Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകൾ ചാടി പോവാതിരിക്കാൻ കെട്ടിയിട്ടിട്ടും നടന്നില്ല; മതം തലയ്ക്കു പിടിച്ച് സിറിയയിലെത്തി ഐസിസിന്റെ പുതിയ പോസ്റ്റർ ഗേളായി മാറിയ റഷ്യൻ പെൺകുട്ടിയുടെ കഥ

മകൾ ചാടി പോവാതിരിക്കാൻ കെട്ടിയിട്ടിട്ടും നടന്നില്ല; മതം തലയ്ക്കു പിടിച്ച് സിറിയയിലെത്തി ഐസിസിന്റെ പുതിയ പോസ്റ്റർ ഗേളായി മാറിയ റഷ്യൻ പെൺകുട്ടിയുടെ കഥ

തഭ്രാന്ത് തലയ്ക്കു പിടിച്ച് തീവ്രവാദ സംഘനടകൾക്കൊപ്പം പോകാതിരിക്കുന്നതിനായി മകളെ താൻ കെട്ടിയിട്ടിരുന്നുവെന്ന് ഐസിസിന്റെ പുതിയ പോസ്റ്റർ ഗേളായി മാറിയ റഷ്യൻ പെൺകുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തൽ. താൻ ജന്മം കെടുത്തത് ഒരു പിശാചിനായിരുന്നല്ലോ എന്നു പോലും ഇപ്പോൾ വിലപിക്കുന്ന നാല്പത്തൊന്നുകാരിയായ ഷക്ക്‌ല ബോഷ്‌കാര്യോവയ്ക്ക് മകളുടെ കാര്യമോർത്ത് കടുത്ത വേദനയിലാണിപ്പോൾ.

അടുത്ത കാലത്ത് ജിഹാദിസ്റ്റുകളുടെ സംഘത്തിൽ ചേരുകയും പാരീസ് ആക്രമണത്തെ പുകഴ്‌ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ചെയ്തതോടെയാണ് റഷ്യക്കാരിയായ ഫാത്തിമ ഡിഷാഫറോവയെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. തീവ്രവാദി സംഘടനയ്ക്ക് വേണ്ടി റിക്രൂട്ട്‌മെന്റുകൾ നടത്തുന്ന ജിഹാദിസ്റ്റിലേക്ക് ആകൃഷ്ടയായി അയാളുടെ നാലാം ഭാര്യയാകാൻ സമ്മതം പ്രകടിപ്പിച്ച ഫാത്തിമയെന്ന ഇരുപതുകാരിക്ക് ഇപ്പോൾ പെറ്റമ്മയേക്കാളും പ്രിയം ഐസിസ് തന്നെ.

മകളുടെ മനം മാറ്റവും ഐസിസിൽ ചേർന്നതിനു ശേഷമുള്ള പോസ്റ്റിംഗുകളും മറ്റും റഷ്യയിൽ ഏറെ കോളിളക്കം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. ഇത് ഷക്ക്‌ലയുടെ ജീവിതത്തേയും കൂടുതൽ ദുരിതപൂർണമാക്കി. ഒരു ഭീകരവാദിയുടെ അമ്മയായി ജീവിക്കുന്നതിലും ഭേദം മരിക്കുകയാണ്. ഏതൊരമ്മയും തന്റെ കുട്ടി ഒരു പിശാചാണെന്ന് പറയില്ല. എന്നാൽ ആത്മാർഥമായി പറഞ്ഞാൽ ഞാൻ ജന്മം കൊടുത്തത് ഒരു പിശാചിനു തന്നെയായിരുന്നു; ഷക്ക്‌ല വിലപിക്കുകയാണ്..

ജിഹാദി ഗ്രൂപ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഓസ്ട്രിയൻ ടീനേജുകാരിയായ സമ്ര കെസിനോവിക്കിനെ സഹപ്രവർത്തകർ തന്നെ അടിച്ചു കൊന്നതാണെന്ന വാർത്ത പുറത്തു വന്നതിനെ തുടർന്നാണ് ഫാത്തിമയുടെ അമ്മ ഷക്ക്‌ല ഒരു തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുന്നത്. ചെറുപ്പം മുതൽ തന്നോട് ഏറെ അടുപ്പം കാട്ടിയിരുന്ന ഫാത്തിമ യൂണിവേഴ്‌സിറ്റി പഠനത്തിനായി സൈബീരിയയിലേക്ക് പോയതോടെയാണ് എല്ലാം മാറിമറിയുന്നത്. അവിടെ വച്ചാണ് ജിഹാദി റിക്രൂട്ടറായ അബ്ദുള്ളയെ കണ്ടുമുട്ടുന്നതും അയാളെ വിവാഹം കഴിച്ച് ഐസിസിൽ ചേരുന്നതും. എന്നാൽ ഇതറിഞ്ഞ ഷക്ക്‌ല ഫാത്തിമയെ ഫ്‌ലാറ്റിനുള്ളിലെ റേഡിയേറ്ററിൽ കെട്ടിയിട്ടിരുന്നുവെങ്കിലും ഇവിടെ നിന്നു രക്ഷപ്പെട്ട് ഫാത്തിമ അബ്ദുള്ളയുടെ തന്നെ പക്കലേക്ക് പോകുകയായിരുന്നു.

അബ്ദുള്ളയുടെ നാലാം ഭാര്യയാണ് താനെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഫാത്തിന് വിവാഹത്തിന് സമ്മതിച്ചത്. വിവാഹത്തിന് ഷക്ക്‌ലയുടെ അനുവാദവും അബ്ദുള്ള ചോദിച്ചിരുന്നു. ഇനി മനസുമാറി അവൾ തിരികെ പോരാൻ ശ്രമിച്ചാലും അതു നടക്കില്ല. ഒരു ബുള്ളറ്റിന്റെ വിലയാണ് അവളുടെ ജീവിതത്തിന്. ഇനിയൊരിക്കലും അവളെ തനിക്ക് കാണാൻ സാധിക്കില്ലെന്നും ഷക്ക്‌ല തിരിച്ചറിയുന്നു.

ഇസ്ലാമിനോട് കടുത്ത ആരാധന തോന്നുന്നിത് മുമ്പ് ഫാത്തിമ ഏറെ ഫാഷനബിൾ ആയി നടക്കാൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും ഫാത്തിമയുടെ അമ്മ ഓർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP