രേസ് ഡേർ തീവ്രവാദിയായിത്തീർന്നത്. തുടർന്ന് ലെവിഷാം ഇസ്ലാമിക് സെന്ററുകളിലെ പരിപാടികളിൽ ഭാഗഭാക്കാകുയും ചെയ്തു. ഇവിടെയായിരുന്നു ഫുസിലിയർ റിഗ്‌ബിയുടെ കൊലപാതകികളായ മൈക്കൽ അഡെബോലാജോയും മൈക്കൽ അഡെബോവാലെയും പ്രാർത്ഥിച്ചിരുന്നത്.

എന്നാൽ ഇത്തരം ആരോപണങ്ങൾ ലെവിഷാമിലെ മോസ്‌ക് നിഷേധിക്കുന്നുണ്ട്. ഇവിടെ പോയത് മുതലാണ് ഗ്രേസ് ആദ്യ പേര് ഖദീജ എന്നാക്കിയതെന്നും അവരുടെ അമ്മ വിക്ടോറിയ വെളിപ്പെടുത്തിയിട്ടുണ്ട്. നൈജീരിയൻ വംശജയായ ഗ്രേസ് 1991ലാണ് ലണ്ടനിൽ ജനിച്ചത്. ഇവർ 2012ൽ സിറിയയിലേക്ക് പോവുകയും സ്വീഡൻ കാരനമായ ജിഹാദി അബുബക്കറിനെ വിവാഹം കഴിക്കുകയുമായിരുന്നു. ഇയാൾ പിന്നീട് പോരാട്ടത്തിൽ മരിക്കുകയും ചെയ്തു.സോഷ്യൽ മീഡിയിയലൂടെ തീവ്രവാദപരമായ ആശയങ്ങൾക്ക് പ്രചാരണം നൽകുന്നതിൽ ഗ്രേസ് മുൻപന്തിയിലാണ്. അമേരിക്കൻ ജേണലിസ്റ്റായ ജെയിംസ് ഫോലെയെ വധിക്കുന്നതിനെ ഗ്രേസ് ഓൺലൈനിലൂടെ പ്രകീർത്തിച്ചിരുന്നു. ഐസിസ് തടവ് പുള്ളിയെ വധിക്കുന്ന ആദ്യ ബ്രിട്ടീഷ് സ്ത്രീയായി മാറുകയാണ് തന്റെ ആഗ്രഹമെന്നും ഗ്രേസ് വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP