Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിഷേൽ ഒബാമയെ വേശ്യയെന്ന് വിളിച്ച് ഐസിസ്; പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുന്നതിനെ ന്യായീകരിച്ചും കഴുത്തറക്കുന്ന ഭീകരർ

മിഷേൽ ഒബാമയെ വേശ്യയെന്ന് വിളിച്ച് ഐസിസ്; പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുന്നതിനെ ന്യായീകരിച്ചും കഴുത്തറക്കുന്ന ഭീകരർ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ വേശ്യയാണെന്ന് ഐസിസ് ഭീകരർ. ഇസ്‌ലാമിക് സ്‌റ്റേറ്റ് വാരികയിലാണ് വിമർശനം. ഐഎസ് ഭീകരരുടെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന ദാബിഗ് എന്ന മാഗസിനിൽ രൂക്ഷമായ ഭാഷയിലാണ് മിഷേൽ ഒബാമയെ വിമർശിച്ചിരിക്കുന്നത്. ഒബാമയുടെ ഭാര്യയുടെ ഒരു രാത്രിക്ക് ദിനാറിന്റെ വിലപോലും ഇല്ലെന്നും വാരികയിൽ പറയുന്നു.

മാസികയുടെ ഒമ്പതാമത് എഡിഷനിലുള്ള 'സ്ലേവ് ഗേൾസ് ഓർ പ്രോസ്റ്റിറ്റിയൂട്ട്‌സ്' എന്ന ഫീച്ചറിലാണ് യു.എസിലെ പ്രഥമ വനിതയെ പരാമർശിച്ചിരിക്കുന്നത്. യുഎസിലെ പ്രഥമ വനിതയായ മിഷേൽ ഒബാമയ്‌ക്കെതിരെ സുമയ അൽമുഹാജിരാ എന്നയാളാണ് ഫീച്ചർ എഴുതിയിരിക്കുന്നത്.

അതേസമയം, പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി തടവിലിട്ട് പീഡിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നതിനെ ന്യായീകരിക്കുന്ന റിപ്പോർട്ടും ഐഎസ് മാഗസിനിലുണ്ട്. ഐഎസ് ഭീകരർ പെൺകുട്ടികളെ തടവിലാക്കി പീഡിപ്പിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. പെൺകുട്ടികളെ ഐ.എസ് ലൈംഗിക അടിമകളാക്കി മാറ്റുകയും വിൽക്കുകയും ചെയ്യുന്നതിനെ ലേഖിക ന്യായീകരിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP