Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആണവായുധം നിർമ്മിക്കാൻ ഐസിസ് കോപ്പുകൂട്ടുന്നോ? റേഡിയോ ആക്ടിവ് വസ്തുക്കൾ ഐസിസ് പിടിച്ചെടുത്തതായി ഓസ്‌ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്; പാക്കിസ്ഥാൻ ഒത്താശ ചെയ്താൽ ലോകത്തിന്റെ സമ്പൂർണ നാശം ആസന്നം

ആണവായുധം നിർമ്മിക്കാൻ ഐസിസ് കോപ്പുകൂട്ടുന്നോ? റേഡിയോ ആക്ടിവ് വസ്തുക്കൾ ഐസിസ് പിടിച്ചെടുത്തതായി ഓസ്‌ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്; പാക്കിസ്ഥാൻ ഒത്താശ ചെയ്താൽ ലോകത്തിന്റെ സമ്പൂർണ നാശം ആസന്നം

ഡമസ്‌കസ്: തലയറുത്തു കൊല്ലുന്ന അറുംഭീകരത പ്രവർത്തിക്കുന്ന ഐസിസ് ഭീകരർ ആണവായുധം സ്വന്തമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. കൂട്ടഹത്യ നടത്താൻ വേണ്ടിയുള്ള ആയുധം നിർമ്മിക്കാൻ വേണ്ടി റേഡിയോ ആക്ടീവ് വസ്തുക്കൾ ഐസിസ് പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയൻ രഹസ്യാന്വേഷണം വിഭാഗമാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടത്.

കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങൾ നിർമ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുഖമാസികയായ ദാബിഖിലൂടെ ഐ.എസ് പ്രഖ്യാപിച്ചിരുന്നു. ഇതത്തേുടർന്ന് തീവ്രവാദികൾ പാക്കിസ്ഥാനിൽനിന്ന് രാസവസ്തുക്കൾ ശേഖരിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ പ്രതിരോധവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാറുകൾക്ക് മാത്രം രാസവസ്തുക്കൾ ലഭിക്കുന്ന ഗവേഷണ സ്ഥാപനങ്ങളിൽനിന്നും ആശുപത്രികളിൽനിന്നും ഐ.എസ് അവ ശേഖരിച്ചത് ആശങ്കപ്പെടുത്തുന്നതാണെന്ന് നാറ്റോ അറിയിച്ചതായി ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ജൂലി ബിഷപ് പറഞ്ഞു.

ഒരു വർഷത്തിനുള്ളിൽ പാക്കിസ്ഥാനിൽ നിന്നും ആണവായുധം വാങ്ങുമെന്നാണ് ഐസിസ് തീവ്രവാദികൾ നേരത്തെ അവകാശപ്പെട്ടത്. ഐസിസിന്റെ ഇറാഖ് വിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയ്ക്ക എതിരെ ആണവായുധം പ്രയോഗിക്കുമെന്നും തീവ്രവാദികൾ ഭീഷണിപ്പെടുത്തി. ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ദാബിഖ് മാഗസിനിലൂടെയാണ് തീവ്രവാദികൾ തങ്ങളുടെ തീവ്രവാദ സ്വപ്‌നം പങ്കുവച്ചത്.

നിരവധി എണ്ണപ്പാടങ്ങൾ പിടിച്ചെടുത്ത ഐസിസ് തീവ്രവാദികളുടെ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ ബാങ്ക് ബാലൻസുമുണ്ട്. ഈ തുക ഉപയോഗിച്ച് പാക്കിസ്ഥാനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായി ചേർന്നാണ് ആണാവായുധം വാങ്ങാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. ഇനി ആണവായുധം വാങ്ങാൻ കഴിയാതെ വന്നാൽ ആയിരക്കണക്കിന് ടൺ അമോണിയം നൈട്രേറ്റ് വാങ്ങും. അതിന് അധികം ആയാസപ്പെടേണ്ടി വരില്ലെന്നുമാണ് മാഗസിനിൽ പറഞ്ഞിരുന്നത്.

ഇന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശേഷിയുള്ള തീവ്രവാദിഗ്രൂപ്പാണ് ഐ.എസ്. കഴിഞ്ഞ വർഷത്തെ യു.എസ് ട്രഷറി വകുപ്പിന്റെ കണക്കുപ്രകാരം 1,240 കോടി രൂപയാണ് ഇവരുടെ ഒരു ദിവസത്തെ വരുമാനം. കൂടാതെ തങ്ങളുടെ അംഗങ്ങളിൽനിന്നും സാധാരണ പൗരന്മാരിൽ പിരിച്ചെടുക്കുന്ന വൻ ചുങ്കവും ഇറക്കുമതിത്തീരുവയും, വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ് തുടങ്ങിയവയ്ക്ക് ഐ.എസിന്റെ റവന്യൂ ഏജൻസിയായ 'അൽഹിസ്ബ' പിരിക്കുന്ന പണവും അടക്കം വൻ സാന്പത്തിക ശൃംഖലയാണ് ഐ.എസിനുള്ളത്. ഇതു കൂടാതെ പ്രമുഖരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടും പണമുണ്ടാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP