Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റാഖ പിടിക്കാൻ സിറിയൻ സേന; ഫലൂജാഹ് പിടിക്കാൻ ഇറാഖി സേന; മാൻബിജിൽ കുർദിഷ് ആക്രമണം; സർവ ഇടങ്ങളിൽ നിന്നും ആക്രമണങ്ങൾ ഏറ്റു വാങ്ങി ഐസിസ് വിയർക്കുന്നു

റാഖ പിടിക്കാൻ സിറിയൻ സേന; ഫലൂജാഹ് പിടിക്കാൻ ഇറാഖി സേന; മാൻബിജിൽ കുർദിഷ് ആക്രമണം; സർവ ഇടങ്ങളിൽ നിന്നും ആക്രമണങ്ങൾ ഏറ്റു വാങ്ങി ഐസിസ് വിയർക്കുന്നു

കുറച്ച് കാലമായി ഇറാഖിലെയും സിറിയയിലെയും ചില നല്ലൊരു ഭാഗം പ്രദേശങ്ങൾ കൈവശപ്പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ച് കർക്കശമായ ശരിയ നിയമങ്ങൾ നടപ്പിലാക്കി അടക്കി വാഴുന്ന ഐസിസിന്റെ കാലം കഴിയാൻ സാധ്യതയേറിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ തുറകളിൽ നിന്നും ഐസിസിന് നേരെയുള്ള ആക്രണമം ശക്തിപ്പെട്ടിരിക്കുയാണ്. ഇപ്പോഴിതാ ഐസിസ് ശക്തികേന്ദ്രമായ റാഖ പിടിക്കാൻ റഷ്യൻ പിന്തുണയോടെ സിറിയൻ സേന കുതിച്ചെത്തിയിരിക്കുകയാണ്. ഇതിന് പുറമെ ഫലുജാഹ് ഐസിസിൽ നിന്നും തിരിച്ച് പിടിക്കാൻ ഇറാഖി സേനയുമെത്തിയിട്ടുണ്ട്. ഇതൊക്കെ പോരാഞ്ഞ് മാൻബിജിൽ തിരിച്ച് പിടിക്കാൻ കുർദിഷ് ആക്രമണവും ശക്തിപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ വിവിധയിടങ്ങളിൽ നിന്നും തുടർച്ചയായി ആക്രമണങ്ങൾ ഏറ്റുവാങ്ങി ഐസിസ് പിടിച്ച് നിൽക്കാനാവാതെ നിന്ന് വിയർക്കുന്ന കാഴ്ചയാണുള്ളത്.

റഷ്യൻ സേനയുടെ പിന്തുണയോടെ സിറിയൻ സേന റാഖ പ്രവിശ്യയുടെ അതിർത്തി കടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഐസിസിന്റെ പ്രഖ്യാപിത തലസ്ഥാനവും ഹൃദയഭൂമിയുമാണിത്. യുഎസിന്റെ പിന്തുണയുള്ള റിബൽ സൈന്യവും ഇവിടുത്തെ പോരാട്ടത്തിൽ സിറിയൻ സേനയെ സഹായിക്കാനെത്തുന്നുണ്ടെന്നും വാർത്തയുണ്ട്. റഷ്യൻ വ്യോമാക്രമണത്തെ തുടർന്ന് ഐസിസ് ഇവിടെ നിന്നും പിൻവാങ്ങാൻ തുടങ്ങിയിട്ടുണ്ടെന്നാണ് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നത്. എന്നാൽ ഇതിന് മോസ്‌കോയോ ആസാദിന്റെ ഭരണകൂടമോ സ്ഥിരീകരണം നൽകിയിട്ടില്ല. കുർദിഷ് പോപ്പുലർ പ്രൊട്ടക്ഷൻ (വൈപിജി) പൗരസേനയ്ക്ക് മേൽക്കൈയുള്ള റിബൽ ഗ്രൂപ്പായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സുമായി ചേർന്ന് ഐസിസിനെതിരെ പോരാടാൻ ആസാദിന്റെ സൈന്യം സമ്മതിച്ചിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വടക്ക് ഭാഗത്ത് നിന്നുള്ള കൊബാനിയിൽ നിന്നും 30,000 പോരാളികൾ ഇവിടേക്കെത്തുന്നുണ്ടെന്നാണ് എസ്ഡിഎഫ് പറയുന്നത്. റാഖ പ്രവിശ്യയിൽ തങ്ങൾക്ക് 5000 പോരാളികളുണ്ടെന്നാണ് ഐസിസ് അവകാശപ്പെടുന്നത്. 2014ൽ പിടിച്ചെടുത്തത് മുതൽ ഐസിസിന്റെ പ്രഖ്യാപിത തലസ്ഥാനമാണ് റാഖ.നഗരത്തിന് 30 മൈൽ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന താബ്ഖ എയർ ബേസ് പിടിച്ചെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സിറിയൻ സേന പറയുന്നത്. ഇത് പിടിച്ചെടുത്താൽ അത് റഷ്യൻ യുദ്ധവിമാനങ്ങൾക്ക് ബേസായി ഉപയോഗിക്കാൻ സാധിക്കും.താബ്കയും അടുത്തുള്ള ലെയ്ക്ക് ആസാദും പിടിച്ചെടുക്കുകയാണ് സിറിയൻ സേനയുടെ ഏറ്റവും അടുത്ത ലക്ഷ്യമെന്നാണ് സിറിയൻ ഭരണകൂടത്തെ അനുകൂലിക്കുന്ന പത്രമായ ലെബനണിലെ അൽഅക്‌ബർ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാഖിലെ ഫല്ലുജാഹ് എന്ന തന്ത്രപ്രധാനമായ നഗരം തങ്ങളുടെ കസ്റ്റഡിയിൽ നിലനിർത്താൻ ഐസിസ് പാടുപെടുകയാണ്. ഇവിടേക്ക് ഇറാഖി സൈന്യവും ഷിയ പോരാളികളും ഇരച്ച് കയറിയതാണ് ഐസിസിന് വെല്ലുവിളിയുയർത്തിയിരിക്കുന്നത്. വടക്കൻ സിറിയയിലാകട്ടെ എസ്ഡിഎഫ് റിബലുകൾ മൻബിജ് നഗരത്തിന് മേൽ നടത്തുന്ന പോരാട്ടത്തിൽ ചില മുന്നേറലുകൾ നടത്തിയത് ഐസിസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതായത് ഇപ്പോൾ ഇവിടുത്തെ തുർക്കി അതിർത്തിയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും റിബലുകൾ ഐസിസിനെ തടഞ്ഞിരിക്കുകയാണ്. ഇതിലൂടെയാണ് ഐസിസിനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ പ്രദേശമാണിത്. ഇവിടുത്തെ പോരാട്ടത്തിൽ 34 ഗ്രാമങ്ങൾ ഐസിസിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ മൻബിജിന് 50 മൈലുകൾ പടിഞ്ഞാറ് മാറിയുള്ള മാറിയ പട്ടണത്തിന് വേണ്ടിയും എസ്ഡിഎഫ് പോരാടുന്നുണ്ട്.വെള്ളിയാഴ്ച റഷ്യൻ വിമാനങ്ങൾ ഹാമ പ്രവിശ്യക്ക് സമീപമുള്ള ഐസിസ് പ്രദേശത്ത് ബോംബിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP