Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭർത്താക്കന്മാരെല്ലാം വെടിയേറ്റ് മരിച്ചു; അനേകം പേർ സഖ്യകക്ഷിയുടെ തടവിലോ ഒളിവിലോ..? ഇസ്ലാമിക ലോകം കെട്ടിപ്പടുക്കാൻ ഭീകരർക്കൊപ്പം പൊറുതി തുടങ്ങിയ ആയിരത്തോളം മദാമ്മ കുട്ടികൾ യൂറോപ്പിലേക്ക് മടങ്ങുന്നു

ഭർത്താക്കന്മാരെല്ലാം വെടിയേറ്റ് മരിച്ചു; അനേകം പേർ സഖ്യകക്ഷിയുടെ തടവിലോ ഒളിവിലോ..? ഇസ്ലാമിക ലോകം കെട്ടിപ്പടുക്കാൻ ഭീകരർക്കൊപ്പം പൊറുതി തുടങ്ങിയ ആയിരത്തോളം മദാമ്മ കുട്ടികൾ യൂറോപ്പിലേക്ക് മടങ്ങുന്നു

റാഖിലും സിറിയയിലും ഐസിസിന്റെ വേരറുക്കപ്പെട്ടതോടെ ആയിരത്തിനടുത്ത് ജിഹാദി പത്നിമാർ യൂറോപ്പിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുന്നുവെന്ന് ബോർഡർ ചീഫുമാർ കടുത്ത മുന്നറിയിപ്പേകുന്നു. ഇവരിലൂടെ യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഇസ്ലാമിക് ഭീകരത പുതിയ രൂപത്തിൽ വ്യാപിക്കുമെന്ന ആശങ്കയും ഇതോടെ ശക്തമായിരിക്കുകയാണ്. തങ്ങളുടെ ജിഹാദി ഭർത്താക്കന്മാരെല്ലാം വെടിയേറ്റ് മരിക്കുകയോ അല്ലെങ്കിൽ സഖ്യകക്ഷിയുടെ തടവിലോ ഒളിവിലോ..ആവുകയോ ചെയ്തതിനെ തുടർന്നാണ് ഇസ്ലാമിക ലോകം കെട്ടിപ്പടുക്കാൻ ഭീകരർക്കൊപ്പം പൊരുതി തുടങ്ങിയ ആയിരത്തോളം മദാമ്മ കുട്ടികൾ യൂറോപ്പിലേക്ക് മടങ്ങാൻ നിർബന്ധിതരായിരിക്കുന്നത്.

ഐസിസിലേക്ക് ആകൃഷ്ടരായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ സിറിയയിലേക്കും ഇറാഖിലേക്കും കടന്ന വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ സ്ത്രീകളും ഭീകരരിൽ അവർക്ക് ജനിച്ച കുട്ടികളുമാണ് ഇപ്പോൾ തിരിച്ച് വന്ന് കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചെത്തി ഇവിടങ്ങളിൽ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാണ് ഇവർ നിഗൂഢ നീക്കം നടത്തുന്നത്. ഇവർ ഉയർത്തുന്ന ഭീഷണി കടുത്തതാണെന്നാണ് യൂറോപ്യൻ യൂണിയൻ ബോർഡർ ഏജൻസിയായ ഫ്രന്റെക്സ് മുന്നറിയിപ്പേകുന്നത്.

ഐസിസിന്റെ ഉദയത്തെ തുടർന്ന് സ്ത്രീകൾ ഭീകരവാദത്തിലേക്ക് സജീവമായി കടന്ന് വരുന്ന പ്രവണത ശക്തമായിട്ടുണ്ടെന്നത് ആശങ്ക വർധിക്കിപ്പിക്കുന്നുണ്ട്. അത്തരം സ്ത്രീകൾ യൂറോപ്പിൽ ഭീകരാക്രമണങ്ങളിൽ സജീവമാിയി ഭാഗഭാക്കാകുന്നുമുണ്ട്. 2016സെപ്റ്റംബറിൽ നോത്രഡാം കത്തീഡ്രലിൽ ഉണ്ടായ ആക്രമണത്തിന് പിന്നിൽ നിരവധി സ്ത്രീകളായിരുന്നു പ്രവർത്തിച്ചിരുന്നത്. ഉയർന്ന തലത്തിൽ ജീവിക്കുന്ന നിരവധി ബ്രിട്ടീഷ് യുവതികൾ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ഭീകരരുടെ വധുക്കളാകാൻ വേണ്ടി സിറിയയിലേക്കും ഇറാഖിലേക്കും പോയിരുന്നു. ഇക്കൂട്ടത്തിൽ പെട്ട നിരവധി പേർ ഇപ്പോൾ തിരിച്ച് വരുന്നത് കടുത്ത ആക്രമണഭീഷണിയാണുയർത്തിയിരിക്കുന്നത്.

യൂറോപ്പിൽ നിന്നും ഏതാണ്ട് 5000ത്തോളം ജിഹാദികൾ സിറിയ, ഇറാഖ്, അല്ലെങ്കിൽ ലിബിയ എന്നിവിടങ്ങളിലേക്ക് പോയിരുന്നുവെന്നും അവരിൽ 30 ശതമാനം പേർ ഇപ്പോൾ തിരിച്ച് വരാനിരിക്കുന്നുവെന്നുമാണ് ഫ്രന്റക്സ് വെളിപ്പെടുത്തുന്നത്. ഇവർ യൂറോപ്യൻ ഭൂഖണ്ഡത്തിന് കടുത്ത സുരക്ഷാ ഭീഷണിയാണൊരുക്കുന്നത്. ഇവർക്കൊപ്പം ഇത്തരത്തിൽ തിരിച്ച് വരുന്ന നൂറ് കണക്കിന് ജിഹാദി വനിതകളും കുട്ടികളും അണിചേരുന്നതോടെ പ്രശ്നം പ്രതീക്ഷിച്ചതിനേക്കാൾ രൂക്ഷമാകുമെന്നുറപ്പാണെന്നും ഫ്രന്റെക്സ് മുന്നറിയിപ്പേകുന്നു.

വൈറ്റ് വിഡോ എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് വനിതാ ജിഹാദിസ്റ്റ് ഐസിസ് തലസ്ഥാനമായ റാഖയിൽ നിന്നും പലായനത്തിന് ശ്രമിക്കവെ 2017ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സാലി ജോൺസ് എന്ന ഈ സ്ത്രീ 2013ലായിരുന്നു കെന്റിൽ നിന്നും സിറിയയിലേക്ക് പലായനം ചെയ്തിരുന്നത്. ഈ സ്ത്രീ ഐസിസിന്റെ റിക്രൂട്ടറായി പ്രവർത്തിച്ചിരുന്നു. 2017 മെയ്‌മുതൽ യൂറോപ്പിൽ നടന്ന തീവ്രവാദ ആക്രമണങ്ങളിലും ഗൂഢാലോചനകളിലും 25 ശതമാനത്തിലും സ്ത്രീകൾ ഭാഗഭാക്കായിട്ടുണ്ട്െന്നാണ് എംഐ6ലെ മുൻ ഗ്ലോബൽ കൗണ്ടർ ടെററിസം ഡയറക്ടറായയ റിച്ചാർഡ് ബാരെറ്റ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP