Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഞ്ചുതടവുകാരെ കൈകെട്ടി ഇരുത്തി വെടിവച്ചുകൊന്നത് കുട്ടിഭീകരർ; അവരിലൊരാൾ വെള്ളക്കാരനായ 12 വയസ്സുകാരനും; ഐസിസ് ഭീകരതയുടെ പുതിയ മുഖം ഇങ്ങനെ

അഞ്ചുതടവുകാരെ കൈകെട്ടി ഇരുത്തി വെടിവച്ചുകൊന്നത് കുട്ടിഭീകരർ; അവരിലൊരാൾ വെള്ളക്കാരനായ 12 വയസ്സുകാരനും; ഐസിസ് ഭീകരതയുടെ പുതിയ മുഖം ഇങ്ങനെ

കുട്ടികളെപ്പോലും ഭീകരതയുടെ വഴിയിലേക്ക് നയിക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ, അത് തെളിയിക്കുന്ന പുതിയ വീഡിയോ പുറത്തുവിട്ടു. തടവുകാരെ കൈകെട്ടി ഇരുത്തി കുട്ടിഭീകരരെക്കൊണ്ട് വെടിവച്ചുകൊല്ലിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. വെടിവെക്കുന്ന കുട്ടികളിലൊരാൾ 12-വയസ്സുകാരനായ ബ്രിട്ടീഷ് ബാലനാണെന്നും തെളിഞ്ഞിട്ടുണ്ട്.

സിറിയയിൽ ഐസിസിന്റെ താവളമായ റഖയിൽ അടുത്തിടെ നടന്ന സംഭവമാണിതെന്നാണ് റിപ്പോർട്ട്. ഒമ്പത് മിനിറ്റ് ദൈർഘ്യംവരുന്ന വീഡിയോയിൽ അഞ്ച് കുട്ടികളാണ് പ്രത്യക്ഷപ്പെടുന്നത്. ബ്രിട്ടന് പുറമെ ഈജിപ്ത്, തുർക്കി, ടുണീഷ്യ, ഉസ്‌ബെക്കിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു കുട്ടികൾ.

ഏറ്റുമുട്ടലിനിടെ പിടികൂടിയ ഖുർദിഷ് പോരാളികളെയാണ് ഇവർ വധിക്കുന്നത്. സൈനികവേഷത്തിലാണ് കുട്ടികൾ. കൂട്ടത്തിൽ ഏറ്റവും ചെറിയ കുട്ടി തടവുകാരിലൊരാളുടെ മുഖത്തടിക്കുന്നതും കാണാം. കുട്ടിഭീകരരിലെ ബ്രിട്ടീഷ് വംശജൻ അബ്ദുള്ള അൽ-ബ്രിട്ടാനി എന്ന ഭീകരന്റെ മകനാണെന്നാണ് വിശ്വസിക്കുന്നത്. ഐസിസിൽ ചേർന്ന ഇയാൾ അടുത്തിടെ ഒരു ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.

അബു അബ്ദുള്ള അൽ ബ്രിട്ടാനി എന്നാണ് ഈ കുട്ടിയുടെ പേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കയും ഫ്രാൻസും ബ്രിട്ടനും ജർമനിയും ഒത്തുചേർന്നാൽപ്പോലും കുർദുകളെ രക്ഷിക്കാനാവില്ലെന്ന് കുട്ടികളിലൊരാൾ പറയുന്നുണ്ട്. പിന്നീട് അള്ളഹു അക്‌ബർ വിളികൾ മുഴക്കി ആകാശത്തേയ്ക്ക് വെടിവെക്കുന്ന ഇവർ തുടർന്ന് തടവുകാരെ വെടിവച്ചുവീഴ്‌ത്തുകയാണ്.

ഭീകരർ എണ്ണത്തിൽ കുറവായതോടെയാണ് ഐസിസ് കുട്ടികളെയും ഭീകരരായി ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് കരുതുന്നത്. ഐസിസ് ഭീകരരായി ചേരുന്നവരുടെ മക്കളെയും പലഭാഗങ്ങളിൽനിന്ന് തട്ടിയെടുക്കുന്ന കുട്ടികളെയുമാണ് പ്രത്യേക പരിശീലനം നൽകി ഭീകരരാക്കുന്നത്. 50 ബ്രിട്ടീഷ് ബാലന്മാരെങ്കിലും ഐസിസിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP