Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാമികലോകം കൈയൊഴിഞ്ഞതോടെ ദുർബലമായി; റഷ്യ കൂടി ആക്രമണവുമായി രംഗത്തിറങ്ങിയതോടെ ചിറകറ്റു; ഐസിസും ഖിലാഫത്തും ഏതാനും ആഴ്ചകൾക്കകം തകർന്നടിയുമെന്ന് റിപ്പോർട്ട്

ഇസ്ലാമികലോകം  കൈയൊഴിഞ്ഞതോടെ ദുർബലമായി; റഷ്യ കൂടി ആക്രമണവുമായി രംഗത്തിറങ്ങിയതോടെ ചിറകറ്റു; ഐസിസും ഖിലാഫത്തും ഏതാനും ആഴ്ചകൾക്കകം തകർന്നടിയുമെന്ന് റിപ്പോർട്ട്

സിസ് ഒരു മഹാ സംഭവമാണെന്നും അത് ലോകം മുഴുവൻ കീഴടക്കുമെന്നുമുള്ള തരത്തിലുള്ള ചിലരുടെ അഭിപ്രായപ്രകടനങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നപ്പോൾ നമ്മിൽ പലരും പേടിച്ചരണ്ടിരുന്നു. പാശ്ചാത്യ ലോകം മുഴുവനും ഇന്ത്യയും ചുട്ടെരിച്ച് സമ്പൂർണ ഖിലാഫത്ത് ലോകമാകമാനം നടപ്പിലാക്കുകയാണ് ഐസിസിന്റെ ആത്യന്തിക ലക്ഷ്യമെന്ന് അടുത്തിടെ പുറത്ത് വന്ന ചില റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതൊക്കെ വെറും ഊതിവീർപ്പിച്ച കഥകളാണെന്നും ഐസിസിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നുമുള്ള ആശ്വാസകരമായ റിപ്പോർട്ടുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

ഐസിസിനെ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്ന് ലോകമാകമാനമുള്ള ഇസ്ലാമികലോകം വ്യക്തമാക്കുകയും കൈയൊഴിയുകയും ചെയ്തതോടെ ഐസിസ് തീർത്തും ദുർബലമായിരിക്കുകയാണ്. ഇതിന് പുറമെ റഷ്യ കൂടി ആക്രമണവുമായി രംഗത്തിറങ്ങിയതോടെ ഭീകരരുടെ കാര്യ പരുങ്ങലിലായിരിക്കുകയെന്നാണ് റിപ്പോർട്ട്. ഐസിസും ഖിലാഫത്തും ഏതാനും ആഴ്ചകൾക്കകം തകർന്നടിയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പാശ്ചാത്യരാജ്യങ്ങളും ഇപ്പോൾ റഷ്യയും നടത്തുന്ന ആക്രമണം ഐസിസിന് കടുത്ത പ്രതിസന്ധിയാണാക്കിയിരിക്കുന്നത്. തൽഫലമായി സംഘടനം വളരെ ദുർബലമായിരിക്കുകയാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.ഇന്നത്തെ സാഹചര്യത്തിൽ ചെറിയൊരു സേനയെ പോലും പ്രതിരോധിക്കാൻ കെൽപില്ലാതെ ഭീകരരുടെ ശക്തി ക്ഷയിച്ചിരിക്കുകയാണെന്നാണ് ഒരു ടെറർ അനലിസ്റ്റായ ഡോ.അഫ്‌സൽ അഷറഫ് എക്സ്‌പ്രസ് യുകെയോട് വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ശക്തി പെരുപ്പിച്ച് കാണിച്ച് പാശ്ചാത്യരാജ്യങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തിയ ഐസിസിന് അത് വിനയായി മാറിയിരിക്കുകയാണ്. പാശ്ചാത്യരാജ്യങ്ങൾ ഒന്ന് ചേർന്ന് നടത്തുന്ന ആക്രമണത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ ഐസിസ് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും ഡോ. അഫ്‌സൽ അഷറഫ് പറയുന്നു.

യുഎസിന്റെ നേതൃത്തിൽ ബ്രിട്ടൻ കൂടി പങ്കാളിയായ പാശ്ചാത്യ രാജ്യങ്ങൾ ഐസിസിനെതിരെ നടത്തുന്ന വ്യോമാക്രമണത്തിന്റെ ഫലമായി ആയിരക്കണക്കിന് ഭീകരരാണ് മരിച്ചിരിക്കുന്നത്. ടുണീഷ്യയിലെ ബീച്ചിൽ വിനോദസഞ്ചാരികളെ അരും കൊല ചെയ്ത ഐസിസിന്റെ നടപടിയും അവർക്കെതിരെ നടപടി ശക്തമാക്കാൻ പാശ്ചാത്യ രാജ്യങ്ങളെ പ്രേരിപ്പിച്ചുവെന്ന് ഡോ. അഷറഫ് ചൂണ്ടിക്കാട്ടുന്നു. ഐസിസിന്റെ മിത്തിക്കൽ സ്‌റ്റേറ്റായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏതാനും മണിക്കൂറുകൾക്കകം തകർന്നടിയുമെന്നാണ് അദ്ദേഹം പറയുന്നത്.ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ നിന്നും മാത്രമല്ല ലോകമാകമാനമുള്ള അവരുടെ വേരുകൾ പിഴുതെറിയപ്പെടാൻ അധികം സമയമില്ലെന്നും അദ്ദേഹം പറയുന്നു. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ അവർ നഗരങ്ങളിലേക്ക് പലായനം ചെയ്ത് സിവിലിയന്മാരെ രക്ഷാകവചമാക്കി ഉപയോഗപ്പെടുത്താനിടയുണ്ടെന്നും എന്നാൽ അവരെട പിന്തുടരരുതെന്നും അധികം വൈകാതെ അവർക്ക് നിയന്ത്രണം നഷ്ടപ്പെടുമെന്നുമാണ് ഡോ. അഷറഫ് സംയുക്ത സേനയോട് ആവശ്യപ്പെടുന്നത്.

സംയുക്ത ആക്രമണം തുടങ്ങിയതിന് ശേഷം ഐസിസിന്റെ പകുതിയോളം ഭീകരരും കൊല്ലപ്പെട്ടുവെന്നാണ് പുതിയ റിപ്പോർട്ടുകൽ സൂചിപ്പിക്കുന്നത്. ചിലർ പ്രതിഫലം കുറഞ്ഞതിനാൽ ഐസിസ് വിട്ട് പോയെന്നും സൂചനയുണ്ട്. ഐസിസിന്റെ സൈനിക ശക്തി പെരുപ്പിച്ചു കാണിക്കപ്പെട്ടതാണെന്നാണ് റോയൽ യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റിയൂട്ട് (ആർയുഎസ്‌ഐ) നിരീക്ഷണസമിതിയിലെ ഗവേഷകനായ ഡോ. അഷറഫ് പറയുന്നത്. പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ കടുത്ത ആക്രമണം നടത്തുകയെന്ന ഐസിസിന്റെ പ്രഖ്യാപനം ഒരു ശുദ്ധ വിഢി സങ്കൽപമാണെന്നും അദ്ദേഹം പറയുന്നു. റഷ്യയുടെ യുദ്ധവിമാനങ്ങൾ സിറിയയിലെ ഐസിസിന്റെ ഒമ്പത് ഔട്ട്‌പോസ്റ്റുകൾ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP