Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിറിയയും ഇറാഖും പിടിച്ച ഐസിസ് ഇനി നീങ്ങുന്നത് ജോർദനിലേക്ക്; ലൈംഗിക വേഴ്ചയ്ക്ക് വിസമ്മതിക്കുന്ന യുവതികളെ ജീവനോടെ ചുട്ടെരിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്

സിറിയയും ഇറാഖും പിടിച്ച ഐസിസ് ഇനി നീങ്ങുന്നത് ജോർദനിലേക്ക്; ലൈംഗിക വേഴ്ചയ്ക്ക് വിസമ്മതിക്കുന്ന യുവതികളെ ജീവനോടെ ചുട്ടെരിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്

സിറിയയിലെയും ഇറാഖിലെയും ആയിരങ്ങളെ കശാപ്പുചെയ്യുകയും നിർണായക നഗരങ്ങൾ വരുതിയിലാക്കുകയും ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇനി ലക്ഷ്യം വെക്കുന്നത് ജോർദനിലേക്കാണെന്ന് റിപ്പോർട്ട്. പാൽമിറ നഗരത്തിൽനിന്ന് അതിർത്തി ഭേദിച്ച് ഐസിസ് ജോർദനിലേക്ക് കടന്നതായി സൈനിക വൃത്തങ്ങൾ പറഞ്ഞു. സിറിയയിൽനിന്ന് പലായനം ചെയ്ത ഏഴുലക്ഷത്തോളം അഭയാർഥികൾ ജോർദനിലുണ്ട്.

പാൽമിറ പിടിച്ചതോടെ ജോർദന്റെ അതിർത്തിയും ഐസിസിന് നിയന്ത്രണത്തിലാക്കാനായി. ഇതിലൂടെയാണ് അവർ അടുത്ത രാജ്യത്തേയ്ക്ക് കടക്കുന്നത്. സിറിയയിലും ഇറാഖിലും നിയന്ത്രണം ഏറ്റെടുക്കാൻ സാധിച്ചതുപോലെ ജോർദനിലും അവർ നരനായാട്ട് നടത്തുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

പാൽമീറ പിടിച്ചെടുത്ത ഐസിസ് അതിർത്തിയോട് ചേർന്ന തന്ത്രപ്രധാനമായ അൽ താൻഫ് പട്ടണവും നിയന്ത്രണത്തിലാക്കി. പിന്നീട്, സിറിയയെയും ഇറാഖിനെയും ജോർദനുമായി ബന്ധിപ്പിക്കുന്ന അല് വാലീദ് അതിർത്തി പ്രവിശ്യയിൽ ഐസിസ് വേരുറപ്പിച്ചുകഴിഞ്ഞു.

രണ്ടുദിവസം മുമ്പാണ് പാൽമിറയിൽനിന്ന് ജോർദൻ ലക്ഷ്യമാക്കി ഐസിസ് നീക്കം ആരംഭിച്ചത്. ഇറാഖിൽനിന്നും ബാഗ്ദാദ് ലക്ഷ്യമിട്ട ഭീകരരും ജോർദൻ അതിർത്തിയിലേക്ക് നീങ്ങുന്നവെന്നും റിപ്പോർട്ടുണ്ട്. തെക്കുകിഴക്കൻ ജോർദനിലെ അർ റുവൈഷിദ് അഭയാർഥികേന്ദ്രമാകും ഇവർ ലക്ഷ്യമിടുകയെന്നും ആശങ്കയുണ്ട്. 7,35,000ത്തോളം അഭയാർഥികളാണ് ഇറാഖിൽനിന്നും സിറിയയിൽനിന്നും ജോർജനിലേക്ക് പലായനം ചെയ്തിട്ടുള്ളത്. അഭയാർഥികളെയാവും ഐസിസ് ആദ്യം ലക്ഷ്യമിടുകയെന്നും കരുതുന്നു.

അതിനിടെ, ഐസിസ് ഭീകരരുടെ കൂടുതൽ ഭീകരത വെളിപ്പെടുത്തുന്ന റിപ്പോർട്ട് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ടു. ഇറാഖിൽ ലൈംഗിക വൈകൃതങ്ങൾക്ക് തയ്യാറാകാതിരുന്ന യുവതിയെ ഭീകരർ ജീവനോടെ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. യസീദികളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളിലെ സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗിക അടിമകളാക്കി മാറ്റുകയാണ് ഭീകരർ എന്നും റിപ്പോർട്ടിൽ പറയുന്നു.

നിയന്ത്രണത്തിലാക്കുന്ന നഗരങ്ങളിൽനിന്ന് തട്ടിക്കൊണ്ടുവരുന്ന സ്ത്രീകളെയും പെൺകുട്ടികളെയും സിറിയൻ നഗരമായ റഖയിലെ അടിമച്ചന്തയിലേക്കാണ് കൊണ്ടുവരുന്നത്. അവിടെ ഇവരെ നഗ്‌നരാക്കി നിർത്തുകയും വിലപേശി വാങ്ങുകയുമാണ് ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ലേലത്തിന് കൊണ്ടുവരുംമുമ്പ് പാകൃതമായ രീതിയിലുള്ള കന്യകാത്വ പരിശോധനയും നടത്താറുണ്ട്.



മേഖലയിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പഠിക്കുന്ന യു.എൻ.സമിതിയിലെ സൈനബ് ബാംഗുറയാണ് റിപ്പോർട്ട് നൽകിയത്. 20 വയസ്സുള്ള ഒരു പെൺകുട്ടിയെയാണ് ലൈംഗിക വൈകൃതങ്ങൾക്ക് തയ്യാറാകാത്തതിന്റെ പേരിൽ ചുട്ടെരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ തട്ടിക്കൊണ്ടുപോയ 200-ഓളം യസീദി സ്ത്രീകളെയും പെൺകുട്ടികളെയും കൊടിയ പീഡനങ്ങൾക്ക് ഇരയാക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.

പിടിച്ചകൊണ്ടുവരുന്ന പെൺകുട്ടികളുടെ മേൽ സംഘടനയുടെ നേതാക്കൾക്കാണ് ആദ്യ അവകാശം. ഓരോരുത്തരും മൂന്നും നാലും പെൺകുട്ടികളെയാണ് അടിമകളാക്കി വെയ്ക്കുന്നത്. രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ ഇവരെ വീണ്ടും വിൽപനയ്ക്ക് വെയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP