Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരുവിൽ കുരിശിൽ തറച്ച് ക്യാമറ അറ്റാച്ച് ചെയ്ത തോക്കുകൊണ്ട് കൊണ്ട് വെടിയുതിർത്തുകൊന്നു; കൊലപാതക വീഡിയോ പുറത്തുവിട്ട് മുന്നറിയിപ്പ്

തെരുവിൽ കുരിശിൽ തറച്ച് ക്യാമറ അറ്റാച്ച് ചെയ്ത തോക്കുകൊണ്ട് കൊണ്ട് വെടിയുതിർത്തുകൊന്നു; കൊലപാതക വീഡിയോ പുറത്തുവിട്ട് മുന്നറിയിപ്പ്

വ്യത്യസ്തമായ രീതിയിൽ ക്രൂരമായ നരഹത്യകൾ നടത്തി ഹരം കൊള്ളുന്ന ഇസ്ലാമിക് ഭീകരർ പുറത്തുവിട്ട ഏറ്റവും പുതിയ കൊലപാതക വീഡിയോയും ലോകത്തെ ഞെട്ടിക്കുന്നത്. ചാരന്മാരെന്ന് ആരോപിച്ച് പിടിയിലായ രണ്ടുപേരെ കുരിശിൽ തറച്ച് അവരുടെ തലയിൽ വെടിവച്ച് കൊല്ലുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വെടിവെക്കാൻ ഉപയോഗിച്ച തോക്കിൽത്തന്നെയാണ് ക്യാമറ ഘടിപ്പിച്ചിരുന്നതും.

സിറിയയിലെ ഐസിസ് താവളമായ റഖയിലാണ് കൊലപാതകങ്ങൾ അരങ്ങേറിയത്. കൊലപാതകത്തിന്റെ വിവിധ ദൃശ്യങ്ങൾ ഭീകരർ ക്യാമറയിലെടുത്തിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ വലിയ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു കൊലപാതകങ്ങൾ അരങ്ങേറിയത്.

ഐസിസിന്റെ പ്രചാരണ ചാനലായ വിലായത്ത് അർ റഖയിലാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഓറഞ്ച് നിറത്തിലുള്ള സ്യൂട്ടണിഞ്ഞാണ് രണ്ടുപേരെയും കുരിശിൽ തറച്ചിരിക്കുന്നത്. ഇവർ ചെയ്ത കുറ്റം ജനക്കൂട്ടത്തിന് മുമ്പാകെ വായിച്ചശേഷമാണ് വധശിക്ഷ നടപ്പാക്കിയത്.

കണ്ണുകെട്ടിയശേഷം ഓരോരുത്തരെയായി കൊണ്ടുവന്ന് കുരിശിലേറ്റുകയാണ് ചെയ്തത്. പിന്നീട് ക്ലോസ് റേഞ്ചിൽനിന്ന് വധശിക്ഷ നടപ്പാക്കുകയും ചെയ്തു. പിന്നീട് രണ്ടാമത്തെയാളെയും സമാനമായ രീതിയിൽ വധിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹത്തിൽ ഇവർ ചെയ്ത കുറ്റം വലിയ പേപ്പറിലെഴുതി പതിച്ചു.

ഭീകരർ പിന്മാറിയശേഷം ജനക്കൂട്ടം അടുത്തെത്തി അത് വായിച്ച് മനസ്സിലാക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചാരന്മാരെന്ന് ആരോപിച്ച് നിരപരാധികളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും വീഡിയോകളും ഇതിനുമുമ്പും ഐസിസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP