Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏത് നിമിഷവും പോപ്പ് കൊല്ലപ്പെട്ടേക്കാം; ഐസിസിന്റെ പുതിയ ഉന്നം കത്തോലിക്കാ സഭയിൽ ആളെക്കൂട്ടുന്ന പോപ്പിനെ തന്നെ; റോം പിടിച്ചെടുക്കുന്ന വീഡിയോ പുറത്തിറക്കിയത് പോപ്പിനെ പേടിപ്പിക്കാൻ

ഏത് നിമിഷവും പോപ്പ് കൊല്ലപ്പെട്ടേക്കാം; ഐസിസിന്റെ പുതിയ ഉന്നം കത്തോലിക്കാ സഭയിൽ ആളെക്കൂട്ടുന്ന പോപ്പിനെ തന്നെ; റോം പിടിച്ചെടുക്കുന്ന വീഡിയോ പുറത്തിറക്കിയത് പോപ്പിനെ പേടിപ്പിക്കാൻ

ഗോള കത്തോലിക്കരുടെ ആസ്ഥാനമായ വത്തിക്കാന് മുകളിൽ തങ്ങളുടെ പതാക കെട്ടുമെന്ന് ഐസിസ് ഒരു വർഷം മുമ്പ് തന്നെ ഭീഷണിയുയർത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഐസിസ് പുറത്തിറക്കിയ വീഡിയോകളിലൂടെ ഈ ഭീഷണി ശക്തിപ്പെടുത്തിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിശ്വാസികളും കുരിശുയുദ്ധക്കാരും തമ്മിലുള്ള അന്തിമ പോരാട്ടം നടക്കുക റോമിലാണെന്നും അതിന്റെ ഭാഗമായി പോപ്പിനെ വധിക്കുമെന്നും ഐസിസ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഏത് നിമിഷവും പോപ്പ് കൊല്ലപ്പെട്ടേക്കാമെന്ന ആശങ്കയാണ് ഇതിലൂടെ ശക്തമായിരിക്കുന്നത്. കത്തോലിക്കാ സഭയിലേക്ക് ആളെക്കൂട്ടുന്നത് പോപ്പാണെന്നും അതിനാൽ അദ്ദേഹത്തെ വധിക്കുമെന്നുമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തങ്ങൾ റോം പിടിച്ചെടുക്കുന്നത് ചിത്രീകരിച്ച വീഡിയോയും ഐസിസ് റിലീസ് ചെയ്തിട്ടുണ്ട്. പോപ്പിനെ പേടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത് പുറത്തിറക്കിയതെന്നും സൂചനയുണ്ട്.

കത്തോലിക്കരുടെ ആസ്ഥാനമായതിനാലാണ് വത്തിക്കാന് നേരെ ആക്രമണഭീഷണി ശക്തമായതെന്നും സൂചനയുണ്ട്.ഇത്തരം ഭീഷണികളുടെ പശ്ചാത്തലത്തിൽ വത്തിക്കാന്റെ സുരക്ഷ പതിന്മടങ്ങായി വർധിപ്പിച്ചിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നാണ് കർദിനാൾ പിട്രോ പറോലിൻ വെളിപ്പെടുത്തിയിരിക്കുന്നത്.മതപരമായ പ്രാധാന്യമേറെയുള്ളതാണ് വത്തിക്കാനെ ഐസിസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ഈ പശ്ചാത്തലത്തിൽ വത്തിക്കാന്റെയും സമീപ പ്രദേശങ്ങളുടെയും സുരക്ഷ വർധിപ്പിക്കാൻ തങ്ങൾ പര്യാപ്തമാണെന്നും കർദിനാൾ പറയുന്നു. ഇത്തരത്തിൽ ഭീഷണി ശക്തമായിട്ടുണ്ടെങ്കിലും ഇതിനെ തുടർന്നുള്ള ഭയത്തിന് വിധേയരാകാൻ തങ്ങൾ തയ്യാറല്ലെന്ന് കർദിനാൾ പിട്രോ പറോലിൻ പറയുന്നു.ഈ അടുത്ത ആഴ്ചകളിൽ ഐസിസ് പുറത്തിറക്കിയ വീഡിയോകളിൽ റോം തങ്ങൾ ആക്രമിക്കുമെന്ന് തുടർച്ചയായി ഭീഷണിപ്പെടുത്തിയതായി കാണാം.

പാരീസിൽ കഴിഞ്ഞ മാസം ഐസിസ് നടത്തിയ ആക്രമണത്തെ പോപ്പ് നിശിതമായി വിമർശിച്ചതിന്റെ പ്രതികാരമെന്നോണമാണ് ഭീകരർ പോപ്പിനെ വധിക്കുമെന്നും വത്തിക്കാൻ പിടിച്ചടക്കുമെന്നുമുള്ള ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്തന്. ഇതിന് പുറമെ കത്തോലിക്കാ മതത്തിന്റ ആസ്ഥാനമെന്ന നിലയിൽ വത്തിക്കാനുള്ള പ്രാധാന്യവും ഇത് കീഴടക്കാൻ ഐസിസിനെ പ്രേരിപ്പിക്കുന്നുണ്ട്. മനുഷ്യഹൃദയമുള്ളവർക്ക് ഇത്തരം ആക്രമണങ്ങൾ നടത്താൻ എങ്ങിനെ സാധിക്കുന്നുവെന്നായിരുന്നു പാരീസാക്രമണത്തെ അപലപിച്ച് കൊണ്ട് പോപ്പ് ചോദിച്ചിരുന്നത്. ഇത്തരം ആക്രമണങ്ങളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും പോപ്പ് പറഞ്ഞിരുന്നു. അടുത്തിടെ പുറത്തിറക്കിയ വീഡിയോയിൽ റോമിലെ പുരാതന ചരിത്ര സ്മാരകമായ കൊളോസിയത്തിന് നേരെ ഐസിസ് യുദ്ധടാങ്കർ കുതിച്ച് പായുന്നത് ആധുനിക സാങ്കേതിക വിദ്യകളിലൂടെ സൃഷ്ടിച്ചിട്ടുണ്ട്. വത്തിക്കാനിലെ സെന്റ്പീറ്റേഴ്‌സ് ബസലിക്ക, വത്തിക്കാൻ സിറ്റി തുടങ്ങിയവയും ആക്രമിക്കാൻ തങ്ങൾ പദ്ധതിയിടുന്നുവെന്നതിന്റെ വ്യക്തമായ സൂചനകൾ ഈ വീഡിയോയിലൂടെ ഐസിസ് നൽകുന്നുണ്ട്. ഐസിസ് റോം പിടിച്ചെടുക്കുമെന്നും കുരിശുകൾ തകർക്കുമെന്നും ക്രിസ്ത്യൻ സ്ത്രീകളെ അടിമകളാക്കി മാറ്റുമെന്നുമാണ് ഈ വീഡിയോയിലൂടെ ജിഹാദികൾ ഭീഷണി മുഴക്കിയിരിക്കുന്നത്.

ജിഹാദികൾ ലക്ഷ്യമിട്ട സ്ഥലങ്ങൾ എത്തരത്തിലാണ് തകർക്കാനുദ്ദേശിക്കുന്നതെന്ന് വീഡിയോയ്ക്ക് കമന്ററി പറയുന്നയാൾ വിശദീകരിക്കുന്നുമുണ്ട്. ഇത് നിങ്ങൾ നടത്തുന്ന അവസാന കുരിശുയുദ്ധമാണെന്നും ഇനി ഞങ്ങൾ നിങ്ങളുടെ പ്രദേശങ്ങളിൽ നടത്തുന്ന അന്തിമമായ യുദ്ധമാണ് വരാൻ പോകുന്നതെന്നും ഐസിസ് ഈ വീഡിയോയിലുടെ പാശ്ചാത്യ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട്.

മീറ്റിങ് അറ്റ് ഡാബിക് എന്നാണീ വീഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്. ലോകത്തിന്റെ നേതൃത്വത്തിന് വേണ്ടി ഐസിസ് നടത്തുന്ന ജീവന്മരണ പോരാട്ടമാണിതിൽ ചിത്രീകരിച്ചിരിക്കുന്നത്. റോം പിടിച്ചടക്കാൻ വേണ്ടി പാശ്ചാത്യ ലോകത്തെ കുരിശുയുദ്ധക്കാർ നടത്തുന്ന പോരാട്ടമാണിതെന്നും ചിലയിടങ്ങളിൽ വിശേഷണമുണ്ട്. ഇറാഖിൽ വച്ച് ചിത്രീകരിച്ചതെന്ന് കരുതുന്ന ഈ വീഡിയോയിൽ അന്തിമ പോരാട്ടത്തിനായി ഐസിസ് ഭീകരർ ശക്തിയേറിയ ആയുധങ്ങൾ ധരിച്ച് തയ്യാറെടുക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്. ഇതിനായി സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകളെയും സജ്ജമാക്കിയിട്ടുണ്ടെന്നാണ് ഐസിസ് ഭീഷണിപ്പെടുത്തുന്നത്.

ഇറ്റാലിയൻ തലസ്ഥാനം പിടിച്ചെടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കി കൊണ്ടുള്ള വീഡിയോ ഐസിസ് കഴിഞ്ഞയാഴ്ച വീണ്ടും പുറത്തിറക്കിയിട്ടുണ്ട്. പാരീസിൽ അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് സ്‌ഫോടനം നടത്തിയ തങ്ങൾ സൃഷ്ടാവിന്റെ ഉത്തരവനുസരിച്ച് അമേരിക്കയിലെ വാഷിങ്ടണിലും റോമിലും ആക്രമണം നടത്തുമെന്നാണ് വീഡിയോയ്ക്ക് പശ്ചാത്തലത്തിൽ വിവരണമേകുന്ന ജിഹാദി വ്യക്തമാക്കുന്നത്.അല്ലാഹു ഇതിന് അനുവാദം നൽകിയെന്നും അയാൾ വ്യക്തമാക്കുന്നുണ്ട്.എന്നാൽ ഇത്തരം ഭീഷണികൾ വർധിച്ച് വരുന്ന സാഹചര്യത്തിലും പോപ്പ് ദിനചര്യകളിൽ മാറ്റം വരുത്തില്ലെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ തലവനായ ഡോമിനിക്കോ ജിയാനി ഈ വർഷം ആദ്യം വെളിപ്പെടുത്തിയിരുന്നു. പരമാവധി ആളുകളുമായി ഇടപഴകുന്ന അദ്ദേഹത്തിന്റെ ശീലം തുടരുമെന്നും സുരക്ഷ വർധിപ്പിക്കുമെന്നുമായിരുന്നു ഡോമിനിക്കോ വ്യക്തമാക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP