Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐസിസ് പതാക പുതച്ച് പിതാവ്; ഭീകരരുടെ അടയാളം പാറിച്ച് തോളിലിരിക്കുന്ന മകൾ; പാർലമെന്റിന് മുന്നിൽ ഭീകരത കണ്ടില്ലെന്ന് നടിച്ച് പൊലീസ്; ബ്രിട്ടീഷുകാർക്ക് കടുത്ത പ്രതിഷേധം

ഐസിസ് പതാക പുതച്ച് പിതാവ്; ഭീകരരുടെ അടയാളം പാറിച്ച് തോളിലിരിക്കുന്ന മകൾ; പാർലമെന്റിന് മുന്നിൽ ഭീകരത കണ്ടില്ലെന്ന് നടിച്ച് പൊലീസ്; ബ്രിട്ടീഷുകാർക്ക് കടുത്ത പ്രതിഷേധം

ലണ്ടൻ: ഭീകരതയുടെയും മൃഗീയതയുടെയും മറ്റൊരു പര്യായമായ ഐസിസ് എന്ന പേരുച്ചരിച്ചാൽ പോലും ചില രാജ്യങ്ങളിൽ അറസ്റ്റിലാവുന്ന കാലമാണിത്. അത്തരം അവസരത്തിൽ ബ്രിട്ടീഷ് പാർലമെന്റിന് മുകളിലൂടെ ഐസിസ് പതാക പുതച്ച് നടന്നാൽ എന്തായിരിക്കും സ്ഥിതി...? ആ നിമിഷം പിടിച്ചകത്തിടുമെന്നായിരിക്കും നിങ്ങൾ കരുതുന്നത്. എന്നാൽ നിങ്ങൾക്ക് തെറ്റി. ഇങ്ങനെ ചെയ്താൽ ഒരു ചുക്കും സംഭവിക്കില്ലെന്നാണ് ഇന്നലെ നടന്ന സംഭവം തെളിയിക്കുന്നത്. ഇവിടെ ഒരു പിതാവ് ഐസിസ് പതാക പുതച്ച് നടക്കുകയും അയാളുടെ ചുമലിലിരുന്ന മകൾ ഭീകരരുടെ അടയാളം പാറിക്കുകയും ചെയ്തിട്ടും ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പാർലിമെന്റിന് മുന്നിൽ അരങ്ങേറിയ ഈ ഭീകരത പൊലീസ് കണ്ടില്ലെന്ന് നടിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെതിരെ ബ്രിട്ടീഷുകാർ കനത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.

റോഡരികിലൂടെ നടന്ന് നീങ്ങുന്ന സ്‌കൗട്ട്ഗ്രൂപ്പുകളുടെ സമീപത്ത് കൂടിയാണ് ഈ അച്ഛനും മകളും നടന്ന് നീങ്ങിയത്. 2005 ജൂലൈ ഏഴിലെ ഭീകരാക്രമണത്തിന്റെ വാർഷികമടുത്ത വേളയിലുണ്ടായ ഈ സംഭവം ഏറെ ഗൗരവം ജനിപ്പിക്കുന്നതായിരുന്നിട്ടും പൊലീസ് ഇതിനെ അവഗണിക്കുകയും ഇയാളെ വിട്ടയക്കുകയും ചെയ്തതിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഇയാളുടെ പ്രകടനം കണ്ട് പൊലീസ് തടഞ്ഞിരുന്നുവെങ്കിലും പിന്നീട് വെറുതെ വിടുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. സംഭവം സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ബ്രിട്ടനിലെ തെരുവുകൾ സുരക്ഷിതമല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ് അവരിൽ പലരും ആരോപിക്കുന്നത്.

ഒരു വിനോദസഞ്ചാരി ഇവരെ ആദ്യം കണ്ടതിനെ തുടർന്ന് ഈ ചിത്രം ഒരു കൊറിയൻ ഫോറത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.ടുണീഷ്യയിൽ 38 ബ്രിട്ടീഷ് ടൂറിസ്റ്റുകൾ വെടിവച്ച് കൊല്ലപ്പെട്ടതിനെ തുടർന്ന് ഒരാഴ്ചക്ക് ശേഷമുള്ള ഈ സംഭവത്തെ നിസാരമായി കാണാനാവില്ലെന്നാണ് പലരും പറയുന്നത്. പൊലീസ് ഓഫീസർമാർ ഇയാളോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അയാളുടെ പ്രവൃത്തിയെ 1986ലെ പബ്ലിക്ക് ഓർഡർ ആക്ട് പ്രകാരം പരിഗണിക്കുമെന്നുമാണ് സ്‌കോട്ട്‌ലാൻഡ് യാർഡ് പറയുന്നത്.

നിയമത്തിന് വിരുദ്ധമായി ഇയാൾ പ്രവർത്തിച്ചിട്ടില്ലെന്നതിനാലാണ് അയാളെ അറസ്റ്റ് ചെയ്യാതിരുന്നതെന്നാണ് പൊലീസിന്റെ വക്താവ് പറയുന്നത്. ഒരു എംബ്ലമോ പതാകയോ പ്രദർശിപ്പിക്കുന്നത് തെറ്റല്ലെന്നും എന്നാൽ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇതിനെ ഗൗരവത്തോടെ കാണുന്നുണ്ടെന്നും ഇയാൾ ഐസിസിനെ പിന്തുണയ്ക്കുന്നയാളാവാൻ സാധ്യതയേറെയാണെന്നുമാണ് പൊലീസ് വക്താവ് പറയുന്നത്. ഐസിസിനെ പിന്തുണയ്ക്കുന്നതുകൊണ്ടുമാത്രം ഇയാളുടെ മേൽ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനാവില്ലെന്നാണ് പൊലീസ് ഭാഷ്യം.

ഒരാൾ ഒരു അടയാളമോ എഴുത്തോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന രീതിയിലോ ആക്ഷേപിക്കുന്ന രീതിയിലോ പ്രദർശിപ്പിച്ചാൽ അത് കുറ്റമാണെന്നാണ് പബ്ലിക്ക് ഓർഡർ ആക്ട് പറയുന്നത്. എന്നാൽ ഐസിസ് ഒരു ഭീകര സംഘടനയാണെന്നും അതിന്റെ അടയാളങ്ങൾ പ്രദർശിപ്പിക്കുന്നത് കുറ്റമാണെന്നുമാണ് ഹോം ഓഫീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP