Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുവൈറ്റ്-ടുണീഷ്യൻ ആക്രമണങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു; റമദാൻ തീരുംമുമ്പ് ആക്രമിക്കുന്ന ലിസ്റ്റിൽ അനേകം രാജ്യങ്ങൾ; ഐസിസ് ഒന്നാം വർഷം ആഘോഷിക്കുന്നത് ഇങ്ങനെ

കുവൈറ്റ്-ടുണീഷ്യൻ ആക്രമണങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു; റമദാൻ തീരുംമുമ്പ് ആക്രമിക്കുന്ന ലിസ്റ്റിൽ അനേകം രാജ്യങ്ങൾ; ഐസിസ് ഒന്നാം വർഷം ആഘോഷിക്കുന്നത് ഇങ്ങനെ

ഗോള ഭീകരതയുടെ പുതിയ മുഖമായ ഇസ്ലാമിക് സ്റ്റേറ്റ് ഒന്നാം വാർഷികമാഘോഷിക്കുന്നത് നിരപരാധികളെ കൂട്ടക്കൊല ചെയ്തുകൊണ്ടാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ടുണീഷ്യയിലെ കടലോര വിശ്രമ കേന്ദ്രത്തിലും കുവൈത്തിലെ ഷിയ പള്ളിയിലും നടത്തിയതുപോലെ റമദാൻ മാസം തീരുംമുമ്പ് പാശ്ചാത്യ രാജ്യങ്ങളിലും ഭീകരാക്രമണം നടത്താൻ ഐസിസ് പദ്ധതിയിട്ടിരിക്കുന്നതായി തീവ്രവാദ സംഘടനകളുടെ പ്രവർത്തനം വിലയിരുത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർദ സ്റ്റഡി ഓഫ് വാർ മുന്നറിയിപ്പ് നൽകി.

ഇറാഖിലും സിറിയിയലും ലിബിയയിലും വലിയ രീതിയിൽ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ ഐസിസ് ചാവേറുകളെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളിൽ ആക്രമണം നടത്താനാണ് പദ്ധിയിട്ടിരിക്കുന്നത്. ഇതിനായി പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും മറ്റ് ഭീകര സംഘടനകളുടെയും സഹകരണം തേടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ മതസ്പർധകളെ ചൂഷണം ചെയ്ത് സംഘർഷമുണ്ടാക്കുകയാണ് ഐസിസിന്റെ ലക്ഷ്യം.

റമദാൻ കാലത്ത് നടത്തേണ്ട ആക്രമണങ്ങൾ സംഘടിപ്പിച്ച് ഐസിസിന്റെ പദ്ധതികൾ വിശകലനം ചെയ്ത് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോർട്ടിൽ ഭീകരർ ടുണീഷ്യയിലും കുവൈത്തിലും ആക്രമണം നടത്തുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നു. വെള്ളിയാഴ്ച ടുണീഷ്യൻ കടലോര കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 38 പേരാണ് വെടിയേറ്റ് മരിച്ചത്. കുവൈറ്റിലെ ഷിയാ ആരാധന കേന്ദ്രത്തിലുണ്ടായ കൂട്ടക്കൊലയിൽ 27 പേർ മരിക്കുകയും 200-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ടുണീഷ്യയിൽനിന്ന് ഐസിസിന് കാര്യമായ പിന്തുണ ലഭിച്ചിരുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നു. 2011-നുശേഷം 2400-ഓളം ടുണീഷ്യക്കാർ ഐസിസിൽ ചേർന്നതായാണ് കണക്ക്. ഇവരിൽ 400-ഓളം പേർ തിരിച്ചുവരികയും ടുണീഷ്യയിൽനിന്ന് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ഐസിസ് ആക്രമണം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, റഷ്യ എന്നിവയാണ് ഐസിസിന്റെ ലക്ഷ്‌യ കേന്ദ്രങ്ങളായ യൂറോപ്യൻ രാജ്യങ്ങൾ. അൾജീരിയ, ലിബിയ, യെമൻ, അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും ഐസിസ് ആക്രമണം നടത്തിയേക്കുമെന്നും ഇൻസ്റ്റിറ്റിയട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP