Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇവിടെ സദാചാര പൊലീസ് ഇങ്ങനെയാണ്; അവിഹിത ബന്ധം ആരോപിച്ച് യുവാവിനേയും യുവതിയേയും കൈകാലുകൾ ബന്ധിച്ച് കണ്ണു കെട്ടി ജനക്കൂട്ടം പരസ്യമായി കല്ലെറിഞ്ഞു കൊല്ലുന്ന ചിത്രങ്ങൾ പുറത്ത്

ഇവിടെ സദാചാര പൊലീസ് ഇങ്ങനെയാണ്; അവിഹിത ബന്ധം ആരോപിച്ച് യുവാവിനേയും യുവതിയേയും കൈകാലുകൾ ബന്ധിച്ച് കണ്ണു കെട്ടി ജനക്കൂട്ടം പരസ്യമായി കല്ലെറിഞ്ഞു കൊല്ലുന്ന ചിത്രങ്ങൾ പുറത്ത്

ബാഗ്ദാദ്: വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നാരോപിച്ച് ഇറാഖിൽ ഐസിസ് തീവ്രവാദികൾ യുവതിയേയും യുവാവിനെയും കല്ലെറിഞ്ഞു കൊന്നു. നടുറോട്ടിൽ തിങ്ങിക്കൂടിയ ജനങ്ങൾക്കു മുന്നിലിട്ടാണ ഇരുവരേയും കൈകൾ ബന്ധിച്ച് കണ്ണുകെട്ടി ഉരുളൻ കല്ലുകൾ കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്തിയത്. നിനേവ പ്രവിശ്യയിലെ ഐസിസ് ശക്തി കേന്ദ്രമായ മൊസൂലിൽ ആണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. ജനക്കൂട്ടത്തിനു മുമ്പിൽ വച്ച് ഇവർക്കു മേൽ ചുമത്തിയ കുറ്റം വായിച്ചു കേൾപ്പിച്ച ശേഷം മൊസൂലിലെ ഐസിസിന്റെ മുഖ്യ കശാപുകാരൻ അബു അൻസാർ അൽ അൻസാരിയാണ് എറിഞ്ഞു കൊല്ലാൻ ഉത്തരവിട്ടത്.

സംഭവത്തിന്റെ ചിത്രങ്ങൾ തീവ്രവാദികൾ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. വിധി നടപ്പിലാക്കാനായി ഉരുളൻ കല്ലുകൾ നടുറോട്ടിൽ കൂട്ടിയിട്ടിരിക്കുന്നതും കാണാം. വിധി മൈക്കിലൂടെ വിളിച്ചു പറഞ്ഞ ശേഷം കണ്ണുകൾ മൂടിക്കെട്ടിയ നിലയിൽ യുവാവിനേയും യുവതിയേയും മധ്യത്തിൽ കൊണ്ടു വന്നു നിർത്തുകയും ഐസിസ് തീവ്രവാദികൾ പൊതിരെ ഏറ് തുടങ്ങുകയും ചെയ്യുകയായിരുന്നു. ഏറു കൊണ്ടു വീണ് രക്തക്കുളിച്ചു കിടന്നിട്ടും മരിച്ചെന്ന് ഉറപ്പു വരുത്തന്നതു വരെ ഇവർ ഏറ് തുടരുകയായിരുന്നു.

ഈ ക്രൂരവിനോദം കാണാനായി കുട്ടികളടക്കം നിരവധി പേരാണ് തടിച്ചു കൂടിയത്. മുതിർന്നവരുടെ തോളിലേറിയിരുന്നും മറ്റും എത്തി നോക്കുന്നവരേയും ചിത്രത്തിൽ കാണാം. ജനക്കുട്ടത്തിനു ഏറ്റവും പിറകിലായി സ്ത്രീകളും കൂട്ടം കൂടി നിൽക്കുന്നുണ്ട്. ഇത്തരം കുറ്റാരോപണങ്ങൾക്കുള്ള ഐസിസ് തീവ്രവാദികളുടെ ക്രൂരമായ ശിക്ഷാ മുറകളെല്ലാം നടപ്പാക്കുന്നത് പരസ്യമായാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP