Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസിസ് ഒടുവിൽ പാവങ്ങൾക്ക് പണം നൽകാനും തുടങ്ങി; ബാങ്കുകൾ കൊള്ളയടിച്ച പണം ഒന്നുമില്ലാത്തവർക്ക് വിതരണം ചെയ്തത് ഇങ്ങനെ

ഐസിസ് ഒടുവിൽ പാവങ്ങൾക്ക് പണം നൽകാനും തുടങ്ങി; ബാങ്കുകൾ കൊള്ളയടിച്ച പണം ഒന്നുമില്ലാത്തവർക്ക് വിതരണം ചെയ്തത് ഇങ്ങനെ

ലോകത്തെമുഴുവൻ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഭീകരപ്രസ്ഥാനത്തിൽനിന്ന് ദൈന്യത പ്രതീക്ഷിക്കാമോ? നിരപരാധികളെ അതിക്രൂരമായി കൊലപ്പെടുത്തി അതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടിരുന്ന ഐസിസ്, ഇപ്പോൾ സ്വയം വെള്ളപൂശാനായി പുതിയ അടവ് പ്രയോഗിക്കുകയാണ്. പാവങ്ങൾക്ക് പണം നൽകി സഹായിക്കുന്ന ഐസിസ് പ്രവർത്തകരുടെ ചിത്രങ്ങൾ പുറത്തുവിട്ടത് അതിന്റെ ഭാഗമാണ്.

സിറിയക്കും ഇറാഖിനും ഇടയിലുള്ള ജസീറ പ്രവിശ്യയിലെ ഓഫീസിൽനിന്ന് ജനങ്ങൾക്ക് വൻതോതിൽ പണം നൽകുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. കഴിഞ്ഞവർഷം മൊസൂൾ നഗരം ആക്രമിച്ച് കീഴടക്കിയപ്പോൾ ബാങ്കുകളിൽനിന്ന് കൊള്ളയടിച്ച പണമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്. ഐസിസ് പിടിച്ചെടുത്തതോടെ ഈ മേഖലയിലെ ജനങ്ങൾ മുഴുവൻ കൊടിയ ദാരിദ്ര്യത്തിലാണ്. ഭക്ഷണം പോലും കിട്ടാനില്ലാതെ നാട്ടുകാർ വലയുമ്പോഴാണ്, അവരെ സഹായിക്കുന്നുണ്ടെന്ന് കാണിക്കാൻ ഈ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഒരു മേശയ്ക്ക് പിന്നിൽ രണ്ടുപേർ ഇരുന്ന് വരിവരിയായി നിൽക്കുന്ന നാട്ടുകാർക്ക് പണം കൊടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിന്റെ വിവരങ്ങൾ ഐസിസിന്റെ ലോഗോ പതിച്ച ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. നാല് ഇറാഖുകാരെ ജീവനോടെ കെട്ടിത്തൂക്കി പെട്രോൾ ഉപയോഗിച്ച് കത്തിച്ചുകളയുന്നതിന്റെ വീഡിയോ പുറത്തുവന്ന് തൊട്ട് പിന്നാലെയാണ് ഈ ചിത്രങ്ങൾ വന്നതെന്നതാണ് വിരോധാഭാസം.

സ്വന്തം നാണയം അടുത്തിടെ ഐസിസ് പുറത്തിറക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും അവർ പുറത്തുവിട്ടിരുന്നു. മൊസൂളിലെ ബാങ്കിൽനിന്ന് 2500 കോടിയിലേറെ രൂപയും അതിനൊത്ത സ്വർണവും ഐസിസ് കടത്തിയിട്ടുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP