Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസിസിൽ ചേരാൻ പോയവരുടെ കൂടെ ബ്രിട്ടനിലെ ഡോക്ടറും; ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങിയ ഡോക്ടർ കൊലനടത്താൻ മുൻപന്തിയിലെന്ന് റിപ്പോർട്ട്

ഐസിസിൽ ചേരാൻ പോയവരുടെ കൂടെ ബ്രിട്ടനിലെ ഡോക്ടറും; ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങിയ ഡോക്ടർ കൊലനടത്താൻ മുൻപന്തിയിലെന്ന് റിപ്പോർട്ട്

ബ്രിട്ടനിലെ ഡോക്ടറായ 37കാരൻ ഇസാം അബുആൻസ സിറിയിലേക്ക് പോയി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതായി വെളിപ്പെട്ടു. ചോർന്ന് കിട്ടിയ ഐസിസ് റിക്രൂട്ട്മെന്റ് പേപ്പറുകളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ജിഹാദിന് പോയ ഈ ഡോക്ടർ കൊലനടത്താൻ മുൻപന്തിയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2014ലാണ് ഇയാൾ യുകെയിൽ നിന്നും സിറിയയിലേക്ക് കടന്നിരിക്കുന്നത്. ഏഴ് വർഷത്തോളം എൻഎച്ച്എസിൽ പ്രവർത്തനപരിചയമുള്ള ഡോക്ടറാണ് ജിഹാദിയായിരിക്കുന്നത്. യുകെയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത് 2009ലാണ്. ആർമി യൂണിഫോം അണിഞ്ഞ് എകെ 47ഉം ധരിച്ച് ഖുറാൻ വായിക്കുന്ന അബുആൻസയുടെ ഞെട്ടിപ്പിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു ഫോട്ടോയിൽ ഇയാൾ ഡോക്ടറുടെ സ്‌ക്രബ് ധരിച്ച് ചുമലിൽ തോക്കുമേന്തി നിൽക്കുന്നത് കാണാം.

തന്റെ സഹോദരൻ ജിഹാദിയായതിനെ അപലപിച്ച് ഈ ഡോക്ടറുടെ സഹോദരി നജ്ല രംഗത്തെത്തിയിരുന്നു. വളരെ ആധുനികമായ രീതിയിൽ ജീവിച്ചിരുന്ന ഇയാൾ എത്തരത്തിലാണ് ഇങ്ങനെ മാറിയതെന്ന് തനിക്കറിയില്ലെന്നാണ് സഹോദരി ബിബിസിയോട് വെളിപ്പെടുത്തി യിരിക്കുന്നത്. തന്റെ അച്ഛന് സഹോദരനെ മരിക്കുന്നതിന് മുമ്പ്കാണണമെന്ന് ആഗ്രഹമുണ്ടെന്നും കൈയിലുണ്ടായിരുന്ന പണം മുഴുവൻ സഹോദരനെ പഠിപ്പിക്കുന്നതിനായി അച്ഛൻ ചെലവഴിക്കുകയായിരുന്നു വെന്നും നജ്ല പറയുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള ഫലസ്തീനിയൻ ഡോക്ടറായ അബുആൻസ് ഐസിസിൽ ചേർന്ന് ഫോറം പൂരിപ്പിച്ചത് 2014 ജൂലൈ 26നാണ്. താൻ എൻഡോക്രിനോളജിയിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടറാണെന്നാണീ ഫോമിൽ ഇയാൾ വ്യക്തമാക്കിയിരിക്കുന്നത്. ഹോർമോണുകളുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള പ്രത്യേക മേഖലയാണിത്.

തനിക്കൊരു സോൾജ്യറായി ഐസിസിൽ പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും ഈ ഫോറത്തിലൂടെ ഡോക്ടർ വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ വരെ ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതിനിടെ അയാൾ ഐസിസിനെ പിന്തുണച്ച് കൊണ്ട് ദീർഘമായ പോസ്റ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. കൂടാതെ ബ്രിട്ടീഷ് ഡോക്ടർമാരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പാരീസിലെ ചാർളി ഹെബ്ഡോ തീവ്രവാദ ആക്രമണത്തെ പ്രശംസിച്ച് കൊണ്ട് ജനുവരി 2015ൽ ഇയാൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ ആക്രമണത്തിൽ പ്രസ്തുത മാഗസിനിൽ ജോലി ചെയ്തിരുന്ന 12 പേർ മരിച്ചിരുന്നു. ഐസിസുകാരുടെ കസ്റ്റഡിയിലുണ്ടായിരുന്ന ജോർദാനിയൻ പൈലറ്റിന്റെ കൊലപാതകത്തെ പ്രശംസിച്ച് കൊണ്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇയാൾ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. സുഡാനിൽ പഠിക്കുന്ന 11 ബ്രിട്ടീഷ് മെഡിക്കൽ വിദ്യാർത്ഥികൾ സിറിയയിലേക്ക് പോയി ഐസിസിൽ ചേർന്നതിനെ പ്രശംസിച്ച് കഴിഞ്ഞ വർഷം മാർച്ചിൽ ഈ ഡോക്ടർ പോസ്റ്റിട്ടിരുന്നു.

2002ൽ ബാഗ്ദാദിൽ വച്ചാണ് ഇയാൾ ഡോക്ടറായി യോഗ്യത നേടിയത്. 2007നും 2009നും ഇടയിൽ ഇയാൾ നോർത്ത് വെയിൽസിലെ റൈലിലുള്ള ഗ്രാൻ ക്ലൈഡ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു. തുടർന്ന് യുകയെിൽ ഉടനീളം സഞ്ചരിച്ച ഇയാൾ പിന്നീട് 2012 മമുതൽ 2013 വരെ സ്‌കാർബറോ ഹോസ്പിറ്റിലായിരുന്നു പ്രവർത്തിച്ചത്. നിലവിൽ ഈ ഡോക്ടറുടെ സ്ഥിതിയെന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ ഒക്ടോബറിന് ശേഷം അടുത്ത കാലത്തൊന്നും ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടിട്ടുമില്ല. അന്ന് താൻ ഈസ്റ്റേൺ സിറിയയിലെ ഡെർ ഇസൗർ പ്രവിശ്യയിലാണ് ജീവിക്കുന്നതെന്നായിരുന്നു ഇയാൾ സൂചന നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP