Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഖ്യസേന പിടിമുറുക്കിയതോടെ വരുമാനം കുറഞ്ഞു; അടിമകളായി പിടിച്ച സ്ത്രീകളെ ഫേസ്‌ബുക്ക് വഴി വിറ്റ് ഐസിസ് കാശുണ്ടാക്കുന്നതായി റിപ്പോർട്ട്

സഖ്യസേന പിടിമുറുക്കിയതോടെ വരുമാനം കുറഞ്ഞു; അടിമകളായി പിടിച്ച സ്ത്രീകളെ ഫേസ്‌ബുക്ക് വഴി വിറ്റ് ഐസിസ് കാശുണ്ടാക്കുന്നതായി റിപ്പോർട്ട്

സിറിയയിലെയും ഇറാഖിലെയും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സഖ്യസേന പിടിമുറുക്കിയതോടെ നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ. നിലനിൽപ്പിനായി ഏതറ്റവും വരെ പോകാൻ തയ്യാറായ ഭീകരർ ഇപ്പോൾ പണത്തിനുവേണ്ടി സോഷ്യൽ മീഡിയ വഴി അടിമകളാക്കിയ സ്ത്രീകളെ വിൽക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്.

അടിമകളാക്കിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഫോട്ടോകൾ ഫേസ്‌ബുക്കിലും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ തുക തരുന്നവർക്ക് ഇവരെ വിൽക്കുമെന്നും അതിൽ സൂചിപ്പിക്കുന്നു. തടവിലാക്കിയ യസീദി പെൺകുട്ടികളെയാണ് ഈ രീതിയിൽ വിൽപ്പന നടത്തുന്നത്.

അബു ആസാദ് അൽമാനി എന്ന ഐസിസ് ഭീകരൻ കഴിഞ്ഞയാഴ്ച 18 വയസ്സുള്ള ഒരു പെൺകുട്ടിയുടെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. 'ഈ അടിമയെ വാങ്ങാൻ താത്പര്യമുള്ളവർക്ക് സ്വാഗതം, വില: 8000 ഡോളർ' എന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. മണിക്കൂറുകൾക്കുശേഷം മറ്റൊരു പെൺകുട്ടിയുടെ ചിത്രവും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ഈ പെൺകുട്ടിക്കും 8000 ഡോളറാണ് വിലയിട്ടിരുന്നത്.

അൽമാനിയുടെ പോസ്റ്റിനു താഴെ വന്ന കമന്റുകളിലേറെയും പെൺകുട്ടികളുടെ വിലയെച്ചൊല്ലിയുള്ളതായിരുന്നു. പെൺകുട്ടികളുടെ രൂപത്തെക്കുറിച്ചും പലരും പല അശ്ലീല കമന്റുകളും എുതിയിരുന്നു. ഇത്രയും തുകയ്ക്ക് വാങ്ങാൻ ഈ പെൺകുട്ടികൾക്ക് എന്താണ് പ്രത്യേകതയെന്നും ചിലർ ചോദിച്ചു. 

അത്രയ്ക്കും ഡിമാൻഡുള്ളതുകൊണ്ടാണ് ഈ വിലയിട്ടതെന്നായിരുന്നു ഇതേക്കുറിച്ച് അൽമാനിയുടെ കമന്റ്. ഈ രണ്ട് പോസ്റ്റുകളും ഏതാനും മണിക്കൂറിനുശേഷം ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു. പെൺകുട്ടികളെ ആരെങ്കിലും വാങ്ങിയോ എന്ന് വ്യക്തമല്ല. അടിമ വ്യാപാരം പോലെ ലോകത്തുനിന്ന് ഒരുകാലത്ത് അപ്രത്യക്ഷമായ തിന്മകളെ ഐസിസ് ഭീകരർ മടക്കിക്കൊണ്ടുവരികയാണെന്നാണ് ഇതിന്റെ സൂചനയെന്ന് വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP