Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയെ ആക്രമിക്കാനും ഐസിസിന്റെ പദ്ധതി; ലോകത്തെ 'അവസാന യുദ്ധത്തിലൂടെ' കീഴ്‌പ്പെടുത്താൻ വിശദമായ ആസൂത്രണമെന്ന് റിപ്പോർട്ട്

ഇന്ത്യയെ ആക്രമിക്കാനും ഐസിസിന്റെ പദ്ധതി; ലോകത്തെ 'അവസാന യുദ്ധത്തിലൂടെ' കീഴ്‌പ്പെടുത്താൻ വിശദമായ ആസൂത്രണമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഇന്ത്യയെ ആക്രമിച്ചു കീഴടക്കാനും ലോകത്തെ അവസാന യുദ്ധത്തിലൂടെ കൈപ്പിടിയിലൊതുക്കാനും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തയ്യാറെടുക്കുന്നുവെന്നു വിദേശമാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. യുഎസ്എ ടുഡേ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

ഐഎസുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെ ആഭ്യന്തര പ്രവർത്തന റിപ്പോർട്ടിലാണ് ഇത്തരത്തിലുള്ള സൂചനയെന്നാണ് മാദ്ധ്യമം റിപ്പോർട്ടു ചെയ്യുന്നത്. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാൻ ഗ്രൂപ്പുകളെ ഒരുമിപ്പിക്കുന്നതിനായി ശ്രമിച്ചുവരുന്ന സംഘടയാണിതെന്നാണു സൂചന.

ഇന്ത്യയെ ആക്രമിക്കുന്നത് അമേരിക്കയെ പ്രകോപിപ്പിക്കുമെന്നാണ് ഐസിസ് കണക്കുകൂട്ടൽ. ഇന്ത്യയുമായുള്ള ബന്ധത്തിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്ന രാജ്യമാണ് അമേരിക്ക എന്നതാണ് സംഘടന ആയുധമാക്കുന്നത്. അമേരിക്കയും സഖ്യകക്ഷികളും തിരിച്ചടിക്കുമ്പോൾ ലോകം മുഴുവനുമുള്ള മുസ്‌ലിങ്ങൾ അവർക്കെതിരെ ഒരുമിച്ചു ചേരുമെന്നും അതോടെ അവസാന യുദ്ധം ആസന്നമാകുമെന്നുമാണു റിപ്പോർട്ട്.

അമേരിക്കയെ നേരിട്ട് ആക്രമിച്ച് ഊർജം പാഴാക്കുന്നതിനേക്കാൾ നല്ല മാർഗമാണിതെന്നാണു പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്. മുസ്‌ലിങ്ങളുടെ നേതാവായി ഐഎസ് നേതാവിനെ അംഗീകരിച്ച് ഈ സായുധ വിപ്ലവത്തിൽ പങ്കുചേരാൻ മറ്റൊരു പ്രമുഖ ഭീകരവാദ സംഘടനയായ അൽ ഖായ്ദയ്ക്കുള്ള ക്ഷണത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

പാക്ക് താലിബാനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു പാക്കിസ്ഥാൻ പൗരനിൽ നിന്നാണ് 32 പേജു വരുന്ന പ്രവർത്തന റിപ്പോർട്ട് ചോർത്തിയെടുത്തത്. ഇന്ത്യയെ ആക്രമിക്കുന്നതിനുള്ള ഒരു പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും
ഉർദുവിലുള്ള പ്രവർത്തന റിപ്പോർട്ട് ഹാർവാർഡിൽ നിന്നുള്ള ഒരു പണ്ഡിതനാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയതെന്നും വിരമിച്ചവരും അല്ലാത്തവരുമായ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇത് പരിശോധിച്ച് സ്ഥിരീകരിച്ചെന്നുമാണു റിപ്പോർട്ടു പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP