Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫിലിപ്പീൻസിൽ സ്‌കൂളിലേക്ക് ഭീകരർ ഇരച്ചുകയറി; വിദ്യാർത്ഥികളക്കം 12 പേർ തടങ്കലിൽ; സ്‌കൂൾ കൈയടക്കിയിരിക്കുന്നത് ഐഎസ് ബന്ധമുള്ള മുന്നൂറോളം ഭീകരർ

ഫിലിപ്പീൻസിൽ സ്‌കൂളിലേക്ക് ഭീകരർ ഇരച്ചുകയറി; വിദ്യാർത്ഥികളക്കം 12 പേർ തടങ്കലിൽ; സ്‌കൂൾ കൈയടക്കിയിരിക്കുന്നത് ഐഎസ് ബന്ധമുള്ള മുന്നൂറോളം ഭീകരർ

മനില: ഫിലിപ്പീൻസിലെ സ്‌കൂളിൽ അതിക്രമിച്ചുകയറിയ ഭീകരർ 12 പേരെ തടങ്കലിലാക്കി. കോട്ടബാറ്റോ പ്രവിശ്യയിലുള്ള ഗ്രാമത്തിലെ സ്‌കൂളിലെ കുട്ടികളെയാണ് ഭീകരർ തടങ്കലിലാക്കിയത്. ആറു പുരുഷന്മാരും ആറു കുട്ടികളുമാണു ഭീകരരുടെ തടവിലുള്ളതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പിഗ്കാവായൻ നഗരത്തിനു സമീപമുള്ള മാലഗാകിറ്റ് ഗ്രാമത്തെയാണു ബാങ്‌സാമൊറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്‌സ് (ബിഐഎഫ്എഫ്) എന്ന ഭീകരസംഘടനയുടെ പ്രവർത്തകർ ആക്രമിച്ചത്. ഐഎസ് ബന്ധമുള്ളവരാണ് ബിഐഎഫ്എഫ് ഭീകരസംഘടനയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് ഇരുന്നൂറോളം പേർ വരുന്ന ഭീകരർ ക്രിസ്ത്യൻ മുസ്ലിം ഭൂരിപക്ഷം താമസിക്കുന്ന ഗ്രാമത്തിലേക്ക് ഇരച്ചുകയറിയത്. പ്രദേശത്താകെ ഇപ്പോൾ മുന്നൂറോളം ഭീകരരാണ് ഉള്ളതെന്നു പിഗ്കാവായൻ മേയർ എലീസിയോ ഗാർസെസ അറിയിച്ചു. സ്ഥലത്തെത്തിയ ഫിലിപ്പീൻസ് സേനയ്ക്കുനേരെ ഇവരെ മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണ് ഭീകരർ. ഏറ്റുമുട്ടലിൽ ഒരു സൈനികനു പരുക്കേറ്റു.

ഫിലിപ്പീൻസിലെ രണ്ടാമത്തെ വലിയ ദ്വീപായ മിൻഡാനോയുടെ തലസ്ഥാനമായ മാറാവിയിൽനിന്ന് ഒരു മാസമായി ഭീകരരെ തുരത്താനുള്ള പോരാട്ടത്തിലായിരുന്നു സൈന്യം. 20ൽപരം വിദേശ, പ്രാദേശിക ജിഹാദി സംഘടനകൾ ഫിലിപ്പീൻസിൽ സജീവമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP