Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസിസിന്റെ ലക്ഷ്യം അമേരിക്കയെ മുസ്ലിം കോളനിയാക്കുക; ഒബാമയുടെ തലയെടുക്കുമെന്ന പ്രഖ്യാപനവുമായി പുതിയ വീഡിയോ; ജപ്പാനീസ് തടവുകാരന്റെ ജീവനിൽ പ്രതീക്ഷ അറ്റു

ഐസിസിന്റെ ലക്ഷ്യം അമേരിക്കയെ മുസ്ലിം കോളനിയാക്കുക; ഒബാമയുടെ തലയെടുക്കുമെന്ന പ്രഖ്യാപനവുമായി പുതിയ വീഡിയോ; ജപ്പാനീസ് തടവുകാരന്റെ ജീവനിൽ പ്രതീക്ഷ അറ്റു

യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അടുത്ത് അത്ര എളുപ്പത്തിലൊന്നും ഒരു ഭീകരവാദിക്കും എത്തി അദ്ദേഹത്തെ അപായപ്പെടുത്താനാവില്ല. ഒബാമ ഇന്ത്യയിൽ വന്നപ്പോൾ അനുവർത്തി സുരക്ഷ എല്ലാവരും കണ്ടതാണല്ലോ.. എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷക്കായി അനുവർത്തിക്കുന്ന മാർഗങ്ങളെല്ലാം തങ്ങൾക്ക് പുല്ലാണെന്നും ഒബാമയുടെ തല തങ്ങളെടുക്കുമെന്നുമാണ് ഐസിസ് ഇപ്പോൾ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിന് പുറമെ അമേരിക്കയെ മുസ്ലിം കോളനിയാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അടുത്തിടെ പുറത്തിറക്കിയ വീഡിയോയിൽ ഐസിസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഐസിസ് തടവിൽ കഴിയുന്ന ജപ്പാനീസ് തടവുകാരന്റെ ജീവനിൽ പ്രതീക്ഷയറ്റിക്കുകയാണ്.

ഒരു കുർദിഷ് സൈനികനെ തലവെട്ടികൊല്ലുന്നതിന് മുമ്പാണ് ഐസിസ് മുഖം മറച്ച ഐസിസ് ഭീകരവാദികളിലൊരാൾ പ്രസ്തുത വീഡിയോയിൽ ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. അയാളുടെ അടുത്ത് ബന്ധനസ്ഥനായിരിക്കന്ന കുർദിഷ് സൈനികനെ കാണാം. സമീപത്ത് തോക്കുധാരിയായ മറ്റൊരു ഭീകരവാദിയെയും സമീപത്ത് മറ്റു ചില ഐസിസ് കാരെയും കാണാം. ജയിലിൽക്കഴിയുന്ന തങ്ങളുടെ പ്രവർത്തകയെ 24 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ തങ്ങൾ ബന്ധിയാക്കിയ ജപ്പാനീസ് ജേർണലിസ്റ്റിനെയും ജോർദാനിയൻ പൈലറ്റിനെയും വധിക്കുമെന്ന് ഐസിസ് ഭീഷണി മുഴക്കിയ ദിവസം തന്നെയാണ് പ്രസ്തുത വീഡിയോയും പുറത്തിറങ്ങിയത്. അമേരിക്കയ്ക്ക് പുറമെ, ഫ്രാൻസ്, ബെൽജിയം എന്നീ രാഷ്ട്രങ്ങൾക്ക് നേരെയും പ്രസ്തുത വീഡിയോയിൽ ഭീഷണി മുഴക്കിയിട്ടുണ്ട്. തങ്ങൾ കാർബോംബിന്റെയും കടുത്ത സ്‌ഫോടനങ്ങളുടെയും രൂപത്തിൽ വരുമെന്നും നിങ്ങളുടെ തല കൊയ്യുമെന്നുമാണ് ഐസിസ് ഭീഷണി.

ഇതിനൊപ്പം മറ്റൊരു വീഡിയോയും ജിഹാദി വെബ്‌സൈറ്റുകളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ ഐസിസിന്റെ തടവിലുള്ള ജപ്പാൻകാരനായ കെൻജി ഗോട്ടോ ഐസിസ് തടവുകാരനായ ജോർദാനിയൻ പൈലറ്റ് മുആത്ത് അൽകസീസ്‌ബെഹിന്റെ ചിത്രവും പിടിച്ച് നിൽക്കുന്നത് കാണാം. തങ്ങളുടെ പോരാളിയായ സാജിത അൽറിഷ്വാവിയെ മോചിപ്പിക്കാത്തതിലൂടെ ജോർദാനാണ് ജപ്പാൻ ജേർണലിസ്റ്റിന്റെ മോചനം വൈകിപ്പിക്കുന്നതെന്ന് പറഞ്ഞ് പ്രസ്തുത വീഡിയോയിൽ ഒരു വോയ്‌സ് ഓവറുമുണ്ട്. സാജിതയെ മോചിപ്പിച്ചില്ലെങ്കിൽ ഗോട്ടോയെയും കസീസ്‌ബെഹിനെയും 24 മണിക്കൂറിനുള്ളിൽ കൊല്ലുമെന്നാണ് ഐസിസ് ഭീഷണി മുഴക്കിയത്. ഇക്കാര്യത്തിൽ ജപ്പാനീസ് സർക്കാർ ജോർദാന് മുകളിൽ സമ്മർദം ചെലുത്തണമെന്നും പ്രസ്തുത വീഡിയോയിലൂടെ ഐസിസ് ആവശ്യപ്പെടുന്നുണ്ട്.

താൻ ഈ വീഡിയോ കണ്ടിട്ടുണ്ടെന്നും എന്നാൽ ഇതിന്റെ വിശ്വാസ്യതെയെപ്പറ്റി സംശയമുണ്ടെന്നുമാണ് ജപ്പാനീസ് സർക്കാരിന്റെ വക്താവായ യസൂഹൈഡ് സുഗ പ്രതികരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ തീരുമാനമെടുക്കണമെന്ന് ജപ്പാൻ ജോർദാനോട് അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 2005ൽ നടത്തിയ ഒരു ഭീകരാക്രണത്തിന്റെ പേരിൽ സാജിതയെ ജോർദാൻ വധശിക്ഷക്ക് വിധിച്ചിരിക്കുകയാണ്. പ്രസ്തുത ഭീകരാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. ഫ്രീലാൻസ് ജേർണലിസ്റ്റായ കെൻജി ഗോട്ടോ കഴിഞ്ഞ ഒക്ടോബറിൽ സിറിയയിൽ വച്ചാണ് ഐസിസ് തടവിലായത്. കഴിഞ്ഞ വേനൽക്കാലത്ത് ഐസിസ് തടവിലായ ഹറുന യുക്കാവയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഗോട്ടോയും തടവിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP