Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അംഗപരിമിതരും ബുദ്ധിമാന്ദ്യം ബാധിച്ചവരുമായ കുട്ടികളെ കൊന്നൊടുക്കാൻ ഐസിസിന്റെ ഫത്വ; ഹിറ്റ്‌ലറെ ഓർമിപ്പിച്ചുകൊണ്ടൊരു ഭീകര സംഘടനയുടെ തേരോട്ടം

അംഗപരിമിതരും ബുദ്ധിമാന്ദ്യം ബാധിച്ചവരുമായ കുട്ടികളെ കൊന്നൊടുക്കാൻ ഐസിസിന്റെ ഫത്വ; ഹിറ്റ്‌ലറെ ഓർമിപ്പിച്ചുകൊണ്ടൊരു ഭീകര സംഘടനയുടെ തേരോട്ടം

അംഗവൈകല്യം സംഭവിച്ചതും ബുദ്ധിമാന്ദ്യം ഉള്ളതുമായ കുട്ടികളെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് ഐസിസിന്റെ ഫത്വ. മനസാക്ഷിയെ മരവിപ്പിക്കും വിധത്തിൽ ഹിറ്റ്‌ലർ ഭരണകാലത്തെ ഓർമിപ്പിച്ചുകൊണ്ട് ഫത്വ ഇറക്കിയിരിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രധാന നേതാക്കളിലൊരാളായ അബു സയ്യിദ് അൽജസ്രാവിയാണ്. ഐസിസിന്റെ നിഷ്ഠൂര നടപടിക്കെതിരേ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ആളിക്കത്താൻ തുടങ്ങിയിട്ടുണ്ട്.

ബുദ്ധിമാന്ദ്യം, ജനതിക വൈകല്യങ്ങൾ, മറ്റു ശാരീരിക ന്യൂനതകൾ തുടങ്ങിയവയോടെ ജനിക്കുന്ന കുട്ടികളെ കൊന്നൊടുക്കാൻ ഐസിസ് അനുഭാവികൾക്ക് അനുവാദം നൽകിക്കൊണ്ടാണ് അബു സയ്യിദ് അൽജസ്രാവി ഫത്വ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഇറാക്കിലെ മനുഷ്യാവകാശ സംഘടനയായ മൊസൂൾ ഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശാരീരിക വൈകല്യങ്ങളുമായി പിറന്ന 38ലധികം കുട്ടികളെ ഐസിസ് ഇതിനോടകം കൊലപ്പെടുത്തിയതായി മൊസൂൾ ഐ വ്യക്തമാക്കുന്നു. ഇതിൽ ഒരാഴ്ച മുതൽ മൂന്നു മാസം വരെ പ്രായമുള്ള കുട്ടികൾ ഉൾപ്പെടുന്നുണ്ട്.

വിഷം കുത്തിവച്ചോ ശ്വാസം മുട്ടിച്ചോ ആണ് ഭീകരർ കുഞ്ഞുങ്ങളെ കൊല്ലുന്നതെന്നാണ് മൊസൂൾ ഐ പറയുന്നത്. ഇത്തരത്തിൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതായി വ്യക്തമാക്കുന്ന ഒരു വീഡിയോയും മൊസൂൾ ഐ പുറത്തിറക്കിയിട്ടുണ്ട്. സിറിയ, നോർത്തേൺ ഇറാക്കിലെ മൊസൂൾ എന്നിവിടങ്ങളിലായിട്ടാണ് ഇത്തരത്തിൽ കുഞ്ഞുങ്ങളെ കൊന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മൊസൂൾ ഐ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

രാജ്യത്തിന് ഒരു ഭാരമായിത്തീരും എന്ന് പറഞ്ഞ് നാസി ഭരണകാലത്ത് അംഗവൈകല്യമുള്ള കുട്ടികളെ കൊന്നൊടുക്കിയത് പോലെയാണ് ഇപ്പോൾ ഐസിസ് എന്ന ഭീകരസംഘടനയും ചെയ്തുപോരുന്നതെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. അക്കാലത്ത് പതിനാറു വയസിൽ താഴെയുള്ള അയ്യായിരത്തോളം കുട്ടികളെയാണ് ഹിറ്റ്‌ലറുടെ വാഴ്ചക്കാലത്തുകൊന്നൊടുക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP