Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശത്രുവിനെ മരത്തിൽ കെട്ടിയിട്ട് ബോംബുവച്ച് കത്തിച്ചു; തെരുവുനീളെ ആളുകളെ കൊന്നൊടുക്കി; ബാഗ്ദാദിലേക്കുള്ള ഐസിസ് ഭീകരരുടെ യാത്ര ഭയാനകം

ശത്രുവിനെ മരത്തിൽ കെട്ടിയിട്ട് ബോംബുവച്ച് കത്തിച്ചു; തെരുവുനീളെ ആളുകളെ കൊന്നൊടുക്കി; ബാഗ്ദാദിലേക്കുള്ള ഐസിസ് ഭീകരരുടെ യാത്ര ഭയാനകം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദ് പിടിച്ചടക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ മുന്നേറ്റം തുടരവെ, സിറിയൻ പൗരാണിക നഗരമായ പൽമീരയുടെ നിയന്ത്രണം പൂർണമായും ഭീകരർ പിടിച്ചെടുത്തു. നഗരത്തിൽ നരനായാട്ട് നടത്തിയ ഭീകരർ വഴിനീളെ ശത്രുക്കളെ തലയരിഞ്ഞ് തള്ളി. മറ്റൊരു സംഭവത്തിൽ ശത്രുവിനെ മരത്തിൽകെട്ടിയിട്ട് ബോംബ് വച്ച് പൊട്ടിത്തെറിപ്പിക്കുന്ന വീഡിയോയും ഐസിസ് പുറത്തുവിട്ടു.

സിറിയയിലെ 2000 വർഷം പഴക്കമുള്ള പൽമീര നഗരത്തിലെ പുരാതന നിർമ്മിതികൾ ഐസിസ് ഭീകരർ തകർക്കുമെന്ന ആശങ്ക ശക്തമാണ്. ഇവിടുത്തെ സൈനിക താവളത്തിന്റെയും എയർ ബേസിന്റെയും നിയന്ത്രണം ഭീകരർ ഏറ്റെടുത്തു. ജയിൽ പിടിച്ചെടുത്ത ഭീകരർ തടവുപുള്ളികളെ മോചിപ്പിച്ചു. സിറിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ ആസ്ഥാനവും ഐസിസ് പിടിച്ചെടുത്തു.

സിറിയൻ സൈനികരും സർക്കാരിനെ അനുകൂലിക്കുന്ന പോരാളികളും ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും വിലപ്പോയില്ല. പിടിയിലായ നൂറിലേറെ സർക്കാർ അനുകൂലികളെ ഭീകരർ തെരുവിൽ തലവെട്ടിക്കൊന്നു. വഴിനീളെ മൃതദേഹങ്ങൾ കിടക്കുന്ന ഭയാനകമായ ദൃശ്യവും പുറത്തുവിട്ടിട്ടുണ്ട്. ആദ്യമായാണ് സിറിയൻ സൈന്യത്തിൽനിന്ന് സിറിയയിലെ ഒരു നഗരത്തിന്റെ നിയന്ത്രണം പൂർണമായും ഐസിസ് പിടിച്ചെടുക്കുന്നത്.

ഹോംസ് പ്രവിശ്യയിലെ തഡ്മൂർ ജയിലാണ് ഐസിസ് പിടിച്ചെടുത്തതും തടവുകാരെ മോചിപ്പിച്ചതും വർഷങ്ങളായി സിറിയൻ വിമതരെ പാർപ്പിച്ചിരുന്ന ജയിലാണ് ഇത്. കൊടിയ പീഡനങ്ങൾക്ക് കുപ്രസിദ്ധമായ തടവറയായിരുന്നു തഡ്മൂർ. ജയിലിൽനിന്ന് മോചിപ്പിക്കപ്പെട്ടവർ ആഘോഷിക്കുന്ന ചിത്രവും ഐസിസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ പ്രവിശ്യയിലുള്ള എണ്ണസംഭരണശാലയുടെ നിയന്ത്രണവും ഭീകരർ സ്വന്തമാക്കി.

ഐസിസിന്റെ ക്രൂരത വെളിവാക്കുന്ന മറ്റൊരു വീഡിയോയിൽ പിടിക്കപ്പെട്ടയാളെ മരത്തിൽകെട്ടിവച്ച് ബോബുവച്ച് ചിതറിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ടാങ്കുകൾക്കും വിമാനങ്ങൾക്കും നേരെ ഉപയോഗിക്കുന്നതരം ഗ്രനേഡുപയോഗിച്ചാണ് ഇയാളെ കൊലപ്പെടുത്തുന്നത്. മരത്തിൽകെട്ടിവച്ചയാളുടെ മുന്നിൽനിന്ന് ആയുധത്തെക്കുറിച്ച് വിവരിച്ചശേഷമാണ് അയാൾക്കെതിരെ അതുപയോഗിക്കുന്നത്. ഒരുനിമിഷം കൊണ്ട് ഒരു തീഗോളമായി മാറുന്ന യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങളിലേക്ക് ഭീകരർ തുടർന്നും വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽകാണാം.\

സിറിയയിലെ അബു ഹമാം പട്ടണത്തിലുള്ള ഗോത്രവർഗക്കാരനായ ഇബ്രാഹിം ഷരിദേയാണ് കൊല്ലപ്പെട്ടതെന്ന് ഐസിസ് വിരുദ്ധ സംഘടനകൾ അവകാശപ്പെട്ടു. ടുണീഷ്യയിൽന്നും മൊറോക്കോയിൽനിന്നുമെത്തി ഐസിസിനെതിരെ പോരാടുന്ന ഗോത്ര സംഘത്തിൽപ്പെട്ടയാളാണിത്. ശത്രുക്കൾക്കുള്ള മുന്നറിയിപ്പെന്നോണമാണ് ഇയാളെ ഭീകരർ കൊലപ്പെടുത്തിയതെന്നും സൂചനയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP